ചായ കുടിക്കുന്ന സമയം കൊണ്ട് ചാര്‍ജാകും, 585 കി.മീ റേഞ്ചും! ഈ ടാറ്റ ഇവി ഇപ്പോള്‍ ബുക്ക് ചെയ്യാം

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ടാറ്റ മോട്ടോര്‍സ് കര്‍വ് ഇവി കഴിഞ്ഞ ആഴ്ച പുറത്തിറക്കി. ഒരു എസ്‌യുവി കൂപ്പെ ടൈപ്പ് കാര്‍ മോഡലാണിത്. പണ്ട് ഈ ബോഡി സ്‌റ്റൈലില്‍ വരുന്ന കാറുകള്‍ വാങ്ങാന്‍ ലക്ഷങ്ങള്‍ കുറേ മുടക്കേണ്ട സാഹചര്യത്തില്‍ നിന്ന് മാറി ഇടത്തരക്കാര്‍ക്കും വാങ്ങാവുന്ന വില നിലവാരത്തില്‍ എത്തിച്ചിരിക്കുകയാണ് ടാറ്റ. ലുക്കിന്റെയും ഫീച്ചറുകളുടെയും സൗകര്യങ്ങളുടെയും കാര്യത്തില്‍ ആഡംബര കാറുകളോട് കിടപിടിക്കുന്ന ഈ ഇലക്ട്രിക് കൂപ്പെ എസ്‌യുവിയുടെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ് ടാറ്റ. ടാറ്റയുടെ ഇവി നിരയിലെ അഞ്ചാമനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായും ഓഫ്‌ലൈനായും ഈ കാര്‍ റിസര്‍വ് ചെയ്യാം.

ടാറ്റയുടെ ഔദ്യോഗിക വെബ്‌സൈറ്റോ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ടാറ്റ ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ചോ ടാറ്റ കര്‍വ് ഇവി ബുക്ക് ചെയ്യാം. 21000 രൂപയാണ് ടോക്കണ്‍ തുകയായി നല്‍കേണ്ടത്. ഈ കാറിന്റെ ഡെലിവറി ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും. കര്‍വിന്റെ ഐസി എഞ്ചിന്‍ പതിപ്പും ടാറ്റ കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു. സിട്രണ്‍ ബസാള്‍ട്ടിന്റെ എതിരാളിയായ ടാറ്റ കര്‍വ് സെപ്റ്റംബര്‍ രണ്ടിന് പുറത്തിറങ്ങും.

tata curvv ev front

ടാറ്റ കര്‍വ് ഇവിയെ കുറിച്ച് പറയുമ്പോള്‍ ഇത് അഞ്ച് വേരിയന്റുകളില്‍ ലഭ്യമാകും. ക്രിയേറ്റീവ്, അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ്+ S, എംപവേര്‍ഡ്+, എംപവേര്‍ഡ്+ A എന്നിവയാണ് അഞ്ച് വേരിയന്റുകള്‍. ഫ്‌ലേം റെഡ്, എംപവേര്‍ഡ് ഓക്‌സൈഡ്, പ്രിസ്‌റ്റൈന്‍ വൈറ്റ്, പ്യുവര്‍ ഗ്രേ, വെര്‍ച്വല്‍ സണ്‍റൈസ് തുടങ്ങിയ കളര്‍ ഓപ്ഷനുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. വേരിയന്റിനെ ആശ്രയിച്ച് ബാറ്ററി പായ്ക്കിന്റെ ശേഷി വ്യത്യാസപ്പെടുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

കര്‍വ് ഇവിയില്‍ രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. 45 kWh, 55 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ഇവി വാങ്ങാം. എന്‍ട്രി ലെവല്‍, മിഡ് റേഞ്ച് വേരിയന്റുകളില്‍ 45 kWh ബാറ്ററി പായ്ക്ക് ലഭ്യമാണ്. അതേസമയം 55 kWh ബാറ്ററി പായ്ക്ക് ഓപ്ഷന്‍ ടോപ്പ് എന്‍ഡ് വേരിയന്റില്‍ മാത്രമേ ലഭ്യമാകൂ.45 kWh ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 502 കിലോമീറ്റര്‍ ദൂരം ഓടുമെന്നാണ് പറയപ്പെടുന്നത്.

