ടാറ്റയുടെ റേസിങ്ങ് ചാമ്പ്യൻ ഷോറൂമുകളിലെത്തി തുടങ്ങി, ആദ്യം എത്തിയത് ഈ വേരിയൻ്റുകൾ
ടാറ്റയുടെ പെർഫോമൻസ് മോഡലായി കമ്പനി അവതരിപ്പിച്ച ആൾ്ട്രോസ് റേസർ പതിപ്പ് ഷോറൂമുകളിൽ എത്തിയിരിക്കുകയാണ്. ഹ്യൂണ്ടായ് i20 N ലൈൻ ആണ് ആൾട്രോസ് റേസറിൻ്റെ പ്രധാന എതിരാളി. R1, R2, R3 എന്നീ മൂന്ന് വേരിയൻ്റുകളിളാണ് ആൾട്രോസ് വാഗ്ദാനം ചെയ്യുന്നത്, പ്രാരംഭ എക്സ്-ഷോറൂം വില 9.49 ലക്ഷം രൂപയാണ്. എൻട്രി ലെവൽ വേരിയൻ്റായ R1 ആണ് രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിരിക്കുന്നത്. ഒരു സ്‌പോര്‍ട്ടിയര്‍ എക്‌സ്‌ഹോസ്റ്റ് നോട്ട് വാഗ്ദാനം ചെയ്യുന്നതായി കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറുകള്‍ സ്ഥിരീകരിക്കുന്നു. ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന റേസിംഗ് സ്‌ട്രൈപ്പുകള്‍, സണ്‍റൂഫ്, കാറിന്റെ ത്രില്ലിംഗ് എക്സ്ഹോസ്റ്റ് നോട്ട് എന്നിവയുള്‍പ്പെടെ ആള്‍ട്രോസ് റേസറിന്റെ സ്പോര്‍ട്ടി അപ്പ്‌ഡേഷനുകള്‍ പുതിയ ടീസര്‍ ഉയര്‍ത്തിക്കാണിക്കുന്നു.
സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നതാണ് ഈ റേസ് ഇന്‍സ്പയേര്‍ഡ് എക്‌സ്റ്റീരിയര്‍ അപ്‌ഡേറ്റുകള്‍. ഒരു പുതിയ ഓറഞ്ച് ബ്ലാക്ക് ഡ്യുവല്‍ -ടോണ്‍ എക്സ്റ്റീരിയര്‍, കോണ്‍ട്രാസ്റ്റിംഗ് ബ്ലാക്ക് റൂഫ്, ബോണറ്റില്‍ നിന്ന് ബൂട്ടിലേക്ക് നീളുന്ന രണ്ട് വൈറ്റ് പാരലല്‍ ലൈനുകള്‍ എന്നിവയാണ് പ്രധാന ഹൈലൈറ്റുകള്‍. എക്‌സ്‌റ്റൈന്‍ഡഡ് റിയര്‍ സ്പോയിലറും 16 ഇഞ്ച് ബ്ലാക്ക് ഫിനിഷ്ഡ് അലോയി വീലുകളും വാഹനത്തിന്റെ സ്പോര്‍ട്ടി ആകര്‍ഷണം വര്‍ധിപ്പിക്കുന്നു.

ആള്‍ട്രോസ് റേസറിന്റെ ഫ്രണ്ട് ഫെന്‍ഡറില്‍ യുണീക്കായ 'റേസര്‍' ബാഡ്ജിംഗ്, പുതുക്കിയ ഫ്രണ്ട് ഗ്രില്ല്, ബൂട്ട് ലിഡില്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന 'i ടര്‍ബോ+' ബാഡ്ജിംഗ് എന്നിവയും അവതരിപ്പിക്കുന്നു. ഇന്റീരിയറില്‍ സ്‌പോര്‍ട്ടി ഫീല്‍ ഉയര്‍ത്തുന്ന ഘടകങ്ങളും നൂതന ഫീച്ചറുകളും ഉള്‍ക്കൊള്ളിക്കും. സെന്‍ട്രല്‍ കണ്‍സോള്‍, ഗിയര്‍ ലിവര്‍, എസി വെന്റുകള്‍ എന്നിവയില്‍ കോണ്ട്രാസ്റ്റിംഗ് ഓറഞ്ച് ആന്‍ഡ് വൈറ്റ് ആക്‌സന്റുകളും സീറ്റുകളില്‍ റേസിംഗ് സ്‌ട്രൈപ്പുകളും വ്യത്യസ്തമായ സ്റ്റിച്ചിംഗും ഉണ്ട്.
6 എയർബാഗുകൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ക്രൂയിസ് കൺട്രോൾ എന്നിവയുൾപ്പെടെ സാധ്യമായ എല്ലാ സുരക്ഷാ ഗിയറുകളോടും കൂടിയതാണ് ആൾട്രോസ് റേസർ, അടിയന്തര സാഹചര്യത്തിലോ തകരാർ സംഭവിക്കുമ്പോഴോ ഇ-കോൾ/ബി-കോൾ സംവിധാനവും റേസറിലുണ്ട് എന്നതാണ് പ്രത്യേകത. വാഹനത്തിൻ്റെ കരുത്തിനെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ ബോണറ്റിനടിയിൽ നെക്സോണിൽ നിന്നുള്ള 1.2 ലിറ്റർ ടർബോചാർജ്ഡ് ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ ആണ് ഇരിക്കുന്നത്.

