421km റേഞ്ചുമായി കുഞ്ഞൻ ഇലക്ട്രിക് കിംഗ് തന്നെ; ഒട്ടും താമസമില്ലാതെ പഞ്ച് ഇവിയുടെ ഡെലിവറികൾ ആരംഭിച്ച് ടാറ്റ
നെക്സോൺ ഇവിയുമായി ഇക്ട്രിക് വാഹന സെഗ്മെന്റിൽ പ്രവേശിച്ച ടാറ്റ മോട്ടോർസ് ഇന്ന് ഈ രംഗത്തെ രാജാകന്മാരാണ് എന്ന് നമുക്ക് പറയാം. നെക്സോണിന് പിന്നാലെ ടിയാഗോ ഇവി, ടിഗോർ ഇവി എന്നിവയുമായി ടാറ്റ ഇന്ത്യൻ ഇവി വിപണിയിൽ പല നേട്ടങ്ങളും വലിയൊരു വിപണി വിഹിതവും കരസ്ഥമാക്കിയിട്ടുണ്ട്.
അതിനു പിന്നാലെ പ്രാദേശിക വാഹന ഭീമൻ തങ്ങളുടെ ജനപ്രിയ മൈക്രോ എസ്‌യുവി മോഡലായ പഞ്ചിന്റെ ഇലക്ട്രിക് പതിപ്പും വിപണിയിൽ എത്തിച്ചു. ഇപ്പോൾ ഇതാ, ടാറ്റ മോട്ടോർസ് തങ്ങളുടെ നാലാമത്തെ ഓൾ ഇലക്‌ട്രിക് മോഡലായ പഞ്ച് ഇവി കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 10.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ ഈ മോഡൽ ലഭ്യമാണ്.

അവതരണത്തിന് പിന്നാലെ ഇപ്പോൾ, മോഡലിന്റെ ഡെലിവറികളികളും രാജ്യത്തുടനീളം ടാറ്റ ആരംഭിച്ചിരിക്കുകയാണ്. സ്മാർട്ട്, സ്മാർട്ട്+, അഡ്വഞ്ചർ, എംപവേർഡ്, എംപവേർഡ്+ എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ ടാറ്റ പഞ്ച് ഇവി വിപണിയിൽ ലഭിക്കും. ആദ്യത്തെ രണ്ടെണ്ണം സ്റ്റാൻഡേർഡ് റേഞ്ച് പതിപ്പിൽ മാത്രമേ ലഭിക്കൂ, അവസാനത്തെ മൂന്നെണ്ണം സ്റ്റാൻഡേർഡ്, ലോംഗ് റേഞ്ച് പരിവേഷത്തിൽ ലഭ്യമാവും. അതോടൊപ്പം ഇവിക്ക് ഇരു ട്രിമ്മുകളിലും 350 mm വാട്ടർ വേഡിംഗ് കപ്പാസിറ്റിയുമുണ്ട്.
ഇലക്ട്രിക് പഞ്ചിനെ പവർ ചെയ്യുന്നതിനായി രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 315 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുന്ന 25 kWh ബാറ്ററി പായ്ക്കാണ് ഇതിലെ ആദ്യ യൂണിറ്റ്, അടുത്തത് 421 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 35 kWh യൂണിറ്റാണ്.
ലോംഗ് റേഞ്ച് പതിപ്പിന് 122 bhp മാക്സ് പവറും, 190 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കാൻ കഴിയും. അതേസമയം സ്റ്റാൻഡേർഡ് വേരിയന്റുകൾ 81 bhp കരുത്തും, 114 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ഒരു 3.3kW വാൾ ബോക്സ് ചാർജറും 7.2kW ഫാസ്റ്റ് ചാർജറും ഉൾപ്പടെ രണ്ട് ചാർജർ ഓപ്ഷനുകൾ പഞ്ച് ഇവിയ്ക്ക് ഒപ്പം ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്.
DC ഫാസ്റ്റ് ചാർജിംഗിനേയും ഇവി പിന്തുണയ്ക്കുന്നു, 50 കിലോവാട്ട് DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 56 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഇതിനാവും. Acti.EV ('ആക്റ്റീവ്') എന്ന ടാറ്റ മോട്ടോർസിന്റെ പുതിയ ജെൻ 2 ആർക്കിടെക്ചറിൽ നിർമ്മിച്ച ബ്രാൻഡിന്റെ ആദ്യ വാഹനമാണിത് എന്നതും ശ്രദ്ധേയമാണ്.

ബ്രാൻഡിൽ നിന്നും വരാനിരിക്കുന്ന കർവ്വ് ഇവി, പുതിയ സിയറ ഇവി, ഹാരിയർ ഇവി, ആൾട്രോസ് ഇവി എന്നിവയുൾപ്പെടെ പുതിയ ടാറ്റ ഇലക്ട്രിക് കാറുകളുടെയും എസ്‌യുവികളുടെയും ഒരു വമ്പൻ റേഞ്ചിന് ഈ ആർക്കിടെക്ചർ രൂപക്കൂടാവും. അധികം താമസിയാതെ തന്നെ ഇവയിൽ ഓരോന്നും വരി വരിയായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് കമ്പനി.
അടുത്തതായി ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, ടോപ്പ് സ്പെക്ക് എംപവേർഡ്+ വേരിയന്റിൽ വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജർ, എയർ പ്യൂരിഫയർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോ ഡിമ്മിംഗ് IRVM എന്നിവയുണ്ട്.

ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, 360 -ഡിഗ്രി സറൗണ്ട് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റീജൻ മോഡുകൾക്കുള്ള പാഡിൽ ഷിഫ്റ്ററുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ടച്ച് ബേസ്ഡ് HVAC പാനൽ തുടങ്ങിയ ഫീച്ചറുകളും നിർമ്മാതാക്കൾ ഓഫർ ചെയ്യുന്നുണ്ട്. ടാറ്റയുടെ ഇവി മോഡൽ നിരയിൽ നാലാമനായി എത്തിയ പഞ്ച് ഇവി സ്ഥാനത്തിന്റെ കാര്യത്തിൽ ടിയാഗോ ഇവിയ്ക്കു മേലെയാണ്.


Click it and Unblock the Notifications








