പോളോ ഒഴിച്ചിട്ടുപോയ സിംഹാസനം തൂക്കാൻ ആള്‍ട്രോസ് റേസര്‍; എഴുന്നള്ളത്ത് എന്നാണെന്നറിയണോ?

2023 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച അന്ന് മുതല്‍ ഇന്ത്യക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാറാണ് ടാറ്റ ആള്‍ട്രോസ് റേസര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കുകളില്‍ ഒന്നായ ടാറ്റ ആള്‍ട്രോസിന്റെ പെര്‍ഫോമന്‍സ് പതിപ്പാണിത്. ഈ കാറിന്റെ ലോഞ്ചിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അത് നമുക്ക് ചുവടെ വായിക്കാം.

മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ടൊയോട്ട ഗ്ലാന്‍സ എന്നീ കാറുകള്‍ അണിനിരക്കുന്ന പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ ടാറ്റയുടെ പോരാളിയാണ് ആള്‍ട്രോസ്. ടാറ്റയുടെ ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ വന്ന ആദ്യ വാഹനമായ ആള്‍ട്രോസ് ഗ്ലോബല്‍ NCAP ക്രാഷ്‌ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിരുന്നു. ഫീച്ചര്‍ പായ്ക്ക്ഡായി വരുന്ന ആള്‍ട്രോസിന്റെ പെര്‍ഫോമന്‍സ് പതിപ്പായ റേസര്‍ ഫോക്‌സ്‌വാഗണ്‍ പോളോ ഒഴിച്ചിട്ടു പോയ സിംഹാസനത്തിലിരിക്കാനായിട്ടാണ് വരുന്നത്.

tata altroz racer front

ഹ്യുണ്ടായി i20 N-ലൈന്‍ ഒറ്റയ്ക്ക് വിരാചിക്കുന്ന പെര്‍ഫോമന്‍സ് ഹാച്ച്ബാക്ക് വിഭാഗത്തിലേക്കാണ് ടാറ്റ ആള്‍ട്രോസ് റേസറിന്റെ വരവ്. ആള്‍ട്രോസ് റേസര്‍ കമ്പനി ഇതിനോടകം വെളിപ്പെടുത്തിയിരുന്നു. ഓട്ടോ എക്‌സ്‌പോക്ക് പിന്നാലെ 2024 ഫെബ്രുവരിയില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയിലും കാര്‍ പ്രദര്‍ശിപ്പിച്ചു. മാത്രമല്ല നിരവധി തവണ കാര്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നതോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി കാര്‍ ഉടന്‍ വിപണിയില്‍ എത്താന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.

ആള്‍ട്രോസ് റേസര്‍ പതിപ്പ് ടാറ്റ അടുത്ത മാസം അതായത് ജൂണില്‍ പുറത്തിറക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ജൂണ്‍ മാസത്തിന്റെ ആദ്യ പകുതിയില്‍ ലോഞ്ച് ഉണ്ടാകും. ടാറ്റ ആള്‍ട്രോസ് റേസറിനെ കുറിച്ച് പറയുമ്പോള്‍ പെര്‍ഫോമന്‍സ് ഹാച്ചിന്റെ ലുക്കിന് അനുസൃതമായ ഒത്തിരി മാറ്റങ്ങള്‍ ഇതില്‍ പ്രകടമാണ്. വെള്ള വരകളുള്ള റെഡ്, ബ്ലാക്ക് ഡ്യുവല്‍-ടോണ്‍ തീമിലാണ് ആള്‍ട്രോസ് റേസര്‍ പൂര്‍ത്തിയാക്കിയത് ഹാച്ചിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിനായി ഒത്തിരി സ്‌പോര്‍ട്ടി ഘടകങ്ങള്‍ ഇതില്‍ ഇടംപിടിക്കും.

