കര്‍വ് ഇവി ചോദിച്ചെത്തി ജനങ്ങള്‍! ഡെലിവറിക്ക് എത്ര ദിവസം കാത്തിരിക്കണമെന്ന് അറിയാമോ?

ടാറ്റ കര്‍വ് ഇവി (Tata Curvv EV) എസ്‌യുവി കൂപ്പെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറങ്ങിയത്. ടാറ്റയുടെ മൂന്നാമത്തെ ഇലക്ട്രിക് എസ്‌യുവിയാണ് കര്‍വ്. ഇന്ത്യയിലെ ആദ്യത്തെ മാസ് മാര്‍ക്കറ്റ് എസ്‌യുവി കൂപ്പെ മൊത്തം അഞ്ച് വേരിയന്റുകളില്‍ ലഭ്യമാണ്. 17.49 ലക്ഷം രൂപ മുതല്‍ 21.99 ലക്ഷം രൂപ വരെയാണ് വില പോകുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്. ഓഗസ്റ്റ് 12-ന് തന്നെ ഈ കാറിന്റെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചിരുന്നു. കാര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍ വാഹനം ഡെലിവറി ലഭിക്കാന്‍ എത്ര കാലം കാത്തിരിക്കണമെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അത് വിശദമായി നോക്കാം.

ടാറ്റ കര്‍വ് എസ്‌യുവി കൂപ്പെയുടെ ഐസിഇ പതിപ്പ് സെപ്റ്റംബര്‍ രണ്ടിന് പുറത്തിറക്കാന്‍ പോകുകയാണ്. അതിന് മുമ്പ് ഈ മാസം അവസാനം തന്നെ കര്‍വ് ഇവിയുടെ ഡെലിവറി ആരംഭിക്കുമെന്ന് ടാറ്റ അറിയിച്ചിട്ടുണ്ട്. ടാറ്റ കര്‍വ് ഇവി കമ്പനിയുടെ പുതിയ അറ്റ്‌ലസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. വെര്‍ച്വല്‍ സണ്‍റൈസ്, ഫ്‌ലേം റെഡ്, പ്രിസ്‌റ്റൈന്‍ വൈറ്റ്, പ്യുവര്‍ ഗ്രേ, എംപവേര്‍ഡ് ഓക്സൈഡ് എന്നിങ്ങനെ 5 വ്യത്യസ്ത കളര്‍ ഓപ്ഷനുകളിലാണ് കര്‍വ് ഇവി വില്‍ക്കുന്നത്.

tata curvv ev

ടാറ്റ കര്‍വ് വാങ്ങാന്‍ ഉദ്ദേശിച്ച് നിരവധി ഉപഭോക്താക്കള്‍ ഷോറൂമില്‍ എത്തുന്നതായാണ് ഡീലര്‍ സ്രോതസ്സുകള്‍ ഞങ്ങളോട് പറഞ്ഞത്. ഇതിനോടകം തന്നെ ചില ഡീലര്‍മാരുടെ ബുക്കിംഗ് നമ്പറുകള്‍ മൂന്നക്കം പിന്നിട്ടതായാണ് വിവരം. ടോപ് സ്‌പെക്ക് വേരിയന്റുകളാണ് ഡീലര്‍മാര്‍ക്ക് തുടക്കത്തില്‍ വിതരണം ചെയ്യുന്നത്. 45 kWh, 55 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ കര്‍വ് ഇവി വാങ്ങാനാകും.

