കച്ചോടം കുറവായത് കൊണ്ട് പ്ലാൻ്റ് അടച്ചു പൂട്ടാനൊരുങ്ങി സുസുക്കി, ഇന്ത്യയ്ക്ക് പണി കൂടുമല്ലോ

സുസുക്കി മോട്ടോർസിന് കച്ചവടം കുറവാണ് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല, എന്നാൽ പേടിക്കേണ്ട സംഭവം തായ്‌ലൻഡിലാണ് എന്നതാണ് സംഭവത്തിൻ്റെ ട്വിസ്റ്റ്. 2023 സാമ്പത്തിക വർഷത്തിൽ കമ്പനി ആഭ്യന്തര വിപണിയിൽ മൊത്തം 10,807 കാറുകൾ വിൽക്കുകയും 1,272 യൂണിറ്റുകൾ കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു. ആഗോളതലത്തിൽ കാർബൺ ന്യൂട്രാലിറ്റിയും വൈദ്യുതീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്ലാൻ്റുകൾ ഒപ്റ്റിമൈസ് ചെയ്യുന്നതിന് വേണ്ടിയാണ് 2025 അവസാനത്തോടെ SMT പ്ലാൻ്റ് അടച്ചുപൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്. 2007-ൽ തായ് ഗവൺമെൻ്റ് ഇക്കോ കാർ പ്രോജക്റ്റ് പ്രഖ്യാപിച്ചതിനെത്തുടർന്ന്, പ്രോജക്റ്റിനായി സുസുക്കി അപേക്ഷിക്കുകയും പ്രോജക്റ്റിന് അനുമതി ലഭിച്ചതിന് ശേഷം 2011-ൽ സുസുക്കി മോട്ടോർ തായ്‌ലൻഡ് സ്ഥാപിക്കുകയും ചെയ്യുകയായിരുന്നു.

ഓട്ടോമൊബൈൽ പ്ലാൻ്റ് 2012 മാർച്ചിൽ ഉത്പാദനം ആരംഭിച്ചതോടെ, കയറ്റുമതി ഉൾപ്പെടെ പ്രതിവർഷം 60,000 യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്നുണ്ടായിരുന്നു. തായ്‌ലൻഡിൽ സ്വിഫ്റ്റ്, സെലേറിയോ ഹാച്ച്ബാക്കുകളും സിയാസ് സെഡാനും സുസുക്കി നിർമ്മിക്കുന്നുണ്ട്, എന്നാൽ XL7 ഹൈബ്രിഡ്, എർട്ടിഗ സ്മാർട്ട് ഹൈബ്രിഡ്, ജിംനി വാണിജ്യ വാഹനം എന്നിവയും ഇറക്കുമതി ചെയ്യുന്നുണ്ട്.

തായ്‌ലൻഡ് പ്ലാൻ്റ് അടച്ചുപൂട്ടലിനുശേഷം, ആസിയാൻ മേഖലയിലും ജപ്പാനിലും ഇന്ത്യയിലും ഉള്ള പ്ലാൻ്റുകളിൽ നിന്ന് സിബിയു ഇറക്കുമതി ചെയ്ത് കൊണ്ട് തായ്‌ലൻഡിലെ ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. തായ്‌ലൻഡിൽ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന വളരെ കുറഞ്ഞിട്ടുണ്ട്. 2012 ലെ ബ്രാൻഡിൻ്റെ ഏറ്റവും ഉയർന്ന നിലയായ 6,72,460 യൂണിറ്റിൽ നിന്ന്, 2023 ൽ വിൽപ്പന 130 ശതമാനം ഇടിഞ്ഞ് 2,92,384 ആയിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് ഉളള മാറ്റം നടക്കുന്ന ആസിയാൻ രാജ്യങ്ങളിൽ ഒന്നാണ് തായ്‌ലൻഡ്.