tata altroz racer rear profile

ബ്ലാക്ക്-ഔട്ട് ഹുഡ്, റൂഫ്, ഒആര്‍വിഎമ്മുകള്‍, റൂഫുകള്‍ എന്നിവ ഉള്‍പ്പെടും. മാത്രമല്ല മൊഞ്ച് കൂട്ടാനായി ആള്‍ട്രോസ് റേസറിന്റെ റൂഫിനും ബോണറ്റിനും മുകളില്‍ ഡ്യുവല്‍ വൈറ്റ് സ്ട്രിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ ടോണ്‍ പെയിന്റിനൊപ്പം ബ്ലാക്ക് അലോയ് വീലുകള്‍, പുതുക്കിയ ബമ്പര്‍, വലിയ റൂഫ് സ്പോയിലര്‍ എന്നിവ ലഭിക്കുന്നു. സാധാരണ അള്‍ട്രാസ് ഹാച്ച്ബാക്കിന് ഈ സൗകര്യങ്ങള്‍ കാണാന്‍ കഴിയില്ല.

അള്‍ട്രാസ് റേസര്‍ കാര്‍ മോഡലിന്റെ പുറംഭാഗം മാത്രമല്ല അകത്തളവും കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. റെഡ് സ്റ്റിച്ചിങ്ങോട് കൂടിയ ഓള്‍ ബ്ലാക്ക് അപ്‌ഹോള്‍സ്റ്ററി, റേസര്‍ എംബോസ്ഡ് ഹെഡ്റെസ്റ്റുകള്‍, റെഡ്‌വൈറ്റ് സ്‌ട്രൈപ്പുകള്‍ എന്നിവയുടെ രൂപത്തിലും അള്‍ട്രാസ് റേസറിന്റെ ഇന്റീരിയറിന് അപ്ഗ്രേഡുകള്‍ ലഭിക്കുന്നു. ഡാഷ്ബോര്‍ഡില്‍ ചുവന്ന ആക്‌സന്റുകളും കാണാം.

tata altroz racer side design

വലിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആറ് എയര്‍ബാഗുകള്‍, എയര്‍ പ്യൂരിഫയര്‍, വോയ്സ്-എനേബിള്‍ഡ് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, അലുമിനിയം പെഡലുകള്‍, 360-ഡിഗ്രി സറൗണ്ട് ക്യാമറ എന്നിവയാണ് ആള്‍ട്രോസ് റേസറില്‍ കാണാന്‍ സാധ്യതയുള്ള സുപ്രധാന ഫീച്ചറുകള്‍.

ടാറ്റ നെക്സോണിന്റെ അതേ എഞ്ചിനാണ് 2024 ടാറ്റ ആള്‍ട്രോസിന് കരുത്തേകുന്നത്. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 120 bhp പവറും 170 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ പവര്‍ ഈപുട്ടുകള്‍ ആള്‍ട്രോസ് ഐടര്‍ബോയേക്കാള്‍ കൂടുതലാണ്. കൂടാതെ, ഗിയര്‍ബോക്സും നവീകരിക്കും. ആള്‍ട്രോസ് റേസറിന് 5-സ്പീഡ് യൂണിറ്റിന് പകരം 6-സ്പീഡ് യൂണിറ്റ് ലഭിച്ചേക്കും.

tata altroz racer

പെര്‍ഫോമന്‍സ് പതിപ്പായതിനാല്‍ തന്നെ കാറില്‍ ചില്ലറ മെക്കാനിക്കല്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. റാസ്പിയര്‍ ൗണ്ടിംഗ് എക്സ്ഹോസ്റ്റ് നോട്ട് കാറിനുണ്ടാകും. മാത്രമല്ല സ്റ്റിയറിംഗ് ജ്യോമട്രിയിയിലും ഫീഡ്ബാക്കിലും മാറ്റങ്ങള്‍ ഉണ്ടായേക്കാം. ഹാന്‍ഡിലിംഗിന് റൈഡ് നിലവാരവും ഉറപ്പാക്കാന്‍ സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിലും അപ്‌ഗ്രേഡുണ്ടാകും. ഇപ്പോള്‍ കാറിന്റെ ലോഞ്ച്‌ടൈംലൈന്‍ പുറത്തുവന്നെങ്കിലും ടാറ്റ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ടാറ്റ ആള്‍ട്രോസ് റേസറിന്റെ ലോഞ്ച് തീയതി സംബന്ധിച്ച വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Sunday, May 12, 2024, 9:00 [IST]
English summary
Tata altroz racer set to launch in india next month all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X