സംഗതി ക്യൂട്ടാണ്! ബാർബി സ്റ്റൈലിൽ പിങ്ക് & പർപ്പിൾ ലുക്കിൽ ഇന്ത്യയുടെ ജനപ്രിയ ഹാച്ച്ബാക്ക്

കഴിഞ്ഞ 10 - 15 വർഷമായി ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഹാച്ച്ബാക്ക് മോഡലാണ് മാരുതി സുസുക്കി സ്വിഫ്റ്റ് എന്ന് നിസംശയം പറയാം. ആദ്യ മോഡൽ മുതൽ ഏറ്റവും പുതിയ പതിപ്പുകൾ വരെ നമ്മുടെ നിരത്തുകളിലൂടെ ഇന്നും പാറിപറന്നാണ് നടക്കുന്നത്. നിലവിൽ ഇന്ത്യൻ വിപണിയിൽ നാലാം തലമുറ വരെ ഹാച്ച്ബാക്ക് എത്തി നിൽക്കുന്നു. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമായ പെട്രോൾ എഞ്ചിനിലാണ് സ്വിഫ്റ്റ് ഇപ്പോൾ വിൽപ്പനയ്ക്ക് എത്തുന്നത്. ഇന്ത്യയിൽ പുത്തൻ ജനറേഷൻ അപ്പ്ഡേറ്റ് ലഭിച്ചതോടെ പഴയ സ്വിഫ്റ്റ് കളം വിട്ടിരുന്നു.

എന്നിരുന്നാലും മൂന്നാം തലമുറ സ്വിഫ്റ്റ് ഇപ്പോഴും തായ്‌ലൻഡിൽ വിൽപ്പനയ്‌ക്ക് എത്തുന്നുണ്ട്, അടുത്തിടെ ഇതിന് ഒരു പ്രത്യേക പതിപ്പും നിർമ്മാതാക്കൾ അവതരിപ്പിച്ചിരുന്നു. THB 567,000, ഏകദേശം 14 ലക്ഷം രൂപ വിലയ്ക്കാണ് ഈ മോഡലിനെ എത്തിച്ചിരിക്കുന്നത്. അതോടൊപ്പം, സുസുക്കി മോട്ടോർ തായ്‌ലൻഡും ഒന്നിലധികം ആനുകൂല്യങ്ങളോടെ ഉപഭോക്താക്കൾക്കായി സുസുക്കി വറി ഫ്രീ പ്രോഗ്രാമും അവതരിപ്പിച്ചു.

amp amp

മാരുതി സുസുക്കി സ്വിഫ്റ്റ് സ്‌പെഷ്യൽ എഡിഷൻ മോട്ടോർ എക്‌സ്‌പോ 2024-ൽ ഇംപാക്റ്റ് ചലഞ്ചർ മുവാങ് തോങ് താനിയിലാണ് പ്രദർശിപ്പിക്കുന്നത്, നവംബർ 29 -ന് ആരംഭിച്ച ഈ പ്രദർശനം ഡിസംബർ 10 -ന് സമാപിക്കും. സ്വിഫ്റ്റ് സ്‌പെഷ്യൽ എഡിഷൻ അതിൻ്റെ ഡ്യുവൽ -ടോൺ ഗ്രേഡിയൻ്റ് കളർ സ്‌കീം കാരണം വളരെയധികം ശ്രദ്ധ നേടുന്നു എന്ന് നിസംശയം പറയാം.

സ്വിഫ്റ്റ് സ്പെഷ്യൽ എഡിഷൻ മുന്നിൽ ഒരു പർപ്പിൾ -പിങ്ക് പെയിൻ്റ് ഷെയ്ഡുമായി വരുന്നു, പിന്നിൽ ഒരു ബ്ലൂ കളറുമുണ്ട്. സൈഡ് പ്രൊഫൈലിന് വൈറ്റ്, റെഡ്, ബ്ലാക്ക് സ്ട്രൈപ്പുകൾ ലഭിക്കുന്നു, ഇത് ഹാച്ച്ബാക്കിനെ തികച്ചും വ്യത്യസ്തവും ഇതുവരെ കണ്ടിട്ടില്ലാത്തതുമായ ഒരു മോഡലാക്കി മാറ്റുന്നു.

