ഇന്ത്യയിൽ ഡിമാൻഡ് കുറവ്; ഫൈവ് ഡോർ ജിംനിയെ ഓസ്ട്രേലിയയ്ക്ക് മാത്രമല്ല ഇന്തോനേഷ്യയിലേക്കും കടത്തി സുസുക്കി

ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്തോനേഷ്യ ഇൻ്റർനാഷണൽ മോട്ടോർ ഷോ 2024 -ൽ, സുസുക്കി ഒട്ടനവധി മോഡലുകൾ അണിനിരത്തി. അതോടൊപ്പം ഇന്തോനേഷ്യയ്‌ക്കായി കമ്പനി തങ്ങളുടെ മുൻനിരയും ഏറ്റവും ചെലവേറിയതുമായ ഓഫറായ ജിംനി ഫൈവ് ഡോറും പ്രദർശിപ്പിച്ചു. ജക്കാർത്തയിലെ ടോപ്പ് സ്പെക്ക് ജിംനി ഫൈവ് ഡോറിൻ്റെ ഓൺ റോഡ് വില ഏകദേശം IDR 478 മില്ല്യൺ ആണ്, അതായത് ഏറെ കുറെ 25.4 ലക്ഷം രൂപ.

ക്യാൻഡി റെഡ് ഷേഡിലാണ് കാർ പ്രദർശിപ്പിച്ചത്. ഇന്ത്യയിൽ, മാരുതി സുസുക്കി ഇതിനെ സിസ്‌ലിംഗ് റെഡ് എന്ന് വിളിക്കുന്നു, കൂടാതെ കാൻഡി റെഡ് + ബ്ലൂയിഷ് ബ്ലാക്ക് കോമ്പിനേഷനിൽ ഡ്യുവൽ ടോൺ റൂഫ് ഓപ്ഷനും വാഹനത്തിന് ലഭിക്കുന്നു. നിലവിൽ, ജപ്പാനിലെ ഷിസുവോക്കയിലുള്ള സുസുക്കിയുടെ കൊസായ് പ്ലാൻ്റിലും ഇന്ത്യയിലെ ഗുരുഗ്രാമിലുള്ള മാരുതി സുസുക്കിയുടെ മനേസർ പ്ലാൻ്റിലുമാണ് ജിംനി ത്രീ ഡോർ നിർമ്മിക്കുന്നത്.

ഇന്ത്യയിൽ ഡിമാൻഡ് ഇല്ല 5-ഡോർ ജിംനിയെ ഇന്തോനേഷ്യയ്ക്ക് തട്ടി

എന്നിരുന്നാലും, ഫൈവ് ഡോർ ജിംനി ഇപ്പോഴും ഇന്ത്യയിൽ മാത്രമാണ് നിർമ്മിക്കുന്നത്. ജിംനി XL എന്ന പേരിൽ ഓസ്‌ട്രേലിയയിൽ പുറത്തിറക്കിയ ഫൈവ് ഡോർ ജിംനി, ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നതാണ്, കൂടാതെ നവീകരിച്ച 9.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റവും ഇതിന് ലഭിക്കുന്നു.

ഇന്തോനേഷ്യ സ്പെക്ക് ജിംനി ഫൈവ് ഡോർ മോഡലും ഇന്ത്യയിൽ നിന്ന് ഷിപ്പ് ചെയ്യാൻ സാധ്യതയുണ്ട്. ജിംനി ഫൈവ് ഡോർ ബേസ് മോഡലിന്റെ വില IDR 443.9 മില്ല്യൺ (ദശലക്ഷം) മുതൽ ആരംഭിക്കുന്നു, ഏകദേശം 23.6 ലക്ഷം രൂപ. ഇന്തോനേഷ്യയിൽ, PT സുസുക്കി ഇന്തോമൊബിൽ മോട്ടോർ ത്രീ ഡോർ മോഡലിൽ നിന്ന് ഫൈവ് ഡോർ മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിന് IDR 18 ദശലക്ഷം ഈടാക്കുന്നു.

