കാർബൺ ന്യൂട്രാലിറ്റി കൈവരിച്ച കിനാശ്ശേരി! അഞ്ചാം ബയോഗ്യാസ് പ്ലാൻ്റുമായി ജനപ്രിയ വാഹന നിർമാതാക്കൾ

സുസുക്കി മോട്ടോർ കോർപ്പറേഷൻ തങ്ങളുടെ അഞ്ചാമത്തെ ബയോഗ്യാസ് ഉൽപ്പാദന പ്ലാൻ്റ് ഇന്ത്യയിൽ സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചിരിക്കുകയാണ് എന്ന സന്തോഷവാർത്തയാണ് കമ്പനി പുറത്ത് വിട്ടിരിക്കുന്നത്. ഈ ഇടപാടിൽ സുസുക്കി ആർ ആൻഡ് ഡി സെൻ്റർ ഇന്ത്യ, നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡ്, ഗുജറാത്തിലെ ബനാസ് ഡയറി എന്നിവയെല്ലാവരും ഉൾപ്പെടുന്നു. ബയോഗ്യാസ് ഉപയോഗിച്ച് ഗ്രാമീണ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുകയും ഇന്ത്യയിൽ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് ബയോഗ്യാസ് പ്ലാൻ്റിലൂടെ കമ്പനിയുടെ ലക്ഷ്യം. ഗ്രാമീണ മൊബിലിറ്റി സർവീസ്, മാരുതി സുസുക്കിയുടെ സിഎൻജി വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നതിന് ബയോഗ്യാസ് ഉപയോഗിക്കും.

സ്വിഫ്റ്റ്, വിറ്റാര തുടങ്ങിയ ജനപ്രിയ മോഡലുകൾ ഉൾപ്പെടെ, വിശ്വസനീയവും ഇന്ധനക്ഷമതയുള്ളതുമായ കാറുകൾ ഉപയോഗിച്ച് സുസുക്കി ശക്തമായ വിപണി സാന്നിധ്യം നേടിയിട്ടുണ്ട്. സുസുക്കിയുടെ ആഗോള സാന്നിധ്യം 190-ലധികം രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്നവയാണ്. രാജ്യത്തെ മാരുതിയുടെ പുതിയ വാർത്തകളിലേക്ക് നോക്കിയാൽ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന എല്ലാ മാസ് മാര്‍ക്കറ്റ് കാറുകളും അരീന ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വിറ്റഴിക്കുന്നത്. അതേസമയം എല്ലാ പ്രീമിയം മോഡലുകളും നെക്‌സ ഡീലര്‍ഷിപ്പ് ശൃംഖലക്ക് കീഴിലൂടെ വില്‍ക്കുന്നു.

നെക്‌സ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ച് 9 വര്‍ഷം തികയുമ്പോള്‍ ഒരു സുപ്രധാന വില്‍പ്പന നേട്ടം കമ്പനി ആഘോഷിക്കുകയാണ്. നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി മാത്രം മൊത്തം 27 ലക്ഷം ഉപഭോക്താക്കളെ ആകര്‍ഷിച്ചതായി മാരുതി സുസുക്കി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കമ്പനിയുടെ മൊത്തം വില്‍പ്പനയുടെ 32 ശതമാനവും നെക്സ ഷോറൂമുകള്‍ വഴിയാണെന്ന് കമ്പനി അറിയിച്ചു. പ്രീമിയം സെഗ്മെന്റിന് മാത്രമായി നിര്‍മ്മിച്ച നെക്സ ഡീലര്‍ഷിപ്പുകള്‍ വഴി ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിച്ചതിന്റെ റെക്കോര്‍ഡ് കമ്പനി സ്ഥാപിച്ചിരിക്കുകയാണിപ്പോള്‍.

മാരുതിയുടെ നെക്സ ഡീലര്‍ഷിപ്പുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വന്‍ വളര്‍ച്ചയാണ് കൈവരിച്ചത്. 54 ശതമാനം വളര്‍ച്ചയാണ് നെക്‌സ റിപ്പോര്‍ട്ട് ചെയ്തത്. നെക്സ ഡീലര്‍ഷിപ്പുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറാണ് ബലേനോ. ഒരു പ്രീമിയം ഹാച്ച്ബാക്ക് കാറാണിത്. കമ്പനി നിലവില്‍ ഇഗ്നിസ്, ബലേനോ, ഫ്രോങ്ക്സ്, സിയാസ്, ജിംനി, XL6, ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്റ്റോ എന്നിവ നെക്സ ഡീലര്‍ഷിപ്പുകള്‍ വഴി വില്‍ക്കുന്നു.

ഇന്ത്യയിലുടനീളം 300 നഗരങ്ങളിലായി 498 നെക്‌സ ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. പ്രീമിയം കാറുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വ്യത്യസ്തമായ ഷോറൂം അനുഭവം ആവശ്യമാണ്. അതുകൊണ്ടാണ് പ്രീമിയം വാഹനങ്ങള്‍ക്ക് പ്രത്യേക ബ്രാന്‍ഡും നോണ്‍ പ്രീമിയം വാഹനങ്ങള്‍ക്ക് പ്രത്യേക ബ്രാന്‍ഡും ആയി വേര്‍തിരിച്ചത്. ഏതായാലും മാരുതിയുടെ ഈ നീക്കം വന്‍ വിജയമാണെന്ന് നെക്‌സയുടെ വില്‍പ്പന കണക്കുകളില്‍ നിന്ന് വ്യക്തമാണ്.

ഇന്ത്യയിലെ നെക്സ ഡീലര്‍ഷിപ്പുകള്‍ പുതിയ നാഴികക്കല്ലിലെത്തുന്നത് മാരുതിക്ക് വലിയ വാര്‍ത്തയാണ്. ആളുകള്‍ പ്രീമിയം കാറുകള്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. മാരുതി കമ്പനിക്ക് ഇതിലൂടെ കൂടുതല്‍ വരുമാനം ലഭിക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ്ഡ് പതിപ്പായ ഇന്‍വിക്‌റ്റോ മാത്രമാണ് വില്‍പ്പനയുടെ കാര്യത്തില്‍ തപ്പിത്തടയുന്നത്.

ക്രിസ്റ്റ, ഹൈക്രോസ് മോഡലുകള്‍ ഉള്‍പ്പെടെ ഓരോ മാസവും 8,000 മുതല്‍ 9,000 യൂണിറ്റ് വരെയാണ് പ്രീമിയം എംപിവിയായ ഇന്നോവയുടെ വില്‍പ്പന. ഇതില്‍ പകുതിയിലധികവും ടൊയോട്ട ഹൈക്രോസിന്റെ സംഭാവനയാണ്. മറുവശത്ത് ഓരോ മാസവും 500 യൂണിറ്റ് ഇന്‍വിക്‌റ്റോ വില്‍ക്കാന്‍ മാരുതി പ്രയാസപ്പെടുകയാണ്. ബജറ്റ് കാര്‍ ബ്രാന്‍ഡ് എന്ന മാരുതിയുടെ ഇമേജ് ഒരു പരിധി വരെ ഇന്‍വിക്‌റ്റോയുടെ വില്‍പ്പനയെ ബാധിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, July 29, 2024, 22:14 [IST]
English summary
Suzuki motor corporation has to set up its fifth biogas production plant in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X