പുക തുപ്പില്ല, അലമുറ ശബ്ദങ്ങൾ ഇല്ല! ഇതാണ് EiV12; നഗര സവാരികൾക്ക് പുത്തൻ മാനദണ്ഡങ്ങൾ ഒരുക്കി സ്വിച്ച്

ഇന്ത്യ ഇന്ന് ഒരു ഇവി ഇക്കോസിസ്റ്റം പടുത്തുയർത്താനുള്ള ശ്രമത്തിലാണ്, അതിന്റെ ഭാഗമായി രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയും ഉപയോഗവും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എല്ലാം നന്നായി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ടു വീലറുകളിലും, ചെറു കാറുകളിലും മാത്രമല്ല വലിയ ട്രാൻസ്പോർട്ട് സെഗ്മെന്റുകളും ഇലക്ട്രിക് വാഹനങ്ങളുടെ കടന്നു വരവ് ഇപ്പോൾ മുമ്പത്തേക്കാൾ കൂടിയിരിക്കുകയാണ്. അതോടൊപ്പം അശോക് ലെയ്‌ലാൻഡിൻ്റെ അനുബന്ധ ഇവി വിഭാഗമായ സ്വിച്ച് മൊബിലിറ്റി EiV12, E1 എന്നിങ്ങനെ രണ്ട് പുതിയ ഇലക്ട്രിക് ബസുകൾ കൂടെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

ഹിന്ദുജ ഗ്രൂപ്പ് കമ്പനികളുടെ ചെയർമാൻ അശോക് പി. ഹിന്ദുജയുടെയും മറ്റ് പ്രമുഖരുടെയും സാന്നിധ്യത്തിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയാണ് രണ്ട് പുതിയ ഇലക്ട്രിക് ബസുകളും അനാഛാദനം ചെയ്തത്. EiV12 എന്ന മോഡൽ ഇന്ത്യൻ വിപണിക്ക് വേണ്ടിയുള്ളതാണെങ്കിൽ, E1 യൂറോപ്യൻ വിപണിയിലെ ഉപയോഗത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എന്നിരുന്നാലും, ഈ രണ്ട് ഇലക്ട്രിക് ബസുകളും ഒരേ ഡിസൈൻ ശൈലിയും ഇവി ആർക്കിടെക്ചറും പങ്കിടുന്നു എന്നത് ശ്രദ്ധേയമാണ്. EiV12 -ൻ്റെ പ്ലാറ്റ്‌ഫോം തദ്ദേശീയമായി സിറ്റി ടു സിറ്റി യാത്രകൾക്കായി രൂപകൽപ്പന ചെയ്യുകയും പ്രത്യേകം വികസിപ്പിക്കുകയും അതിനായി നിർമ്മിക്കുകയും ചെയ്തതാണ് എന്ന് സ്വിച്ച് മൊബിലിറ്റി വ്യക്തമാക്കുന്നു.

400 kWh -ൽ കൂടുതൽ കപ്പാസിറ്റി വാഗ്ദാനം ചെയ്യുന്ന ഷാസി മൗണ്ടഡ് ബാറ്ററി പായ്ക്കുകളുള്ള ഇന്ത്യയിലെ ആദ്യത്തെ ലോ -ഫ്ലോർ ഇലക്ട്രിക് സിറ്റി ബസാണ് EIV12 എന്നും നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടുന്നു. സ്വിച്ച് മൊബിലിറ്റി EiV12 ഒറ്റയടിക്ക് 39 യാത്രക്കാരുടെ സീറ്റിംഗ് വാഗ്ദാനം ചെയ്യാൻ കഴിയും. ഇത് ഒരു സെഗ്മെന്റ് ലീഡിംഗ് സവിശേഷതയാണ്.

EiV12 -ൽ, ഓട്ടോമേറ്റഡ് വീൽചെയർ റാംപ് എന്നിവ ഉപയോഗിക്കുന്ന യാത്രക്കാർക്ക് എളുപ്പത്തിൽ അകത്തേക്ക് കയറാനും പുറത്തേക്ക് കടക്കാനും നീലിംഗ് സംവിധാനത്തോടെയുള്ള ലോ-ഫ്ലോർ സജ്ജീകരണം ലഭിക്കുന്നു. EiV12 സ്ത്രീകളുടെ സുരക്ഷയെ മുൻനിർത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. അതോടൊപ്പം യാതൊരുവിധ ബ്ലൈന്റ് സ്പോട്ടുകളും ഇല്ലാത്തവണ്ണം 5 CCTV ക്യാമറകളും സ്ത്രീകൾക്കായി 5 പ്രത്യേക സീറ്റുകളും ഇത് വാഗ്ദാനം ചെയ്യുന്നു.

കൂടാതെ ലൈവ് വെഹിക്കിൾ ഹെൽത്ത് മോണിറ്ററിംഗ്, ITMS, കാര്യക്ഷമമായ ഫ്ലീറ്റ് മാനേജ്മെൻ്റ് എന്നിവ സ്വിച്ച് EiV12 വാഗ്ദാനം ചെയ്യുന്നു. ചാർജ് ചെയ്യുന്നതിനായി, ഫാസ്റ്റ് റീചാർജ് സപ്പോർട്ട് ചെയ്യുന്ന പിന്നിൽ ഒരു ഡ്യുവൽ -ഗൺ ചാർജിംഗ് ഇൻ്റർഫേസ് സ്വിച്ച് EiV12 -ൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. ബാറ്ററി പായ്ക്കും IP67 റേറ്റ് ചെയ്തിരിക്കുന്നു, അതായത് EiV12 -ന് അത്യാവശ്യം വെള്ളത്തിൽ മുങ്ങി കിടക്കുന്ന റോഡുകളിലൂടെയും ഓടാൻ കഴിയും.

മറുവശത്ത്, സ്വിച്ച് E1 മുകളിൽ സൂചിപ്പിച്ചതുപോലെ യൂറോപ്യൻ വിപണിയ്‌ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്, മാത്രമല്ല എതിരാളികളെ നേരിടാൻ സഹായിക്കുന്നതിന് കുറച്ച് അത്യാധുനിക ടെക്നിക്കൽ ഹൈലൈറ്റുകൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ഭാരം കുറഞ്ഞ മോണോകോക്ക് ഷാസി, ഇൻ-വീൽ മോട്ടോറുകൾ എന്നിവയാണ് നിർമ്മാതാക്കൾ ഇതിൽ വാഗ്ദാനം ചെയ്യുന്നത്.

കൂടാതെ യാത്രക്കാർക്ക് തടസ്സമില്ലാത്ത നീക്കത്തിനും കംഫർട്ടിനുമായി ഒരു ഫ്ലാറ്റ് ഗാംഗ്‌വേ ലേയൗട്ട് എന്നിവ E1 -ൽ കമ്പനി ഉൾപ്പെടുത്തുന്നു. ഈ സ്വിച്ച് E1 മോഡലിന് 93 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയും (നിൽക്കുന്നവർ ഉൾപ്പെടെ) കൂടാതെ അതിൻ്റെ ട്രിപ്പിൾ -ഡോർ (ഫ്രണ്ട്, മിഡിൽ, റിയർ) ഡിസൈൻ പെട്ടെന്ന് കയറാനും ഇറങ്ങാനും അനുവദിക്കുന്നു, ഇത് നഗര യാത്രകൾക്ക് വളരെ അനുയോജ്യമാക്കുന്നു.

More from DriveSpark

Article Published On: Wednesday, December 11, 2024, 20:20 [IST]
English summary
Switch mobility unveils eiv12 and e1 electric buses in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X