ഇന്ത്യൻ കറൻസിയിൽ, IDR 18 മില്ല്യൺ എന്നത് ഏകദേശം 1.0 ലക്ഷം രൂപയായി വിവർത്തനം ചെയ്യുന്നു, ഇത് അത്യാവശ്യം ന്യായമാണ്. ഇന്തോനേഷ്യയിൽ, സുസുക്കി മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. പൗണ്ട്-ടു-പൗണ്ട് കയറ്റുമതി ചെയ്ത ഇന്തോനേഷ്യ സ്പെക്ക് ജിംനി ഇന്ത്യ സ്പെക്ക് മോഡലിന് സമാനമാണ്.

ഇതിന് K15B 1.5 ലിറ്റർ ഫോർ സിലിണ്ടർ NA പെട്രോൾ എഞ്ചിൻ ലഭിക്കുന്നു, ഒന്നുകിൽ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായി എഞ്ചിൻ കണക്ട് ചെയ്യപ്പെടും. ഫ്രണ്ട് ഹെഡ്‌ലൈറ്റ് വാഷർ, 4X4 ട്രാൻസ്ഫർ കേസ്, 15 -ഇഞ്ച് വീലുകൾ, പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, റിയർ ടെയിൽഗേറ്റ് മൗണ്ടഡ് സ്‌പെയർ വീൽ എന്നിവയും അതിലേറെയും ഇരു മോഡലുകളും തമ്മിൽ സമാനമാണ്.

ഇന്ത്യയിൽ ഡിമാൻഡ് ഇല്ല 5-ഡോർ ജിംനിയെ ഇന്തോനേഷ്യയ്ക്ക് തട്ടി

അകത്തേക്ക് നീങ്ങുമ്പോൾ, ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉൾക്കൊള്ളുന്ന 9.0 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, ആറ് എയർബാഗുകൾ, പാർക്കിംഗ് സെൻസറുകൾ, പാർക്കിംഗ് ക്യാമറ എന്നിവയാണ് മറ്റ് ഹൈലൈറ്റ് ഫീച്ചറുകളിൽ ഉൾപ്പെടുന്നത്. ഇന്തോനേഷ്യയിൽ, സുസുക്കി ഐക്കണിക് സുസുക്കി ലെറ്ററിംഗുകളുള്ള ഫ്രണ്ട് ഗ്രില്ല് ആക്സസറിയായി ഇന്തോനേഷ്യൽ വിൽപ്പനയക്ക് ലഭ്യമാണ്.

ഇത് സ്റ്റാൻഡേർഡായി വരുന്ന നിലവിലെ ഫൈവ് സ്ലാറ്റ് ഗ്രില്ലിനേക്കാൾ മികച്ചതായി തോന്നുന്നു. ജിംനിയുടെ രൂപഭംഗി പൂർണമായി രൂപാന്തരപ്പെടുത്തുന്നതിനാൽ ഇത് ഒരു അക്സസറിയായി ഇന്ത്യയിലും കമ്പനി അവതരിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇതിന് IDR 3.75 മില്യൺ, അതായത് 20,000 രൂപയാണ് വില വരുന്നത്. ഇന്തോനേഷ്യയിൽ ഇതിന് പുതിയ മെറ്റാലിക് ഷിഫോൺ ഐവറി ഷേഡും ലഭിക്കുന്നു.

ഇന്ത്യയിൽ ഡിമാൻഡ് ഇല്ല 5-ഡോർ ജിംനിയെ ഇന്തോനേഷ്യയ്ക്ക് തട്ടി

ഇന്ത്യയിൽ, ജിംനി വിൽപ്പന ഗണ്യമായി കുറഞ്ഞിരിക്കുകയാണ്, 2024 ജനുവരിയിൽ വാഹനത്തിന്റെ വെറും 163 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്, അതേസമയം അതിൻ്റെ മുഖ്യ എതിരാളിയായ മഹീന്ദ്ര ഥാർ 6,059 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. അതിനാൽ കൂടുതൽ വിപണികളിലേക്ക് ഇത് കയറ്റുമതി ചെയ്യുന്നത് കമ്പനിക്ക് യുക്തിപരമായി എടുത്ത തീരുമാനമാവാം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

More from DriveSpark

Article Published On: Sunday, February 18, 2024, 17:00 [IST]
English summary
Suzuki showcased 5 door jimny in indonesia details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X