ബൂട്ട് സ്പേസിൽ ടാറ്റ കർവ്വ് ഒരു കില്ലാടി തന്നെ, ലോഞ്ചിന് മുൻപ് വീണ്ടും വീഡിയോ വൈറൽ

ഓഗസ്റ്റ് ഏഴിന് ലോഞ്ച് ചെയ്യാനിരിക്കുന്ന ടാറ്റ കർവ്വ് ആണ് വാഹനലോകത്തെ ഇപ്പോഴത്തെ സംസാര വിഷയം എന്ന് വേണമെങ്കിൽ പറയാം. കാരണം ഓരോ ദിവസവും കർവ്വിൻ്റെ പല തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വാഹനത്തിൻ്റെ ബൂട്ട് സ്പേസ് കാണിക്കുന്ന ഒരു വീഡിയോ ആണ് ലോഞ്ചിന് മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. N5 Cars ആണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ, ടാറ്റ കർവ്വ് ഇവിയുടെ പിൻഭാഗം കാണാം. എസ്‌യുവി ഒരു ഡീലർ സ്റ്റോക്ക്‌യാർഡിൽ എത്തിയിരിക്കുകയാണ്. വാഹനത്തിൻ്റെ ഇലക്ട്രിക് ടെയിൽഗേറ്റ് ഈ വീഡിയോയിൽ തുറക്കുന്നത് കാണാം.

ഇലക്ട്രിക് പതിപ്പ് പുറത്തിറക്കിയ ശേഷമാകും ഐസി എഞ്ചിന്‍ പതിപ്പുകള്‍ വില്‍പ്പനക്ക് എത്തുക. ലോഞ്ചിന് മുന്നോടിയായി ഇലക്ട്രിക് എസ്‌യുവിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത് തുടരുകയാണ്. മറ്റ് ടാറ്റ ഇവികളെപ്പോലെ കര്‍വ് ഇവിക്കും രണ്ട് ബാറ്ററി ഓപ്ഷനുകള്‍ ഉണ്ടാകും. ടോപ് വേരിയന്റുകള്‍ക്ക് 55kWh ബാറ്ററി പായ്ക്ക് ലഭിക്കും.

അതേസമയം താഴ്ന്ന വേരിയന്റുകളില്‍ നെക്‌സോണ്‍ ഇവി LR മോഡലില്‍ നിന്ന് 40.5kWh ബാറ്ററി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 55kWh യൂണിറ്റായിരിക്കും ടോപ്പ്-സ്‌പെക്ക് പതിപ്പ്. ഞങ്ങളുടെ ഉറവിടങ്ങള്‍ അനുസരിച്ച് ഈ ബാറ്ററി പായ്ക്കിന്റെ ക്ലെയിംഡ് റേഞ്ച് 600 കിലോമീറ്ററാണ്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ 400 മുതല്‍ 450 കിലോമീറ്റര്‍ വരെ ഓടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കർവ് ഇവി, ICE പതിപ്പുകൾക്കിടയിൽ കുറച്ച് വ്യത്യാസങ്ങളുണ്ട്. അതിൽ പ്രധാന വ്യത്യാസം മുൻവശത്തെ ഗ്രില്ലാണ്. പഞ്ച് ഇവിക്ക് സമാനമായി നോസ്-മൗണ്ട് ചാർജിംഗ് ഫ്ലാപ്പും കർവ് ഇലക്ട്രിക്കിന് ലഭിക്കുന്നുണ്ട്. ബാക്കിയെല്ലാം ഒരുപോലെയാണ്. സ്‌പ്ലിറ്റ് ഹെഡ്‌ലാമ്പുകളും സിഗ്‌നേച്ചർ എൽഇഡി ഡിആർഎല്ലുകളുമുള്ള മുൻഭാഗത്തെ സ്‌ലിക്ക് എൽഇഡി ലൈറ്റ് ബാർ അലങ്കരിക്കുന്നു. ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, ടെയിൽ ലൈറ്റുകളെ കണക്റ്റഡ് എൽഇഡി ലൈറ്റ് ബാർ, പുതിയ അലോയ് വീലുകൾ എന്നിവയും മോഡലിന് ലഭിക്കുന്നു.

എസ്‌യുവിയിലേക്ക് ഒരു നോച്ച്ബാക്ക് സ്റ്റൈലിംഗ് കൊണ്ടുവരാൻ പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന റിയർ വിൻഡ്‌സ്‌ക്രീനോടുകൂടിയ റൂഫാണ് പ്രധാന ആകർഷണം. പിൻഭാഗത്ത് രണ്ട് മോഡലുകൾക്കും റൂഫ്‌ടോപ്പ് മൗണ്ടഡ് സ്‌പോയിലർ ഉണ്ട്, ഇത് ഒരൊറ്റ പീസ് യൂണിറ്റായിരിക്കുമ്പോൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഇതിന് സമതുലിതമായ നിലപാട് നൽകുന്നുണ്ട്. അങ്ങനെ മൊത്തത്തിൽ ഇതുവരെ കണ്ട കാറുകളുടെ സങ്കൽപ്പം തന്നെ കർവ് പൊളിച്ചെഴുതും.

ധാരാളം സ്റ്റോറേജ് സ്പേസുകളും പ്രീമിയം മെറ്റീരിയലുകളും വിലകൂടിയ വാഹനങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ നിരവധി സെഗ്‌മെൻ്റ് ഫസ്റ്റ് ഫീച്ചറുകളും ഉൾപ്പെടുന്ന ഇന്ത്യൻ കുടുംബങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത വളരെ ഫങ്ഷണലായ അകത്തളമായിരിക്കും കർവിനുണ്ടാവുകയെന്നാണ് ടാറ്റയുടെ അവകാശവാദം. ഇൻസ്ട്രുമെൻ്റ് കൺസോളിനും ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനുമുള്ള ഒന്നിലധികം സ്ക്രീനുകൾ, കണക്റ്റഡ് കാർ ടെക്, പനോരമിക് സൺറൂഫ് എന്നിവ പോലുള്ള അത്യാധുനിക ഫീച്ചറുകളാൽ ടാറ്റ കർവ് സമ്പന്നമായിരിക്കും.

കർവ് ICE മോഡലിന്റെ എഞ്ചിൻ ഓപ്ഷനുകൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മോഡലിന് 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ മാനുവലും ഓട്ടോമാറ്റിക്കും ഉൾപ്പെടും. വിലയുടെ കാര്യത്തിൽ 10 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില മുടക്കേണ്ടി വന്നേക്കും. അതേസമയം ഇലക്ട്രിക് കൂപ്പെ എസ്‌യുവിക്ക് 20 ലക്ഷം രൂപയോളവും നിശ്ചയിച്ചേക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, August 6, 2024, 14:47 [IST]
English summary
Tata curvv boot space revealed video goes viral before launch details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X