സങ്കടവാർത്തയായി ജിംനി രംഗം വിടുന്നു! ഇനി എന്താവും സുസുക്കിയുടെ ഫ്യൂച്ചർ പ്ലാൻസ്?
യൂറോപ്യൻ എമിഷൻ മാനദണ്ഡങ്ങൾ കർശനമാക്കിയതിനാൽ, അടുത്ത വർഷം മുതൽ യൂറോപ്പിൽ ജിംനിയുടെ വിൽപ്പന നിർത്താനുള്ള തരുമാനവുമായി സുസുക്കി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കമ്പനി ഈ നീക്കം പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ യൂറോപ്യൻ ലൈനപ്പിൽ, ജിംനി രംഗം വിട്ട് പുതിയ മോഡലുകൾക്ക് വഴിയൊരുക്കും, പ്രധാനമായി ഈ സ്ഥാനം കൈയ്യടക്കുന്നത് ബാറ്ററി ഇലക്ട്രിക് വെഹിക്കിൾസ് (BEV -കൾ) ആയിരിക്കും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കു്നത്. യൂറോപ്പിൽ വിൽക്കുന്ന ജിംനി, അതിൻ്റെ ഇന്ത്യൻ സഹോദരനെപ്പോലെ, സുസുക്കിയുടെ K15B 1.5 -ലിറ്റർ പെട്രോൾ എഞ്ചിനുമായിട്ടാണ് വരുന്നത്.
ഇതിൽ അഞ്ച് -സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് യൂണിറ്റ് ഓപ്ഷനും ലഭിക്കന്നു. യൂറോപ്പിന് ജിംനി ഫൈവ് -ഡോർ മോഡൽ ലഭിക്കുന്നില്ലെങ്കിലും, ചെറിയ ജിംനി ത്രീ -ഡോർ എസ്‌യുവി ഇപ്പോഴും ഇവിടുത്തെ മാനദണ്ഡങ്ങൾ അനുസരിച്ച് താരതമ്യേന ഉയർന്ന CO2 ലെവലുകൾ പുറപ്പെടുവിക്കുന്നു.

വാഹനത്തിൽ വരുന്ന ട്രാൻസ്മിഷൻ ചോയിസ് അനുസരിച്ച് 154g/ km അല്ലെങ്കിൽ 170g/ km എന്നിങ്ങനെയാണ് എമിഷൻ. ഈ കണക്കുകൾ 95g/ km എന്ന ഫ്ലീറ്റ് ശരാശരിയേക്കാൾ വളരെ കൂടുതലാണ്, ഇത് കാരണം സുസുക്കി 2021 -ൽ പാസഞ്ചർ വെഹിക്കിൾ ലൈനപ്പിൽ നിന്ന് ജിംനിയെ പിൻവലിച്ചിരുന്നു.
നിലവിൽ പല യൂറോപ്യൻ വിപണികളിലും രണ്ട് സീറ്റുകളുള്ള N1 വിഭാഗത്തിൽ വരുന്ന കൊമേർഷ്യൽ വാഹനമായാണ് ജിംനി വിൽപ്പനയ്ക്ക് എത്തുന്നത്. ചില രാജ്യങ്ങളിൽ എസ്‌യുവി ഇപ്പോഴും ലഭ്യമാണെങ്കിലും, ജർമ്മനി ഉൾപ്പെടെയുള്ള ചുരങ്ങിയ ചിലത് ഒഴികെ, മിക്ക വിപണികളിലും ബ്രാൻഡ് പുതിയ ഓർഡറുകൾ സ്വീകിക്കുന്നത് നിർത്തിയിരിക്കുകയാണ്.
തിരഞ്ഞെടുത്ത ചില പ്രദേശങ്ങളിൽ മോഡലിനായി സുസുക്കി ഒരു ഫെയർവെൽ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്, ജിംനി ഹൊറൈസൺ എഡിഷൻ എന്നാണ് കമ്പനി ഇതിനെ വിളിക്കുന്നത്. ഈ അവസാന പതിപ്പ് 900 യൂണിറ്റുകളായി പരിമിതപ്പെടുത്തും എന്നും നിർമ്മാതാക്കൾ വ്യക്തമാക്കി. ഈ ലാസ്റ്റ് ഹൊറൈസൻ എഡിഷന് ഒരു തനതായ പെയിൻ്റ് സ്കീമും, പ്രത്യേക ഗ്രാഫിക്സും, സ്റ്റാൻഡേർഡ് ജിംനിയെക്കാൾ കുറച്ച് വ്യത്യസ്തമായ സ്റ്റൈലിംഗ് ബിറ്റുകളും ലഭിക്കുന്നു.
ജിംനി ഹൊറൈസൺ പതിപ്പും ജിംനി കൊമേർഷ്യൽ വേരിയൻ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, അതായത് ഇത് ടു സീറ്റർ മോഡാണ്. ജിംനി ഹൊറൈസൺ എഡിഷൻ, നാം ചിത്രങ്ങളിൽ കാണുന്നത് പോലെ ബ്ലാക്ക് ഡീക്കലുകളുള്ള ഒരേയൊരു മീഡിയം ഗ്രേ ഷേഡിലാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മൊത്തത്തിൽ ഒരു റെട്രോ ലുക്ക് നൽകുന്ന ആക്സസറികളുടെ ഒരു ശേഖരമാണിത്.