5,500rpm-ൽ 118.3bhp കരുത്തും 1,750-4,000rpm-ൽ 170Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായിട്ടാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു, ഇത് ടാറ്റ ആൾട്രോസ് റേസറിൻ്റെ മുൻ ചക്രങ്ങളിലേക്ക് എല്ലാ ശക്തിയും അയയ്‌ക്കുന്നതോടെ, 11.3 സെക്കൻഡിനുള്ളിൽ 0-100 കി.മീ / മണിക്കൂർ കൈവരിക്കാൻ സാധിക്കും.
ടാറ്റ ആൾട്രോസ് റേസർ സാധാരണ ആൾട്രോസിൽ നിന്ന്, കറുത്ത ടോപ്പ് സെക്ഷനും ലോവർ സെക്ഷനും ഉള്ള ഡ്യുവൽ-ടോൺ ലുക്ക് സ്വീകരിച്ച്, ആറ്റോമിക് ഓറഞ്ച്, പ്യുവർ ഗ്രേ,അവന്യൂ വൈറ്റ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭിക്കും. പുതിയ ടാറ്റ ആൾട്രോസ് റേസറിൻ്റെ എല്ലാ കളർ ഓപ്ഷനുകളിലും ബോണറ്റിനും ഹാച്ച്ബാക്കിൻ്റെ റൂഫിനും കുറുകെയുള്ള ഇരട്ട വെള്ള വരകളുണ്ട്.

ബ്ലാക്ക്ഡ്-ഔട്ട് ഗ്രിൽ, ORVM-കൾ, തൂണുകൾ, അലോയ് വീലുകൾ (16 ഇഞ്ച്) എന്നിവയാണ് മറ്റ് എക്സ്റ്റീരിയർ ഡിസൈൻ ഹൈലൈറ്റുകൾ. പുതിയ ഹാച്ച്ബാക്കിൽ ഫ്രണ്ട് വീലാർച്ചുകൾക്ക് തൊട്ടുമുകളിൽ സ്ഥിതി ചെയ്യുന്ന "റേസർ" ബാഡ്ജുകൾ, സൺറൂഫ്, ബൂട്ട് ലിഡിൽ ഐ-ടർബോ+ ബാഡ്ജിംഗ്, പിൻ സ്‌പോയിലർ, ഡ്യുവൽ-ടിപ്പ് എക്‌സ്‌ഹോസ്റ്റ് സെറ്റപ്പ് എന്നിവയെല്ലാം ഉൾപ്പെടുന്നു.
സാധാരണ ആൾട്രോസിൻ്റെ സെമി-ഡിജിറ്റൽ സജ്ജീകരണം 7 ഇഞ്ച് ഫുൾ ഡിജിറ്റൽ ഡിസ്‌പ്ലേ നൽകിയിരിക്കുന്നത് കൊണ്ട് തന്നെ, നിങ്ങൾക്ക് ആവശ്യമായ എല്ലാ ഡാറ്റയും നിങ്ങളുടെ മുന്നിൽ ഉണ്ടെന്ന് ഉറപ്പാക്കുന്നു. ആംബിയൻ്റ് ലൈറ്റിംഗ്, ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ ഡിസ്‌പ്ലേയായി ഉപയോഗിക്കുന്ന 360-ഡിഗ്രി ക്യാമറ സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, ക്യാബിനിലെ വായു മലിനീകരണത്തിൽ നിന്ന് മുക്തമാക്കുന്ന എയർ പ്യൂരിഫയർ സിസ്റ്റം എല്ലാം നിങ്ങൾക്ക് ലഭിക്കുന്നു.


Click it and Unblock the Notifications








