ഹ്യുണ്ടായി i20 N ലൈനിനെ വെല്ലുന്ന ടാറ്റ ആൾട്രോസ് റേസർ, ഒന്ന് മാറ്റുരച്ച് നോക്കിയാലോ

ടാറ്റ ആൾട്രോസിൻ്റെ റേസിങ്ങ് വേർഷനാണ് ആൾട്രോസ് റേസർ. ആൾട്രോസ് റേസർ അതിൻ്റെ സ്‌പോർട്ടിയർ ലുക്ക് കൊണ്ട് ഹ്യുണ്ടായി i20 N ലൈനുമായി നേരിട്ട് മത്സരിക്കുന്നുണ്ട്. ലോഞ്ച് ചെയ്തപ്പോൾ മുതൽ ആൾട്രോസിന് ഒരിടം ലഭിക്കുന്നുണ്ട്. എന്നാൽ i20 N ലൈനിൽ നിന്ന് വ്യത്യസ്തമായി ഫീച്ചറുകളിൽ മികച്ചത് ടാറ്റ ആൾട്രോസ് റേസർ ആണോ എന്നൊരു സംശയം നിങ്ങൾക്കുണ്ടോ, എങ്കിൽ തീർച്ചയായും ഈ ലേഖനം തുടർന്ന് വായിക്കാൻ മറക്കരുതേ. വിലയുടെ കാര്യത്തിൽ നിന്ന് തന്നെ തുടങ്ങിയേക്കാം ടാറ്റ ആൾട്രോസ് ​​റേസർ വളരെ താങ്ങാനാവുന്ന ഓപ്ഷനായിട്ടാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

എന്നാൽ ബേസ് മോഡലുകളിൽ 50000 രൂപയുടേയും ടോപ്പ് എൻഡ് മോഡലുകൾ തമ്മിൽ 1.50 ലക്ഷം രൂപയുടെ വ്യത്യാസം ഉണ്ട്. വലിപ്പത്തിൻ്റെ കാര്യത്തിലേക്ക് വന്നാൽ രണ്ട് മോഡലുകളും ഒരേ സെഗ്മെൻ്റ് തന്നെയായത് കൊണ്ട് വലിയ വലിപ്പ വ്യത്യാസമൊന്നുമില്ല എന്നതാണ് കാര്യം. ഈ രണ്ട് പെർഫോമൻസ് ഓറിയൻ്റഡ് ഹാച്ച്ബാക്കുകളും സേഫ്റ്റി, കംഫർട്ട് എന്നീ ഫീച്ചറുകളാൽ സജ്ജമാണ്.

i20 N

വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ തുടങ്ങിയ i20 N ലൈനിലൂണ്ടെങ്കിൽ ടാറ്റ ആൾട്രോസ് റേസറിന് ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), നാല് വീലുകൾക്കും ഡിസ്‌ക് ബ്രേക്കുകൾ തുടങ്ങിയ ഫീച്ചറുകൾ നൽകിയിട്ടില്ല. രണ്ട് ഹാച്ച്ബാക്കുകൾക്കും 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുകൾ ലഭിക്കുന്നുണ്ട്, എന്നാൽ ആൾട്രോസ് റേസറിനെ സംബന്ധിച്ചിടത്തോളം പവർ കണക്കുകൾ പോലും i20 N ലൈനിന് സമാനമാണ്.

മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ ഇപ്പോൾ റേസർ മാനുവൽ ട്രാൻസ്മിഷനിലാണ് വാഗ്ദാനം ചെയ്യുന്നത്, അതേസമയം i20 N ലൈനിന് മാനുവലും 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനും പാഡിൽ-ഷിഫ്റ്ററുകളോട് കൂടിയാണ് വിപണിയിൽ എത്തുന്നത്. ഈ രണ്ട് ഹാച്ച്ബാക്കും, യുവ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സ്റ്റൈലിംഗ് സൂചനകളും ഫീച്ചർ അപ്‌ഡേറ്റുകളും ഉപയോഗിച്ച് അവരുടെ മോഡലിന് കൂടുതൽ സ്പോർട്ടി ലുക്ക് നൽകുന്നുണ്ട്. പവർ ഫിഗേഴ്സൊക്കെ ഏകദേശം അടുത്ത് തന്നെയായത് കൊണ്ടും കുറച്ച് ഫീച്ചേഴ്സിൻ്റെ അഭാവം ഉണ്ടെങ്കിലും ഏറ്റവും താങ്ങാനാവുന്ന വിലയിൽ സ്വന്തമാക്കാൻ പറ്റുന്ന മോഡൽ ആൾട്രോസ് റേസർ തന്നെയാണ്.