ഒരു അലുമിനിയം സ്കിഡ് പ്ലേറ്റും അതിനോടു മനോഹരമായി പൊരുത്തപ്പെടുന്ന സൈഡ് സ്കർട്ടുകളും നമുക്ക് കാണാം. ഒപ്പം സ്റ്റൈലിഷ് മഡ് ഫ്ലാപ്പുകളും, നീക്കം ചെയ്യാവുന്ന ട്രെയിലർ ഹിച്ച്, സുസുക്കി ബ്രാൻഡഡ് സ്പെയർ വീൽ കവറും ഇതിലുണ്ട്. ജിംനിയുടെ വശങ്ങളിൽ ഒരു ബ്ലാക്ക് പ്ലേറ്റിൽ ഹൊറൈസൺ ലെറ്ററിംഗും നൽകിയിട്ടുണ്ട്.
സുസുക്കി ക്ലാസിക് ഗ്രില്ലിനൊപ്പം മുൻവശത്ത് ഹാലജൻ ലൈറ്റിംഗ് എന്നിവ ജിംനി ഹൊറൈസൺ എഡിഷൻ്റെ റെട്രോ അപ്പീലിന് കൂടുതൽ മികവ് നൽകുന്നു. സുസുക്കി ലെറ്ററിംഗ് വരുന്ന ഇതിലെ ഈ ക്ലാസിക് ഗ്രില്ല് വളരെ രസകരമാണ്. യൂറോപ്പിൽ സുസുക്കി ജിംനി നിർത്തലാക്കിയതിൻ്റെ കാരണങ്ങൾ ഓരോ രാജ്യത്തിനും വ്യത്യസ്തമാണ് എങ്കിലും, ഭൂഖണ്ഡത്തിലുടനീളം നടപ്പിലാക്കുന്ന കർശനമായ മലിനീകരണ നിയന്ത്രണങ്ങളിലേക്കാണ് അവയെല്ലാം വന്ന് എത്തുന്നത്.
എന്നാൽ ഒരു മൈൽഡ് ഹൈബ്രിഡ് വേരിയൻ്റ് നിർമ്മാതാക്കളുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്, അത് ജിംനിയെ വീണ്ടും തിരികെ കൊണ്ടുവരിക മാത്രമല്ല, രണ്ട് സീറ്റിനു പകരം നാല് സീറ്റുകളുള്ള ഒരു പെഴ്സണൽ വാഹനമായി വിൽക്കാനും സുസുക്കിയെ അനുവദിക്കും. എന്താണ് സുസുക്കിയുടെ ഫ്യൂച്ചർ പ്ലാൻസ് എന്ന് നമുക്ക് കണ്ടറിയാം.


Click it and Unblock the Notifications