amp amp

ഇതിൽ വരുന്ന അലോയി വീലുകൾ, ഒരു ആഫ്റ്റർ മാർക്കറ്റ് ആക്സസറിയായി കാണപ്പെടുന്നു, ഗ്ലോസ് ബ്ലാക്ക് ഫിനിഷിലാണ് ഇത് വരുന്നത്. ഈ കോസ്‌മെറ്റിക് അപ്‌ഡേറ്റുകൾ കൂടാതെ, മുകളിൽ സൂചിപ്പിച്ചതു പോലെ സ്‌പെഷ്യൽ എഡിഷൻ ഇന്ത്യൻ വിപണിയിൽ ഉണ്ടായിരുന്ന മൂന്നാം തലമുറ സ്വിഫ്റ്റിന് സമാനമാണ്. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും എൽഇഡി ടെയിൽ ലാമ്പ് ക്ലസ്റ്ററും ഇതിൽ വരുന്നുണ്ട്.

തായ്‌ലൻഡിലേൽ ഷോക്കേസ് ചെയ്ത സ്വിഫ്റ്റ് സ്‌പെഷ്യൽ എഡിഷൻ ""ഈ ഇവൻ്റിൽ മാത്രം" എന്ന കുറിപ്പോടെയാണ് ഇറങ്ങുന്നത്. അതിനാൽ സുസുക്കി വറി ഫ്രീ പ്രോഗ്രാമിൻ്റെ ഭാഗമായി ഇതിൻ്റെ വില മുകളിൽ പറഞ്ഞ പോലെ 567,000 THB ആണ്, ഇത് ഇന്ത്യൻ കറൻസിയിൽ നിലവിലെ നിരക്കിൽ 14 ലക്ഷം രൂപയ്ക്ക് തുല്യമാണ്.

amp amp

ഈ ഓഫർ ഉപഭോക്താക്കൾക്ക് വെറും 26.25 ശതമാനം ഡൗൺ പേയ്‌മെൻ്റിലും 4.19 ശതമാനം പലിശ നിരക്കിലും 99 മാസ കാലയളവിലേക്ക് പ്രതിമാസം 5,780 THB എന്ന EMI (ഏകദേശം 14,300 രൂപ) നൽകി സ്‌പെഷ്യൽ എഡിഷൻ മോഡൽ സ്വന്തമാക്കാൻ വഴി ഒരുക്കുന്നു.

സുസുക്കി വറി ഫ്രീ പ്രോഗ്രാമിന് കീഴിലുള്ള ആനുകൂല്യങ്ങൾ ഇതോടെ അവസാനിക്കുന്നില്ല, ഇത് വാങ്ങുന്നവർക്ക് 7.0 വർഷത്തേക്ക് സൗജന്യ സുസുക്കി മെയിൻ്റനൻസ് സർവ്വീസും 7.0 വർഷത്തേക്ക് സൗജന്യ സുസുക്കി വാറൻ്റിയും 7.0 വർഷത്തേക്ക് ഫ്രീ റോഡ് സൈഡ് അസിസ്റ്റൻസ് സർവ്വീസും വാഗ്ദാനം ചെയ്യുന്നു.

മെക്കാനിക്കലിന്റെ കാര്യത്തിൽ, സുസുക്കി സ്വിഫ്റ്റ് സ്പെഷ്യൽ എഡിഷനിൽ മുമ്പത്തെ അതേ നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലിറ്റർ ഫോർ -സിലിണ്ടർ K12M പെട്രോൾ എഞ്ചിൻ തന്നെ സജ്ജീകരിച്ചിരിക്കുന്നു, ഇത് CVT ഓട്ടോമാറ്റിക് യൂണിറ്റുമായി കണക്ട് ചെയ്തിരിക്കുന്ന സമയത്ത് 82 bhp പവറും 108 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു.

More from DriveSpark

Article Published On: Tuesday, December 10, 2024, 8:30 [IST]
English summary
Suzuki launched new pink and purple specail edition for swift hatchback
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X