ആഭ്യന്തര, കയറ്റുമതി വിപണികളുടെ പ്രധാന ഇവി നിർമ്മാണ കേന്ദ്രമായി മാറാൻ രാജ്യം ലക്ഷ്യമിടുന്നതിനൊപ്പം തന്നെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് 28 ബില്യൺ യുഎസ് ഡോളർ വിദേശ നിക്ഷേപം ആകർഷിക്കുകയും ചെയ്യും. ഇന്ത്യയിൽ നിന്ന് ഫ്രോങ്ക്സ് ഓസ്ട്രേലിയയിലേക്ക് കയറ്റുമതി നടത്താൻ കമ്പനി അടുത്തിടെയാണ് തീരുമാനിച്ചത്. ബലേനൊ പിൻവലിച്ചതിന് ശേഷം പകരക്കാരനായിട്ടാണ് ഫ്രോങ്ക്സ് കങ്കാരു നാട്ടിലേക്ക് എത്താൻ പോകുന്നത്.

രാജ്യത്ത് ജനപ്രിയ മോഡലുകളായ ആള്‍ട്ടോ K10, എസ്‌പ്രെസ്സോ, സെലേറിയോ എന്നിവയുടെ ഡ്രീം സീരീസ് പതിപ്പുകളുടെ വില പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കമ്പനി. ഫീച്ചറുകളാല്‍ സമ്പന്നമായ ചെറുകാറുകള്‍ കൈയ്യെത്തിപ്പിടിക്കാന്‍ പറ്റുന്ന വിലയില്‍ പുറത്തിറക്കുകയാണ് ഡ്രീം എഡിഷന്‍ കാറുകള്‍ വഴി മാരുതി സുസുക്കി ചെയ്യുന്നത്. ആള്‍ട്ടോ K10, എസ്‌പ്രെസ്സോ എന്നിവയുടെ VXI+ വേരിയന്റിലും സെലെറിയോയുടെ LXI വേരിയന്റിനെയും അടിസ്ഥാനമാക്കിയാണ് ഡ്രീം സീരീസ്.

ശ്രദ്ധേയമായ വസ്തുത എന്തെന്നാല്‍ ഈ മൂന്ന് പതിപ്പുകള്‍ക്കും 4.99 ലക്ഷം രൂപ മാത്രമാണ് എക്‌സ്‌ഷോറൂം വില വരുന്നത്. പുതിയ മാരുതി സുസുക്കി ഡ്രീം സീരീസ് ഈ മാസം മാത്രമായിരിക്കും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക. ഇന്ത്യയിലെ മാരുതി സുസുക്കി ഡീലര്‍ഷിപ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഡ്രീം സീരീസ് ലിമിറ്റഡ് എഡിഷന്‍ ബുക്ക് ചെയ്യാം. വിപണിയില്‍ നിന്നുള്ള പ്രതികരണം അടിസ്ഥാനമാക്കി ആയിരിക്കും ഇതിന്റെ നിര്‍മാണം തുടരണമോ വേണ്ടയോ എന്ന തീരുമാനം.

VXI+ ട്രിം അടിസ്ഥാനമാക്കിയുള്ള ആള്‍ട്ടോ K10 ഡ്രീം സീരീസ് റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറയും സെന്‍ട്രല്‍ ലോക്കിംഗും അടക്കമുള്ള സുക്ഷാ സംവിധാനങ്ങളുമായാണ് വരുന്നത്. ആള്‍ട്ടോ K10 ടോപ് സ്‌പെക് ട്രിമ്മിന് 5.35 ലക്ഷം രൂപയാണ് വിലയെന്ന കാര്യം കൂടി ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം. സാധാരണ ആള്‍ട്ടോ K10 VXI+ വേരിയന്റിനേക്കാള്‍ ആള്‍ട്ടോ K10 ഡ്രീം സീരീസ് തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ ഏകദേശം 49,000 രൂപ ലാഭിക്കുമെന്ന് മാരുതി പറയുന്നു.

മൂന്ന് മോഡലുകളും 66 bhp പവറും 89 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്ത 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിനില്‍ നിന്നാണ് പവര്‍ എടുക്കുന്നത്. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി മാത്രമേ ഡ്രീം സീരീസ് ലഭ്യമാകൂ. ഡ്രീം സീരീസ് ലൈനപ്പ് ഉടന്‍ തന്നെ മാരുതി അരീന ഷോറൂമുകളില്‍ എത്തിത്തുടങ്ങും. എന്നിരുന്നാലും മോഡലുകള്‍ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ.

More from DriveSpark

Article Published On: Monday, June 10, 2024, 14:17 [IST]
English summary
Suzuki motors shutting thailand plant due to much dampened sales checkout the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X