റോഡിൽ മാത്രമല്ല മാനത്തും മാരുതി; പറക്കും കാറുകളുടെ പ്രൊഡക്ഷൻ ആരംഭിച്ച് സുസുക്കി

പണ്ട് കാർട്ടൂനുകളിലും സയൻസ് ഫിക്ഷൻ സിനിമകളിലും മറ്റും കണ്ടിരുന്ന പറക്കും കാറുകൾ ഇപ്പോൾ യാഥാർഥ്യമാവുകയാണ്. പലയിടത്തും ഇവയുടെ പരീക്ഷണം തകൃതിയായി നടന്നു വരികയാണ്. നമ്മുടെ മാരുതി സുസുക്കിയും ഇന്ത്യയിൽ പറക്കും കാറുകൾ അവതരിപ്പിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. സുസുക്കി മോട്ടോർ കോർപ്പറേഷൻ ഇപ്പോൾ സ്കൈഡ്രൈവ് Inc -മായി സഹകരിച്ച്, ജപ്പാനിലെ ഷിസുവോക്ക പ്രിഫെക്ചറിലെ ഇവാറ്റ സിറ്റിയിലുള്ള സുസുക്കിയുടെ ഉടമസ്ഥതയിലുള്ള ഒരു നിർമ്മാണ പ്ലാൻ്റിൽ പറക്കും കാറുകളുടെ പ്രൊഡക്ഷൻ ആരംഭിച്ചിരിക്കുകയാണ്.

ഇതൊക്കെ എന്ന് നടക്കാനാണ് എന്ന് ചിന്തിച്ചിരുന്ന നമ്മളിൽ പലരും ഇപ്പോൾ ആശ്ചര്യപ്പെട്ടേക്കാം, എന്നാൽ ടെക്നോളജി വളരെ വേഗം വളരുകയാണ്. ഈ പ്ലാന്റ് ഒരു വർഷം 100 ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) പറക്കും കാറുകൾ നിർമ്മിക്കാൻ പ്രാപ്തമാണ് എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ഇവ പൂർണ്ണമായും ഇലക്ട്രിക്കും ഓട്ടോണമസ് സംവിധാനവുമുള്ളതാണ്. കൂടാതെ ഇവ അഡ്വാൻസ്ഡ് എയർ മൊബിലിറ്റി (AAM) അല്ലെങ്കിൽ അർബൻ എയർ മൊബിലിറ്റി (UAM) എന്നും അറിയപ്പെടുന്നു. 2023 ജൂണിലാണ് സ്കൈഡ്രൈവിൻ്റെ അനുബന്ധ സ്ഥാപനമായ സ്കൈ വർക്ക് Inc വഴി സ്കൈഡ്രൈവ് (SD-05 ടൈപ്പ്) നിർമ്മിക്കുന്നതിനുള്ള നിർമ്മാണ സഹകരണ കരാറിൽ സുസുക്കിയും സ്കൈഡ്രൈവും ഒപ്പുവെച്ചത്.

ഓട്ടോപൈലറ്റ് പോലെയുള്ള ഓട്ടോണമസ് സഹായ സംവിധാനങ്ങളുള്ള ഒരു ഇലക്ട്രിക് പവർഡ് ഡ്രോണാണ് eVTOL ഫ്ലൈയിംഗ് കാർ എന്നത് ശ്രദ്ധിക്കണം. സ്കൈഡ്രൈവ് eVTOL എന്നത് ഒരു കോംപാക്റ്റ്, ത്രീ സീറ്റർ ഡ്രോൺ ആണ്. ഇത് സാധാരണ ഒരു ഹെലികോപ്റ്റർ പോലെ പ്രവർത്തിക്കുന്നു, കൂടാതെ വെർട്ടിക്കലായി ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും കഴിവുള്ളതാണ്.

എന്നിരുന്നാലും, ഈ കൊമേർഷ്യൽ ഫ്ലൈയിംഗ് ഡ്രോണുകളുടെ വികസനത്തിൽ സുസുക്കി ഉൾപ്പടെ പല പ്രമുഖ നിർമ്മാതാക്കളും ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഭാവിയിൽ "എയർ ടാക്സി" സർവ്വീസുകൾക്കായിട്ടാണ്. സമീപ വർഷങ്ങളിൽ, പേഴ്സണൽ ട്രാൻസ്പോർട്ടേഷന്റെ ഡിമാൻഡ് അതിൻ്റെ ഉച്ചസ്ഥായിയിലാണ്, ഇത് നഗരപ്രദേശങ്ങളിൽ കനത്ത ട്രാഫിക്കിലേക്ക് നയിച്ചു എന്നത് നമ്മിൽ പലരും സ്വയം അനുഭവിച്ചതാണ്.

