ആദ്യമെത്തിയപ്പോള്‍ 2 ദിവസം കൊണ്ട് വിറ്റുതീര്‍ന്നു! ജിംനി 5-ഡോർ ഹെറിറ്റേജ് എഡിഷന്‍ ദേ വീണ്ടും

ഓഫ്‌റോഡിംഗ് വാഹനങ്ങള്‍ക്കിടയിലെ ഇതിഹാസമാണ് മാരുതി സുസുക്കി ജിപ്‌സി. ഈ ഒരു മോഡലിന്റെ പിന്‍ഗാമിയാണ് ജിംനിയെന്ന പേരില്‍ ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ വില്‍പ്പനക്കെത്തുന്നത്. വിദേശത്ത് അഭൂതപൂര്‍വമായ വിജയം നേടിയതിന് ശേഷമാണ് മാരുതി സുസുക്കി ഈ കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ജിംനിയുടെ 3 ഡോര്‍ പതിപ്പ് ഇന്ത്യയില്‍ നിര്‍മിച്ച് വിദേശത്തേക്ക് കൊണ്ടുപോകുമ്പോഴും അത് സ്വന്തമാക്കാനുള്ള ഭാഗ്യം ഇന്ത്യക്കാര്‍ക്കുണ്ടായിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ വര്‍ഷം 2023 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് ഇന്ത്യന്‍ വിപണി ലക്ഷ്യം വെച്ച് ജിംനിയുടെ 5 ഡോര്‍ പതിപ്പ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ അവതരിപ്പിച്ചു. മാസങ്ങള്‍ക്ക് ശേഷം വില പ്രഖ്യാപനവും നടത്തിയ 5 ഡോര്‍ ജിംനി വിദേശ വിപണികള്‍ക്കായി ഇന്ത്യയിലാണ് നിര്‍മിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര ഥാറിന്റെ ജനപ്രിയതയ്ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ പ്രയാസപ്പെടുന്നുണ്ടെങ്കിലും വിദേശത്ത് മികച്ച മികച്ച പ്രതികരണമാണ് എസ്‌യുവിക്ക് ലഭിക്കുന്നത്.

suzuki jimny 5-door heritage edition

ഓസ്ട്രേലിയയില്‍ സുസുക്കി ജിംനി 3-ഡോര്‍ ജിംനിയെന്ന പേരിലും 5-ഡോര്‍ ജിംനി XL എന്ന പേരിലുമാണ് വില്‍ക്കുന്നത്. വലിയ ജിംനി XL-ന്റെ ഒരു ലിമിറ്റഡ് എഡിഷന്‍ പതിപ്പ് അടുത്തിടെ സുസുക്കി ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരുന്നു. ഹെറിറ്റേജ് എഡിഷന്‍ എന്ന് വിളിക്കപ്പെടുന്ന ഈ പ്രത്യേക പതിപ്പിലൂടെ 1970-1990 കാലഘട്ടത്തിലെ ജിംനിയുടെ ഊര്‍ജ്ജസ്വലമായ 4×4 ചരിത്രത്തെ ആഘോഷിക്കുകയാണ് കമ്പനി. 3-ഡോര്‍ ജിംനിയുടെ സമാനമായ ഹെറിറ്റേജ് പതിപ്പും പുറത്തിറക്കിയിരുന്നു. രണ്ട് ദിവസം കൊണ്ടാണ് അവ വിറ്റുതീര്‍ന്നത്.

ജിംനി XL ഹെറിറ്റേജ് എഡിഷന്റെ 500 യൂണിറ്റുകള്‍ മാത്രമാണ് സുസുക്കി വില്‍പ്പനക്കെത്തിക്കുക. ഇതിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. ജിംനിയുടെ ഓഫ്-റോഡ് പൈതൃകം ആഘോഷിക്കാന്‍ സുസുക്കി റെട്രോ നിറങ്ങളാണ് എസ്‌യുവിക്ക് ചാര്‍ത്തിയിരിക്കുന്നത്. വൈറ്റ്, ബ്ലൂഷ് ബ്ലാക്ക് പേള്‍ റൂഫുള്ള ചിഫോണ്‍ ഐവറി, ജംഗിള്‍ ഗ്രീന്‍, ബ്ലൂഷ് ബ്ലാക്ക് പേള്‍, ഗ്രാനൈറ്റ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളില്‍ ജിംനി XL ഹെറിറ്റേജ് എഡിഷന്‍ വാങ്ങാം.

