യാ മോനേ...ഇതിനെ സുസുക്കി ഇങ്ങ് ഇറക്കി വിട്ടാൽ ആരേലും വാങ്ങാതിരിക്കുമോ? ഫ്രോങ്ക്സിന്റെ ഈ മേയ്ക്കോവർ കൊള്ളില്ലെ?

വളരെ ചുരുങ്ങിയ കാലം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ മോഡലാണ് മാരുതി സുസുക്കി ഫ്രോങ്ക്സ്. വലിയ കോളിളക്കങ്ങൾ ഒന്നുമില്ലാതെ 2023 ഓട്ടോ എക്സ്പോയിൽ ജിംനിയുടെ നിഴൽപറ്റി എത്തിയ ഈ ക്രോസ്ഓവർ മോഡൽ ഇന്ന് മാരുതി സുസുക്കിയുടെ മികച്ച വിൽപ്പന കൈവരിക്കുന്ന മോഡലുകളിൽ മുൻപന്തിയിലാണ്. അതിനാൽ തന്നെ ഹൈബ്രിഡ് ടെക്ക് ഉൾപ്പടെ തങ്ങളുട ഭാവി പദ്ധതികളിൽ എല്ലാം തന്നെ ഫ്രോങ്ക്സിന്റെ പ്രാധിനിത്യം കമ്പനി ഇപ്പോൾ ഉറപ്പാക്കുന്നു. തൽഫലമായി വരാനിരിക്കുന്ന ടോക്കിയോ ഓട്ടോ സലൂണിൽ കൂടുതൽ ശ്രദ്ധ ആകർഷിക്കാൻ, സുസുക്കി തങ്ങളുടെ ക്രോസ്ഓവറിൻ്റെ പുതിയ കൺസെപ്റ്റ മോഡലിനെ വെളിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.

ഫ്രോങ്ക്‌സിൻ്റെ ഈ പുതിയ പതിപ്പിനെ 'സീ ബാസ് നൈറ്റ് ഗെയിം കൺസെപ്റ്റ്' എന്നാണ് നിർമ്മാതാക്കൾ വിശേഷിപ്പിക്കുന്നത്. വളരെ വ്യത്യസ്തമായ മോഡിഫിക്കേഷനുകൾ ഇതിൽ നമുക്ക് കാണാനാവും. ജപ്പാനിലോ ഇന്ത്യയിലോ ഇത് ഔദ്യോഗികമായി ലോഞ്ച് ചെയ്യപ്പെടും എന്നതിന്റെ സൂചനകൾ ഒന്നും തന്നെ കമ്പനി ഇതുവരെ നൽകിയിട്ടില്ല.

കൂടാതെ, ഫ്രോങ്ക്സ് സീ ബാസ് നൈറ്റ് ഗെയിം കൺസെപ്റ്റിനൊപ്പം, സുസുക്കി പുതിയ സ്വിഫ്റ്റ് സ്പോർട്ട് ZC33S ഫൈനൽ എഡിഷനും പ്രദർശിപ്പിക്കും. ആദ്യം, നമുക്ക് ഫ്രോങ്ക്സ് സീ ബാസ് നൈറ്റ് ഗെയിം കൺസെപ്റ്റിൻ്റെ ഡിസൈനെക്കുറിച്ച് വിശദമായി സംസാരിക്കാം. സെൻട്രൽ എയർ ഡാമിന് മുകളിലൂടെയുള്ള ഡാർക്ക് സിൽവർ ഗാർഡിനൊപ്പം പുതുക്കിയ ഫ്രണ്ട് ബമ്പർ ഇതിലുണ്ടാകും എന്നത് ശ്രദ്ധേയമാണ്.

ഫ്രണ്ട് ബമ്പറിൻ്റെ താഴത്തെ ഭാഗത്ത് ഒരു സേഫ്റ്റി ബാറും വാഹനത്തിൽ നൽകിയിട്ടുണ്ട്, ഇത് ലൈറ്റ് ഓഫ് റോഡിംഗിന് വാഹനത്തെ സഹായിക്കും. ഇതുകൂടാതെ, ബോണറ്റിന് ഒരു ബ്ലാക്ക് റാപ്പ് അല്ലെങ്കിൽ ഫിനിഷ് ലഭിക്കുന്നത് നമുക്ക് കാണാം. വാഹനത്തിന് കൂടുതൽ ബോൾഡ് ലുക്ക് നൽകാൻ ഈ റാപ്പ് സഹായിക്കുന്നു.

സുസുക്കി എംബ്ലത്തിന് പിന്നിൽ സ്ഥാപിച്ചിരിക്കുന്ന ക്രോം ഗാർണിഷിലും താഴത്തെ ഫ്രണ്ട് ബമ്പറിലുള്ള സിൽവർ സ്‌കിഡ് പ്ലേറ്റിലും ഇതിന് ബ്രൈറ്റ് ഗ്രീൻ ആക്‌സൻ്റുകൾ ലഭിക്കും. ഗ്രില്ല് ഡിസൈൻ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, ട്രൈ -പോയിൻ്റ് എൽഇഡി ഡിആർഎൽ എന്നിവ സ്റ്റാൻഡേർഡ് മോഡലിന് സമാനമായി തുടരും എന്നത് ശ്രദ്ധേയമാണ്.