45 kWh ബാറ്ററി ക്രിയേറ്റീവ്, അകംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ്+ എസ് ട്രിമ്മുകളിലാണ് വില്‍ക്കുന്നത്, അതേസമയം വലിയ ബാറ്ററി പായ്ക്ക് അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ്+ എസ്, എംപവേര്‍ഡ്+, എംപവേര്‍ഡ്+ എ ട്രിമ്മുകളില്‍ വാങ്ങാം. ഇലക്ട്രിക് എസ്‌യുവിയുടെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ക്കും മികച്ച സ്വീകാര്യതയുണ്ടെന്നാണ് ഡീലര്‍മാര്‍ പറയുന്നത്.

tata curvv ev rear

എല്ലാ 45 kWh വേരിയന്റുകള്‍ക്കും മിക്ക സ്ഥലങ്ങളിലും ശരാശരി 8-9 ആഴ്ച കാത്തിരിപ്പ് കാലയളവുണ്ട് (Tata Curvv EV Waiting Period). രണ്ടാമത്തേതിന് ഒന്നര മാസത്തിലധികം കാത്തിരിപ്പാണ്. വെര്‍ച്വല്‍ സണ്‍റൈസ്, പ്യുവര്‍ ഗ്രേ എന്നിവയാണ് ജനപ്രിയ കളര്‍ ഓപ്ഷനുകള്‍. പുത്തന്‍ എക്‌സ്റ്റീരിയറും അതുല്യമായ കൂപ്പെ എസ്‌യുവി ഡിസൈനും കാരണം നെക്‌സോണ്‍ ഇവിയെ അപേക്ഷിച്ച് കര്‍വ് ഇവിയെ ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുന്നതായി ഡീലര്‍മാര്‍ പറയുന്നു. ഇന്റീരിയര്‍ പ്രത്യേകിച്ച് ഡാഷ്ബോര്‍ഡ് രണ്ട് എസ്‌യുവികള്‍ക്കും സമാനമാണ്.

എന്നാല്‍ കര്‍വ് ഇവിക്ക് നെക്‌സോണിനേക്കാള്‍ (Tata Nexon EV) കൂടുതല്‍ റിയര്‍ പാസഞ്ചര്‍ ഏരിയയും കാര്‍ഗോ സ്പേസുമുണ്ട്. ഇക്കാരണങ്ങള്‍ ഒക്കെ കൊണ്ട് തന്നെ നെക്‌സോണ്‍ ഇവിയുടെ മിഡ് സ്‌പെക്ക് വേരിയന്റുകള്‍ വാങ്ങാന്‍ ഉദ്ദേശിച്ച ഉപഭോക്താക്കളുടെ നോട്ടം കര്‍വ് ഇവിയിലേക്ക് തിരിയും. രണ്ട് ഇലക്ട്രിക് മോഡലുകള്‍ക്കും ഏറെ സാമ്യമുണ്ട്.

tata curvv ev interior

45 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ച കര്‍വ് ഇവി 502 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. 55 kWh യൂണിറ്റ് ഒറ്റ ചാര്‍ജില്‍ 585 കിലോമീറ്റര്‍ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് നല്‍കുന്നു. ടാറ്റ കര്‍വ് ഇവി മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ വെറും 8.6 സെക്കന്‍ഡിനുള്ളില്‍പൂജ്യത്തില്‍ നിന്ന് 100 kmph വേഗത കൈവരിക്കുമെന്ന് പറയപ്പെടുന്നു.

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ലെതറെറ്റ് സീറ്റുകള്‍, ലെതറില്‍ പൊതിഞ്ഞ 4 സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, ലെവല്‍ 2 ADAS, ഡ്രൈവ് മോഡുകള്‍, മള്‍ട്ടി-മൂഡ് ആംബിയന്റ് ലൈറ്റിംഗ്, ഒരു വലിയ പനോരമിക് സണ്‍റൂഫ്, 6-വേ അഡ്ജസ്റ്റബിള്‍ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, 360-ഡിഗ്രി ക്യാമറ സിസ്റ്റം മുതലായവയാണ് കര്‍വ് ഇവിയില്‍ വരുന്ന പ്രധാന സവിശേഷതകള്‍. എംജി ZS ഇവി, മഹീന്ദ്ര XUV400 ഇവി തുടങ്ങിയ മോഡലുകളുമായി ഇത് മത്സരിക്കുന്നു.

More from DriveSpark

Article Published On: Thursday, August 22, 2024, 10:20 [IST]
English summary
Tata curvv ev commands up to two months waiting period details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X