suzuki jimny 5-door heritage edition rear profile

ജിംനി XL ഹെറിറ്റേജിനൊപ്പം, ജിംനി ഹെറിറ്റേജ് പായ്ക്ക്, ജിംനി ഹെറിറ്റേജ് കാര്‍ഗോ ട്രേ, റെഡ് ഫ്രണ്ട് ആന്‍ഡ് റിയര്‍ മഡ്ഫ്ലാപ്പുകള്‍, കാറിന്റെ വശങ്ങളിലുടനീളം വ്യാപിച്ചുകിടക്കുന്ന ജിംനി ഹെറിറ്റേജ് ഡീക്കാലുകള്‍ എന്നിവ സുസുക്കി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍ മോഡലിന് സമാനമായ 1.5 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്.

എന്നാല്‍ 100 bhp പവറും 130 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന തരത്തില്‍ എഞ്ചിന്‍ റീട്യൂണ്‍ ചെയ്തിട്ടുണ്ട്. ഇന്ത്യ സ്‌പെക്കിനേക്കാള്‍ 5 bhp പവറും 4 Nm ടോര്‍ക്കും കുറവാണ്. ജിംനി XL ഹെറിറ്റേജ് എഡിഷന്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ. എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനും ലഭിക്കുന്നു.

suzuki jimny 5-door heritage edition side

9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഹില്‍-ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍-ഡിസന്റ് കണ്‍ട്രോള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗുകള്‍, എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ തുടങ്ങിയ സവിശേഷതകള്‍ ജിംനി XL വാഗ്ദാനം ചെയ്യുന്നു. പ്രാദേശിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ഓസ്ട്രലിയന്‍ സ്‌പെക്ക് ജിംനിയില്‍ ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് (AEB) ഉള്ള ഒരു ADAS സ്യൂട്ട് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു.

12.74 ലക്ഷം മുതല്‍ 14.95 ലക്ഷം വരെയാണ് ഇന്ത്യയില്‍ ജിംനിയുടെ എക്സ്‌ഷോറൂം വില. 2024-ലെ ജിംനിയുടെ വില്‍പ്പന കണക്കുകള്‍ നോക്കിയാല്‍, ജനുവരിയില്‍ 163 യൂണിറ്റുകളും ഫെബ്രുവരിയില്‍ 322 യൂണിറ്റുകളും മാര്‍ച്ചില്‍ 318 യൂണിറ്റുകളും ഏപ്രിലില്‍ 257 യൂണിറ്റുകളും മാത്രമാണ് മാരുതി സുസുക്കിക്ക് വില്‍ക്കാന്‍ സാധിച്ചത്.

എന്നാല്‍ മാരുതി മോഡലിനേക്കാള്‍ 20 ഇരട്ടിയിലധികമാണ് നിലവില്‍ എതിരാളിയായ ഥാറിന്റെ വില്‍പ്പന. ഥാറുമായുള്ള മത്സരം കടുപ്പിക്കാന്‍ പുതുക്കിയ വിലനിര്‍ണയവും ഹെറിറ്റേജ് എഡിഷന്‍ പോലുള്ള പ്രത്യേക പതിപ്പുകളും കൊണ്ട് സാധിക്കുമെന്ന് തോന്നുന്നു. ഏതായാലും ഈ ഹെറിറ്റേജ് പതിപ്പ് കമ്പനി ഇന്ത്യയില്‍ വില്‍ക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പ് പറയാന്‍ സാധിക്കില്ല.

More from DriveSpark

Article Published On: Thursday, May 16, 2024, 17:51 [IST]
English summary
Suzuki jimny 5 door heritage edition unveiled all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X