i20 N

16 ഇഞ്ച് അലോയ് വീലുകൾ, റിയർ വൈപ്പറും വാഷറും, റിയർ ഡീഫോഗർ, ആറ് എയർബാഗുകൾ, ലെതറെറ്റ് സീറ്റുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പുഷ് ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ് ഉള്ള സ്മാർട്ട് കീ, നാല് സ്പീക്കറുകളും നാല് ട്വീറ്ററുകളും, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 4-ഡോർ പവർ വിൻഡോ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ORVM-കൾ, ക്രൂയിസ് കൺട്രോൾ പോലുള്ള അധിക സവിശേഷതകളും ടാറ്റ ആൾട്രോസ് റേസർ R1 വേരിയന്റിലുണ്ട്.

ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റിയർ എസി വെൻ്റുകൾ, ലെതർ ഫ്രണ്ട് സ്ലൈഡിംഗ് ആംറെസ്റ്റ്, ലെതർ സ്റ്റിയറിംഗ് വീലും ഗിയർ നോബും, ഡാഷ്‌ബോർഡിൽ ആംബിയന്റ് ലൈറ്റിംഗ് പോലുള്ള മോഡേൺ ഫീച്ചറുകളാലും ടാറ്റ ആൾട്രോസ് റേസറിന്റെ ബേസ് R1 വേരിയന്റിലുണ്ട്. ഇനി പെർഫോമൻസ് ഹാച്ച്ബാക്കിന്റെ രണ്ടാമത്തെ R2 വേരിയന്റിലേക്ക് നോക്കിയാൽ ബേസ് പതിപ്പിന് കിട്ടുന്ന എല്ലാ കാര്യങ്ങളും ഇതിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

i20 N

ആൾട്രോസ് റേസർ R1 വേരിയന്റിന് വോയിസ്-ആക്ടിവേറ്റഡ് ഇലക്ട്രിക് സൺറൂഫ്, വയർലെസ് ചാർജർ, ഏഴ് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 360-ഡിഗ്രി ക്യാമറ (സറൗണ്ട് വ്യൂ സിസ്റ്റം), ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, എക്സ്പ്രസ് കൂൾ ഫംഗ്ഷൻ പോലുള്ള ഫീച്ചറുകളാണ് കിട്ടുക. എന്നാൽ ഇത്രയും കിട്ടാനായി 1 ലക്ഷം രൂപയാണ് അധികമായി മുടക്കേണ്ടി വരിക. അതായത് ആൾട്രോസ് റേസർ R1 മോഡലിന് 10.49 ലക്ഷമാണ് എക്സ്ഷോറൂം വില വരുന്നതെന്ന് സാരം.

ആൾട്രോസ് റേസറിന്റെ R3 മോഡലിലേക്ക് നോക്കിയാൽ മുകളിലെ രണ്ട് വേരിയന്റുകളിലെയും എല്ലാ സവിശേഷതകൾക്കും പുറമെ എയർ പ്യൂരിഫയർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യ പോലുള്ള അധിക സവിശേഷതകളും ലഭിക്കും. ഇതിന് 50,000 രൂപയാണ് അധികമായി ചെലവഴിക്കേണ്ടി വരിക. ആൾട്രോസ് റേസർ R3 വേരിയന്റിന് 10.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

More from DriveSpark

Article Published On: Sunday, June 9, 2024, 11:00 [IST]
English summary
Tata altroz racer gets some features over the i20 n line checkout the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X