അതിനാൽ ഈ ട്രാഫിക്കിനെ മറികടന്ന് ഇൻ്റർസിറ്റി യാത്രകൾ എളുപ്പവും സുഗമവും ആകുന്നതിന് എയർ ടാക്സികൾ പൊതുഗതാഗത സംവിധാനത്തിൻ്റെ ഭാവിയായി മാറാം. എന്നാ ഭാവി പരിപാടിയാണ് എന്ന് പറഞ്ഞാലും ഇതിലൊക്കെ ആര് ഇത്ര താൽപര്യം കാണിക്കുന്നു എന്ന് ഒരു ചിന്ത മനസിൽ ഉയർന്നാൽ, പറക്കും കാറുകളുടെയും എയർ ടാക്സികളുടെയും വികസനത്തിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് ജനപ്രിയ കാർ നിർമ്മാതാക്കളുമുണ്ട് എന്ന കാര്യം തെളിയിച്ചു തരാം.

2017 -ൽ 4,25,000 പൗണ്ടിന് (ഏകദേശം 3.52 കോടി രൂപയ്ക്ക്) വിൽപ്പനയ്‌ക്ക് എത്തിയ ആദ്യത്തെ കൊമേർഷ്യൽ പറക്കും കാർ യൂണിറ്റായ PAL-V ലിബർട്ടി എന്ന മോഡലാണ് ഇക്കൂട്ടത്തിൽ ഒന്നാമൻ. അടുത്തത് നമുക്ക് സുപരിചിതമായ കൊറിയൻ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായി ആണ്, ബ്രാൻഡിനും എയർ ടാക്സി കൺസെപ്റ്റുകളുണ്ട്. 2028 -ൽ തങ്ങളുടെ ഇനോഗ്രൽ പാസഞ്ചർ ഫ്ലൈറ്റ് കമ്പനി നിർമ്മിക്കും എന്നാണ് റിപ്പോർട്ട്.

സ്കൈഡ്രൈവ് പോലെ, ഹ്യുണ്ടായി മോഡലും eVTOL ആശയത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, എന്നാൽ ഈ മിനി എയർക്രാഫ്റ്റിൽ അഞ്ച് യാത്രക്കാർക്ക് ഇരിക്കാൻ കഴിയും എന്നതാണ് ഹൈലൈറ്റ്. മറ്റൊരു ഫ്ലൈയിംഗ് കാർ പ്രോട്ടോടൈപ്പ് എന്നത് എയർകാർ ആണ്, 2022 -ൽ നൈട്ര അടിസ്ഥാനമാക്കിയുള്ള ക്ലീൻ വിഷൻ രൂപകല്പന ചെയ്‌തതാണിത്.

രണ്ട് യാത്രക്കാർക്ക് ഇരിക്കാൻ കഴിയുന്ന ഈ മോഡലിന് ഏകദേശം 190 കിലോമീറ്റർ വേഗതയിലും 8,000 അടിയിൽ കൂടുതൽ ഉയരത്തിൽ പറക്കാനും കഴിയും. 300 bhp പരമാവധി കരുത്ത് പുറപ്പെടുവിക്കുന്ന 1.6 ലിറ്റർ ബിഎംഡബ്ല്യു എഞ്ചിൻ ഉപയോഗിച്ചാണ് ഈ പറക്കും കാർ പ്രവർത്തിക്കുന്നത്, കൂടാതെ ഇതിന് 1,000 കിലോമീറ്റർ റേഞ്ചും ലഭിക്കുന്നു.

ടൊയോട്ട സിറ്റി ആസ്ഥാനമായുള്ള ജാപ്പനീസ് കമ്പനിയായ സ്കൈഡ്രൈവ് 2018 മുതൽ പറക്കും കാറുകളും കാർഗോ ഡ്രോണുകളും ഡെവലപ്പ് ചെയ്യുന്നുണ്ട്. ജപ്പാനിലെ ചില പർവതപ്രദേശങ്ങളിൽ കാർഗോ ഡ്രോണുകൾ ഇതിനകം പ്രവർത്തനക്ഷമമാണെന്ന് സ്കൈഡ്രൈവ് അവകാശപ്പെടുന്നു. കമ്പനി തങ്ങളുടെ തുടക്കത്തിൽ ഒതുക്കമുള്ളതും രണ്ട് സീറ്റിംഗ് കപ്പാസിറ്റിയുള്ളതുമായി ഇലക്ട്രിക് ഫ്ലൈയിംഗ് കാറാണ് വികസിപ്പിച്ചെടുത്തത്.

More from DriveSpark

Article Published On: Friday, March 22, 2024, 18:45 [IST]
English summary
Suzuki starts production of flying cars in corporation with skydrive
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X