tata curvv ev rear

വലിയ 55 kWh ബാറ്ററി പായ്ക്ക് ഓപ്ഷന്‍ ഫുള്‍ ചാര്‍ജില്‍ 585 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. V2L (വെഹിക്കിള്‍-ടു-ലോഡ്), V2V (വെഹിക്കിള്‍ ടു വെഹിക്കിള്‍) ഫംഗ്ഷനുകളെയും ഇവി പിന്തുണക്കുന്നു. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 40 മിനിറ്റിനുള്ളില്‍ ബാറ്ററി 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇതിന് 7.2 kW എസി ചാര്‍ജറും ലഭിക്കുന്നു.

ഇത് 45 kWh ബാറ്ററി പായ്ക്ക് 6.5 മണിക്കൂറിനുള്ളിലും ഏകദേശം 8 മണിക്കൂറിനുള്ളില്‍ 55 kWh ബാറ്ററി പായ്ക്കും മുഴുവനായി ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്നു. ടാറ്റ കര്‍വ് ഇവിയില്‍ ധാരാളം ഫീച്ചറുകള്‍ ടാറ്റ വാഗ്ദാനം ചെയ്യുന്നു. 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡ്രൈവര്‍ ഡിജിറ്റല്‍ സ്‌ക്രീന്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, 9 സ്പീക്കറുകളുള്ള ജെബിഎല്‍ സൗണ്ട് സിസ്റ്റം എന്നിവയാണ് പ്രധാനപ്പെട്ട സവിശേഷതകള്‍.

tata curvv ev interior

ഇതിന് പുറമെ നിരവധി സുരക്ഷാ ഫീച്ചറുകളും ഈ കാറിലുണ്ട്. 6 എയര്‍ബാഗുകള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ് ഉള്ള 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) എന്നിവയാണ് കര്‍വ് ഇവിയിലെ പ്രധാന സേഫ്റ്റി ഫീച്ചറുകള്‍.

17.49 ലക്ഷം രൂപ മുതലാണ് ടാറ്റ കര്‍വ് ഇവിയുടെ വില ആരംഭിക്കുന്നത്. 21.99 ലക്ഷം രൂപയാണ് ടോപ് എന്‍ഡ് വേരിയന്റിന്റെ വില. ഇത് എക്സ് ഷോറൂം വില മാത്രമാണെന്ന് ശ്രദ്ധിക്കുക. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ടാറ്റ കര്‍വ് ഇവിക്ക് നേരിട്ടുള്ള എതിരാളിയില്ല. എംജി ZS ഇവിയുമായി മാത്രമാണ് ഇപ്പോള്‍ മത്സരം. വരാന്‍ പോകുന്ന ഹ്യുണ്ടായി ക്രെറ്റ ഇവിയും മാരുതി സുസുക്കി ഇവിഎക്‌സും കര്‍വ് ഇവിയുമായി കൊമ്പുകോര്‍ക്കും.

കിലോമീറ്ററിന് 1 രൂപ മാത്രമാണ് ടാറ്റ കര്‍വ് ഇവിയുടെ റണ്ണിംഗ് കോസ്റ്റ് വരികയുള്ളൂ എന്നാണ് പറയപ്പെടുന്നത്. അങ്ങനെ വരുമ്പോള്‍ നിലവില്‍ വിപണിയിലുള്ള ജനപ്രിയ ഐസിഇ എസ്‌യുവികള്‍ക്ക് കര്‍വ് ഇവി വെല്ലുവിളി ഉയര്‍ത്തും. ക്രെറ്റ, സെല്‍റ്റോസ്, ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ ജനപ്രിയ എസ്‌യുവികളുടെ ടോപ് സ്‌പെക് ഓട്ടോമാറ്റിക് വേരിയന്റുകളുടെ അത്രയും വില കര്‍വ് ഇവിക്ക് വരുന്നില്ലെന്നത് തന്നെയാണ് കാരണം.

More from DriveSpark

Article Published On: Tuesday, August 13, 2024, 15:46 [IST]
English summary
Tata curvv ev booking commenced in india deliveries starts from august 23 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X