ലോഞ്ചിന് മുൻപ് ഡീലർഷിപ്പിൽ സ്ഥലം പിടിച്ച് ടാറ്റ കർവ്വ്, എതിരാളികൾക്ക് തലേവേദനയാകുമെന്ന് ഉറപ്പ്

രാജ്യത്തെ വാഹന വിപണി ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു മോഡലാണ് ടാറ്റ കർവ്വ്. ഇപ്പോഴിതാ ലോഞ്ച് ചെയ്യുന്നതിന് മുൻപ് തന്നെ മോഡൽ ഡീലഷിപ്പുകളിൽ എത്തിയെന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. എതിരാളികളിൽ നിന്ന് ഏറ്റവും വ്യത്യസ്തമായ മോഡലായിരിക്കും ടാറ്റയുടെ ഈ തുറുപ്പുചീട്ട് എന്ന കാര്യത്തിൽ ഒരു സംശയവുില്ല.
ഈ വീഡിയോ യുട്യൂബിൽ നിന്നുള്ളതാണ്. ഒരു ഡീലർഷിപ്പ് സ്റ്റോക്ക് യാർഡ് പോലെ തോന്നിക്കുന്ന സ്ഥലത്തേക്ക് കാമോഫ്ലാഗിൽ പൊതിഞ്ഞ കൂപ്പെ എസ്‌യുവി കയറി പോകുന്ന വീഡിയോ ആണുളളത്. കൂപ്പെ എസ്‌യുവിയുടെ പിൻഭാഗം വീഡിയോ ക്ലിപ്പിൽ വ്യക്തമാണ്.

ബൂട്ട്‌ലിഡിൻ്റെ മുഴുവൻ വീതിയും ഉൾക്കൊള്ളുന്ന കണക്‌റ്റ് ചെയ്‌ത എൽഇഡി ടെയിൽലാമ്പുകൾ, സ്‌പോർടിനസ് ഊന്നിപ്പറയുന്ന ഒരു സിൽവർ സ്‌കിഡ് പ്ലേറ്റ് എല്ലാം കാണാം. അതുല്യമായ റൂഫിൽ ഘടിപ്പിച്ച സ്‌പോയിലർ, ട്രേഡ്‌മാർക്ക് ചരിഞ്ഞ റൂഫ്‌ലൈൻ എന്നിവ ഏതാണ്ട് ഒരു ഇൻ്റഗ്രേറ്റഡ് സ്‌പോയിലർ പോലെ ബൂട്ട്‌ലിഡിലേക്ക് അവസാനിക്കുന്നത് കാണാം. കൂടാതെ, സ്ക്വാറിഷ് വീൽ ആർച്ചുകൾ, ബ്ലാക്ക് സൈഡ് പില്ലറുകൾ, സൈഡ് സ്കിർട്ടിംഗ്, റഗ്ഡ് അലോയ് വീലുകൾ എന്നിവയും വീഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്.

ഫീച്ചറുകളുടെ കാര്യത്തിൽ കർവ്വിൽ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ഡിസ്‌പ്ലേ 9-സ്പീക്കർ JBL മ്യൂസിക് സിസ്റ്റം, വോയ്‌സ് അസിസ്റ്റഡ് പനോരമിക് സൺറൂഫ് എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. ആംബിയൻ്റ് ലൈറ്റിംഗ്, സ്റ്റിയറിംഗില്‍ ഇല്യുമിനേറ്റഡ് ടാറ്റ ലോഗോ, ഓട്ടോമാറ്റിക് ടെമ്പറേച്ചർ കൺട്രോൾ, ജെസ്റ്റർ കൺട്രോൾ ഉള്ള പവർഡ് ടെയിൽഗേറ്റ്, വയർലെസ് ചാർജർ, എയർ പ്യൂരിഫയർ. വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 6-വേ പവർ-അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, 360-ഡിഗ്രി സറൗണ്ട്-വ്യൂ സിസ്റ്റം എന്നിവയാണ് മറ്റ് സവിശേഷതകൾ.

ടാറ്റ കര്‍വ് ഇവിക്ക് 6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, റിവേഴ്‌സ് ക്യാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ലെവല്‍ 2 ADAS എന്നീ സേഫ്റ്റി ഫീച്ചറുകള്‍ ഉണ്ടാകും. മിഡ്‌സൈ് എസ്‌യുവി വിഭാഗത്തില്‍ ഹ്യുണ്ടായി ക്രെറ്റയും കിയ സെല്‍റ്റോസും ഈ ADAS ഓഫര്‍ ചെയ്യുന്നുണ്ട്. ടാറ്റയുടെ പഞ്ച് ഇവിയും നെക്‌സോണ്‍ ഇവിയും ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയിരുന്നു.

നിരവധി അത്യാധുനിക ഫീച്ചറുകള്‍ പായ്ക്ക് ചെയ്ത് വരുന്ന കര്‍വ് ഇവിക്കും സമാനമായ ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇത്രയും ഫീച്ചറുകള്‍ തന്നെ ലീക്കായ വിവരങ്ങളാണ്. ഔദ്യോഗികമായ അവതരണ വേളയില്‍ ടാറ്റ കര്‍വ് ഇവിയുടെ ഫീച്ചര്‍ ലിസ്റ്റ് ഇനിയും വിപുലമാകുമെന്ന് പ്രതീക്ഷിക്കാം. അതിനാല്‍ അതിന്റെ വിലയും അല്‍പ്പം കൂടുതലായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

18 ലക്ഷം മുതല്‍ 24 ലക്ഷം രൂപ വരെയാണ് കര്‍വ് ഇവിയുടെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഏതായാലും ഇലക്ട്രിക് എസ്‌യുവിയുടെ ഔദ്യോഗിക വില വിവരങ്ങള്‍ ഓഗസ്റ്റ് ഏഴിന് ടാറ്റ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു. വിപണിയില്‍ എത്തുമ്പോള്‍ ടാറ്റ കര്‍വ് ഇവി എംജി ZS ഇവി, BYD അറ്റോ 3, വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ എന്നിവയുമായി പോരാടും. ഏതായാലും ഇന്ത്യയിലെ വാഹന പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് ടാറ്റ കര്‍വ്.

പെട്രോൾ, ഡീസൽ, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകൾക്കൊപ്പമാണ് കർവ് വരുന്നത് എന്നതിനാൽ തന്നെ എല്ലാത്തരം ആളുകളേയും കൈയിലെടുക്കാൻ എസ്‌യുവിക്ക് സാധിക്കും. ഇവിയിൽ അവതരിപ്പിക്കുന്ന ബാറ്ററി വിശദാംശങ്ങൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 55-56 kWh ബാറ്ററി പായ്ക്കായിരിക്കും കർവ് ഇലക്ട്രിക്കിൽ ഉപയോഗിക്കുകയെന്നാണ് വിവരം. ഇത് ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം റേഞ്ച് നൽകുമെന്ന് പ്രതീക്ഷിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, August 5, 2024, 20:08 [IST]
English summary
Tata curvv entering a dealership stockyard before launch video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X