അടുത്തതായി സൈഡ് പ്രൊഫൈലിലേക്ക് നീങ്ങുമ്പോൾ, ഈ കൺസെപ്റ്റ് മോഡലിന് വളരെ സവിശേഷമായ ഒരു ഓഫ് -റോഡ് സ്പെക്ക് അലോയി വീലുകളും, അതോടൊപ്പം വലിയ യോക്കോഹാമ ജിയോലാൻഡർ ഓൾ -ടെറൈൻ ടയറുകൾ ലഭിക്കും. ഫ്രണ്ട് വീലുകൾ ഗ്ലോസ് ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയിരിക്കുമ്പോൾ, പിന്നിലെ വീലുകൾക്ക് ബോഡിയിലെ അതേ ഗ്രീൻ നിറമായിരിക്കും ലഭിക്കുക എന്നതും ശ്രദ്ധേയമാണ്.

ഫ്രോങ്ക്സ് സീ ബാസ് നൈറ്റ് ഗെയിം കൺസെപ്റ്റിൻ്റെ ബോഡി പാനലുകൾ പൂർണ്ണമായ ഡാർക്ക് ഗ്രേ നിറത്തിലും ബ്ലാക്ക് ഷെയ്ഡിലുമാണ് സെറ്റ് ചെയിതിരിക്കുന്നത്. റിയർ ഡോറിലും പിൻഭാഗത്തെ ക്വാർട്ടർ പാനലിലും ഇതേ ബ്രൈറ്റ് ഗ്രീൻ നിറത്തിൽ പൂർത്തിയാക്കിയ ഫ്രോങ്ക്സ് ലോഗോയും ഉണ്ടാകും എന്ന് ഇപ്പോൾ വെളിപ്പെടുത്തിയകൺസെപ്റ്റ് മോഡൽ വ്യക്തമാക്കുന്നു..

വാഹനത്തിൽ വരുന്ന മറ്റ് വിശദാംശങ്ങളിൽ സിൽവർ സൈഡ് സ്കേർട്ടുകൾ, വീൽ ആർച്ചുകളിൽ ബ്രൈറ്റ് ഗ്രീൻ ആക്‌സൻ്റുകൾ, റിയർ ക്വാർട്ടർ ഗ്ലാസ്, ഫ്രണ്ട് ഡോറിലെ 'സീ ബാസ് നൈറ്റ് ഗെയിം കൺസെപ്റ്റ്' ബാഡ്ജ് എന്നിവ ഉൾപ്പെടുന്നു. അടുത്തതായി, ഫ്രോങ്ക്സ് C ബാസ് നൈറ്റ് ഗെയിം കൺസെപ്റ്റിൻ്റെ മേൽക്കൂരയ്ക്ക് തനതായ ഡ്യുവൽ സ്കീ ബോക്സും ലഭിക്കും.

പരുക്കൻ ലുക്ക് നൽകുന്ന റൂഫ് റെയിലുകളിലാവും ഇവ പ്ലേസ് ചെയ്യുന്നത്. അവസാനമായി, ഈ സ്പെഷ്യൽ മോഡൽ കാറിന് റൂഫിൽ ഒരു സെ ഓക്സിലറി ലൈറ്റുകളും ലഭിക്കുന്നു. കൂടാതെ മറ്റെല്ലാ സ്‌പെഷ്യൽ എഡിഷൻ മോഡലുകളിലേയും പോലെ, ഈ പ്രത്യേക ഫ്രോങ്ക്‌സിൽ പവർട്രെയിൻ അപ്‌ഗ്രേഡുകളൊന്നും നിർമ്മാതാക്കൾ നൽകിയിട്ടില്ല.

അതിനാൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും ഇതിൽ വരുന്നത്. ജപ്പാനിൽ വിൽക്കുന്ന ഫ്രോങ്ക്സ് ഒരു മൈൽഡ് ഹൈബ്രിഡ് സംവിധാനത്തോടെയാണ് വരുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഈ സിസ്റ്റം 102 bhp കരുത്തും 137 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് 5 -സ്പീഡ് മാനുവൽ ഗിയർബോക്സ് 6 -സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നീ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.

ജാപ്പനീസ് വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്ന സുസുക്കി ഫ്രോങ്കസിൻ്റെ മറ്റൊരു പ്രത്യേകത എന്നത് ഇത് ഫ്രണ്ട് -വീൽ-ഡ്രൈവ് കോൺഫിഗറേഷനിലും ഓൾ -വീൽ-ഡ്രൈവ് കോൺഫിഗറേഷനിലും വിപണിയിൽ ലഭ്യമാണ് എന്നതാണ്. എന്നാൽ ഇന്ത്യയിൽ വിൽക്കുന്ന ഫ്രോൺക്‌സിന് AWD അല്ലെങ്കിൽ മൈൽഡ് ഹൈബ്രിഡ് സംവിധാനങ്ങൾ ഒന്നും ലഭിക്കുന്നില്ല.

More from DriveSpark

Article Published On: Wednesday, December 25, 2024, 12:00 [IST]
English summary
Suzuki showcases new sea bass night game concept for fronx suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X