രണ്ടാം തണയും ഹ്യുണ്ടായിയെ മലത്തിയടിച്ച് ടാറ്റ; ഇനി മാർച്ചിൽ തിരിച്ചടിക്കണമെങ്കിൽ ക്രെറ്റ N-ലൈൻ ഹിറ്റടിക്കണം

ആഭ്യന്തര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ് 2024 ഫെബ്രുവരി മാസത്തിലെ വിൽപ്പനയിൽ ദക്ഷിണ കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായിയെ പിന്തള്ളി രാജ്യത്ത് രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കൾ എന്ന സ്ഥാനം കൈവശപ്പെടുത്തിയിരിക്കുകയാണ്. ടാറ്റ മോട്ടോർസ് കഴിഞ്ഞ മാസം 51,321 യൂണിറ്റുകളുടെ വിൽപ്പനയാണ് കൈവരിച്ചത്.

അതേസമയം 2024 ഫെബ്രുവരി മാസത്തെ ഹ്യുണ്ടായി ഇന്ത്യയുടെ മൊത്തം ആഭ്യന്തര വിൽപ്പന 50, 201 യൂണിറ്റുകൾ ആയിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടാം തവണയും ടാറ്റ മോട്ടോർസിനോട് കൊറിയൻ വാഹന നിർമ്മാതാക്കൾക്ക് രണ്ടാം സ്ഥാനം നഷ്ടമായി എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും, 6.8 ശതമാനം വിൽപ്പന വളർച്ചയാണ് ഹ്യുണ്ടായി ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മറുവശത്ത്, ടാറ്റ മോട്ടോർസ് കൊറിയൻ എതിരാളിയേക്കാൾ 1100 യൂണിറ്റുകൾ കൂടുതൽ വിറ്റഴിച്ചു. ഹ്യുണ്ടായി മോട്ടോർ ഇന്ത്യ 2024 ഫെബ്രുവരിയിൽ ആഭ്യന്തര വിൽപ്പനയും, കയറ്റുമതിയും ചേർ്ത്ത് 60,501 യൂണിറ്റുകളുടെ മൊത്തം വിൽപ്പന രേഖപ്പെടുത്തി, കഴിഞ്ഞ വർഷം ഇതേ മാസത്തെ 57,851 യൂണിറ്റ് വിൽപ്പനയാണ് നിർമ്മാതാക്കൾക്ക് നേടാനായിരുന്നത്.

അത് കൂടാതെ കമ്പനി ആഭ്യന്തര വിപണിയിൽ കഴിഞ്ഞ മാസം 50,201 യൂണിറ്റുകൾ വിറ്റു, 2023 ഫെബ്രുവരിയിൽ വിറ്റഴിച്ച 47,001 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, വാർഷിക വിൽപ്പനയിൽ 6.8 ശതമാനം വളർച്ചയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹ്യുണ്ടായി 10,300 യൂണിറ്റുകളുടെ കയറ്റുമതി വിൽപ്പനയും നേടി, എന്നാൽ ഇത് വാർഷിക അടിസ്ഥാനത്തിൽ 5.07 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ടാറ്റ മോട്ടോർസ് 2024 ഫെബ്രുവരിയിലെ മൊത്തം വിൽപ്പനയിൽ 8.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023 ഫെബ്രുവരിയിലെ 79,705 യൂണിറ്റ് വിൽപ്പനയിൽ നിന്ന് കഴിഞ്ഞ മാസം 86,406 യൂണിറ്റ് വാഹനങ്ങൾ കമ്പനി വിറ്റഴിച്ചു. ആഭ്യന്തര പാസഞ്ചർ വാഹന വിപണിയിൽ ടാറ്റ മോട്ടോർസ് 2024 ഫെബ്രുവരിയിൽ 51,267 യൂണിറ്റുകളുടെ വിൽപ്പന നേടി.

കഴിഞ്ഞ വർഷം ഇതേ മാസത്തെ 42,862 യൂണിറ്റ് വിൽപ്പന കണക്കിൽ നിന്ന് 20 ശതമാനം വളർച്ചയാണ് പ്രാദേശിക വാഹന ഭീമൻ കൈയ്ക്കലാക്കിയത്. എന്നിരുന്നാലും, 2024 ജനുവരിയിൽ 55,633 വാഹനങ്ങൾ വിറ്റഴിച്ച കമ്പനിയുടെ പ്രതിമാസ (MoM) വിൽപ്പനയിൽ നേരിയ ഒരു ഇടിവ് രേഖപ്പെടുത്തി.

ബ്രാൻഡിൻ്റെ കയറ്റുമതി 2023 ഫെബ്രുവരിയിലെ 278 യൂണിറ്റിൽ നിന്ന് 2024 ഫെബ്രുവരിയിൽ 81 ശതമാനത്തോളം കുറഞ്ഞ് 54 യൂണിറ്റായി എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം ബ്രാൻഡിൻ്റെ മൊത്തം വിൽപ്പന 51,321 യൂണിറ്റായി വർധിച്ചു, ഇത് വാർഷികാടിസ്ഥാനത്തിൽ 19 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തി.

2023 ഫെബ്രുവരിയിൽ കമ്പനി 43,140 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നത്. ടാറ്റയുടെ ഇലക്ട്രിക് വാഹന വിഭാഗവും 2024 ഫെബ്രുവരിയിൽ 30 ശതമാനത്തോളം വിൽപ്പന വളർച്ച രേഖപ്പെടുത്തി. 2024 ഫെബ്രുവരിയിൽ കമ്പനി 6,923 യൂണിറ്റുകൾ വിറ്റു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിൽപ്പന എന്നത് 5,318 യൂണിറ്റുകളായിരുന്നു.

എന്നാൽ മാർച്ചിൽ കാര്യങ്ങൾ ഇരു ബ്രാൻഡുകൾക്കും കൂടുതൽ പ്രതീക്ഷകളും അതോടൊപ്പം തന്നെ കോംപറ്റീഷനും നൽകുന്നതായിരിക്കും എന്ന് നിസംശയം പറയാം. എന്തെന്നാണ് തങ്ങളുടെ ജന്പ്രിയ എസ്‌യുവി മോഡലായ ക്രെറ്റയുടെ കൂടുതൽ സ്പോർട്ടി പതിപ്പായ N -ലൈൻ വേരിയന്റ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായി ഇന്ത്യ.

അതേ സമയം നെക്സോൺ i-CNG, കർവ്വ് കൂപ്പെ എസ്‌യുവി എന്നിങ്ങനെ ഒട്ടനവധി മോഡലുകൾ ഇങ്ങനെ അരങ്ങേറ്റത്തിനായി അണിയറയിൽ ഒരുങ്ങി നിൽക്കുകയാണ്. ഇവയെല്ലാം വിപണിയിൽ എത്തിയാൽ ടാറ്റയുടെ നിലവിലെ സ്ഥാനം മെച്ചപ്പെടും എന്ന് മാത്രമല്ല വിപണി വിഹിതവും വൻതോതിൽ ഉയരും എന്ന കാര്യത്തിൽ തർക്കം ഒന്നുമില്ല.

More from DriveSpark

Article Published On: Saturday, March 2, 2024, 12:31 [IST]
English summary
Tata beats hyundai again in 2024 february sales and retain 2nd position
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X