യൂസ്ഡ് പോളോ തപ്പി വലയേണ്ട! മികച്ച ഓഫറില്‍ ഇന്ത്യയിലെ ഫാസ്റ്റസ്റ്റ് ഹാച്ച്ബാക്ക് വാങ്ങാം

ഇന്ത്യയില്‍ പെര്‍ഫോമന്‍സ് ഹാച്ച്ബാക്കുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. നിര്‍ത്തലാക്കിയിട്ടും ഫോക്‌സ്‌വാഗണ്‍ പോളോ എന്ന കാറിന് യൂസ്ഡ് മാര്‍ക്കറ്റിലുള്ള ഡിമാന്‍ഡ് അതിന് അടിവരയിടുന്നു. പോളോ ഒഴിച്ചിട്ട് പോയ പെര്‍ഫോമന്‍സ് ഹാച്ച്ബാക്ക് വിഭാഗത്തിലെ സിംഹാസനം കൈയ്യടക്കാനായി ടാറ്റ മോട്ടോര്‍സ് കൊണ്ടുവന്ന മോഡലാണ് ആള്‍ട്രോസ് റേസര്‍. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ രാജ്യത്തെ ഏറ്റവും വേഗതയേറിയ ഹാച്ച്ബാക്ക് കാര്‍ എന്ന ഖ്യാതി ആള്‍ട്രോസ് റേസര്‍ നേടിയിരുന്നു. നിങ്ങള്‍ ഒരു സ്‌പോര്‍ട്ടിയര്‍ ഹാച്ച്ബാക്ക് വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇതാണ് മികച്ച സമയം. അതിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

ഈ വര്‍ഷം ജൂണ്‍ ഏഴിനാണ് ടാറ്റ ആള്‍ട്രോസ് റേസര്‍ പുറത്തിറങ്ങിയത്. R1, R2, R4 എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലും ആറ്റോമിക് ഓറഞ്ച്, പ്യുവര്‍ ഗ്രേ, അവന്യൂ വൈറ്റ് കളര്‍ ഓപ്ഷനുകളിലും ആള്‍ട്രോസ് റേസര്‍ വാങ്ങാം. സാധാരണ ആള്‍ട്രോസിന്റെ അതേ ഡിസൈന്‍ നിലനിര്‍ത്തുന്നുണ്ടെങ്കിലും ആള്‍ട്രോസ് റേസറിനെ സ്‌പോര്‍ട്ടിയാക്കാന്‍ ചില സ്‌റ്റൈലിംഗ് ഘടകങ്ങള്‍ ടാറ്റ നല്‍കിയിട്ടുണ്ട്. പുതിയ ഗ്രില്‍, ഡ്യുവല്‍-ടിപ്പ് എക്സ്ഹോസ്റ്റ്, ബ്ലാക്ക് അലോയ് വീലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

tata altroz racer

കാറിന്റെ ഹുഡില്‍ നിന്ന് തുടങ്ങുന്ന ഇരട്ട വൈറ്റ് സ്ട്രിപ്പ് റിയര്‍ റൂഫ് വരെ പായുന്നതായി കാണാം. മുന്‍വശത്തെ ഫെന്‍ഡറുകളിലെ 'റേസര്‍' ബാഡ്ജും ടെയില്‍ഗേറ്റില്‍ 'ഐ-ടര്‍ബോ+' ബാഡ്ജും കാറിന്റെ സ്‌പോര്‍ട്ടി അപ്പീല്‍ ഉയര്‍ത്തുന്നു.ആള്‍ട്രോസിന് സമാനമായ ഇന്റീരിയര്‍ ലേഔട്ടാണ് ആള്‍ട്രോസ് റേസറിനുമുള്ളത്. ഹെഡ്റെസ്റ്റുകളില്‍ 'റേസര്‍' ഗ്രാഫിക്‌സുള്ള ബ്ലാക്ക് ലെതറെറ്റ് സീറ്റുകളും തീംഡ് ആംബിയന്റ് ലൈറ്റിംഗും എസി വെന്റുകള്‍ക്ക് ചുറ്റുമുള്ള ഡാഷ്ബോര്‍ഡിലെ ഓറഞ്ച് ആക്സന്റുകളും സീറ്റുകളില്‍ കോണ്‍ട്രാസ്റ്റ് ഓറഞ്ച് സ്റ്റിച്ചിംഗും ഇതില്‍ വരുന്നു.

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എപിന്തുണയുള്ള 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റ് സിസ്റ്റം, പുതിയ 7 ഇഞ്ച് കംപ്ലീറ്റ് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിങ്ങനെയുള്ള നൂതന സവിശേഷതകളുമായാണ് ആള്‍ട്രോസ് റേസര്‍ വരുന്നത്. ഇതിന് ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററുള്ള 360 ഡിഗ്രി ക്യാമറയും സേഫ്റ്റി കിറ്റിലുണ്ട്.

tata altroz racer interior

മൂന്ന് ട്രിമ്മുകളിലും ടാറ്റ നെക്‌സോണില്‍ നിന്നുള്ള ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 120 bhp പവറും 170 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഇണചേര്‍ത്തിരിക്കുന്നു. ഡിമാന്‍ഡിന് അനുസരിച്ച് ഈ മോഡലില്‍ നെക്സോണിന്റെ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ടാറ്റ ആലോചിക്കുന്നു.

ഹ്യുണ്ടായി i20 N ലൈനാണ് ആള്‍ട്രോസ് റേസറിന്റെ നേരിട്ടുള്ള എതിരാളി. ടാറ്റ ആള്‍ട്രോസ് റേസറിന്റെ വില 9.49 ലക്ഷം മുതല്‍ 10.99 ലക്ഷം രൂപ വരെ പോകുന്നു. എക്‌സ്‌ഷോറൂം വിലകളാണിത്. എന്നാല്‍ ഇപ്പോള്‍ ആള്‍ട്രോസ് റേസര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വില കുറച്ച് വാങ്ങാം. വിപണിയില്‍ എത്തി 5 മാസത്തിന് ശേഷം ആദ്യമായാണ് ടാറ്റ മോട്ടോര്‍സ് ആള്‍ട്രോസ് റേസറിനെ ഓഫര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

tata altroz racer rear view

സ്‌പോര്‍ട്ടിയര്‍ ഹാച്ചിന്റെ മൂന്ന് വേരിയന്റുകള്‍ക്കും 65000 രൂപ വരെ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ക്യാഷ് ഡിസ്‌കൗണ്ടും സ്‌ക്രാപ്പേജ് ആനുകൂല്യങ്ങളും ഓഫറില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ സ്‌റ്റോക്കിന്റെ ലഭ്യതയ്ക്കും വിവിധ പ്രദേശങ്ങള്‍ക്കും അനുസരിച്ച് ഓഫര്‍ വ്യത്യാസപ്പെട്ടേക്കാം. അതുകൊണ്ട് ടാറ്റ ആള്‍ട്രോസ് റേസറിന്റെ ഓഫറുകളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിയാന്‍ ഏറ്റവും അടുത്ത ടാറ്റ ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, November 18, 2024, 19:05 [IST]
English summary
Tata altroz racer listed with discount for first time benefits up to rs 65000 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X