'കാണപ്പോറത് നിജം'... ഇന്ത്യ കാത്തിരിക്കുന്ന ടാറ്റ ഇവിയുടെ ഫീച്ചര്‍ ലിസ്റ്റ് ലോഞ്ചിന് മുമ്പ് പുറത്തായി
ടാറ്റ മോട്ടോര്‍സ് അടുത്തിടെയാണ് കര്‍വ് എന്ന പുതിയ കാര്‍ മോഡല്‍ ഇന്ത്യന്‍ വിപണിക്ക് പരിചയപ്പെടുത്തിയത്. കൂപ്പെ ശൈലിയില്‍ വരുന്ന ഒരു മിഡ്‌സൈസ് എസ്‌യുവിയാണ് കര്‍വ്. പുതിയ കാര്‍ ഇലക്ട്രിക്, ഐസി എഞ്ചിന്‍ പതിപ്പുകളിലായി ടാറ്റ ഉടന്‍ പുറത്തിറക്കും. ഓഗസ്റ്റ് 7-ന് കാറിന്റെ വില്‍പ്പന ആരംഭിക്കും. ടാറ്റ ആദ്യം കര്‍വിന്റെ ഇലക്ട്രിക് പതിപ്പായിരിക്കും അവതരിപ്പിക്കുക. പിന്നാലെ കര്‍വിന്റെ ഐസിഇ പതിപ്പും പുറത്തിറങ്ങും. കഴിഞ്ഞ ആഴ്ച ടീസര്‍ ചിത്രങ്ങളിലൂടെ കമ്പനി കര്‍വ് ഐസിഇ, ഇലക്ട്രിക് കാറുകള്‍ കമ്പനി വെളിപ്പെടുത്തിയെങ്കിലും ഇന്റീരിയര്‍ ഫീച്ചര്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.
വരാനിരിക്കുന്ന ടാറ്റ കര്‍വ് കാറിന്റെ പ്രൊഡക്ഷന്‍ രൂപത്തിലുള്ള ചിത്രങ്ങള്‍ അടുത്തിടെ ഓണ്‍ലൈനില്‍ ചോര്‍ന്നു. കാറില്‍ വരുന്ന ചില പ്രധാന ഫീച്ചറുകളുടെ വിശദാംശങ്ങള്‍ ഈ ചിത്രത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്. നിരവധി നൂതന ഫീച്ചറുകളും സുഖസൗകര്യങ്ങളുമാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്. കര്‍വ് ഇവിയുടെ വിശദമായ ഉപകരണ ലിസ്റ്റിലേക്ക് ചിത്രങ്ങള്‍ വെളിച്ചം വീശുന്നു. സഫാരി, ഹാരിയര്‍, നെക്‌സോണ്‍ എന്നീ കൂടപ്പിറപ്പുകളില്‍ നിന്നാകും കര്‍വ് ഇവി ഫീച്ചറുകള്‍ കടംകൊള്ളുക.

പുതിയ നെക്‌സോണിന് സമാനമായിരിക്കും കൂപ്പെ എസ്‌യുവിയുടെ ഇന്റീരിയര്‍ ഡിസൈന്‍. സ്റ്റിയറിംഗില്‍ ഇല്യുമിനേറ്റഡ് ടാറ്റ ലോഗോ, ഫിസിക്കല്‍ ബട്ടണുകള്‍ക്ക് പകരം ടച്ച് കണ്‍ട്രോളുകള്‍, ടു സ്പോക്ക് ഫ്‌ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍, ഡ്യുവല്‍-ടോണ്‍ ഇന്റീരിയര്‍ എന്നിവ ടാറ്റ കര്‍വ് ഇവിക്കും ലഭിക്കും. ഫീച്ചറുകളുടെ കാര്യത്തില്‍ ടാറ്റ കര്‍വ് ഇവിക്ക് വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, നാവിഗേഷന്‍, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ എന്നിവയുള്ള 12 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കുന്നു.
ഡിജിറ്റല്‍ ഡാഷ്, ജെബിഎല്ലിന്റെ 9-സ്പീക്കര്‍ ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിംഗ്, പനോരമിക് സണ്‍റൂഫ് എന്നീ സൗകര്യങ്ങളും ഇലക്ട്രിക് എസ്‌യുവിയുടെ അകത്ത് സജ്ജീകരിക്കും. മറ്റ് ടാറ്റ കാറുകളെ പോലെ തന്നെ ടാറ്റ കര്‍വ് ഇവിയും സേഫ്റ്റിയുടെ കാര്യത്തില്‍ പുലിയായിരിക്കും. നിലവില്‍ ഒന്നിലധികം 5-സ്റ്റാര്‍ സേഫ്റ്റി റേറ്റഡ് വാഹനങ്ങള്‍ ഓഫര്‍ ചെയ്യുന്ന ടാറ്റ ഇക്കാര്യത്തില്‍ പുതിയ മാനദണ്ഡം സ്ഥാപിച്ചിരുന്നു.

ടാറ്റ കര്‍വ് ഇവിക്ക് 6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, റിവേഴ്‌സ് ക്യാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ലെവല്‍ 2 ADAS എന്നീ സേഫ്റ്റി ഫീച്ചറുകള്‍ ഉണ്ടാകും. മിഡ്‌സൈ് എസ്‌യുവി വിഭാഗത്തില്‍ ഹ്യുണ്ടായി ക്രെറ്റയും കിയ സെല്‍റ്റോസും ഈ ADAS ഓഫര്‍ ചെയ്യുന്നുണ്ട്. ടാറ്റയുടെ പഞ്ച് ഇവിയും നെക്‌സോണ്‍ ഇവിയും ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയിരുന്നു.
നിരവധി അത്യാധുനിക ഫീച്ചറുകള്‍ പായ്ക്ക് ചെയ്ത് വരുന്ന കര്‍വ് ഇവിക്കും സമാനമായ ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇത്രയും ഫീച്ചറുകള്‍ തന്നെ ലീക്കായ വിവരങ്ങളാണ്. ഔദ്യോഗികമായ അവതരണ വേളയില്‍ ടാറ്റ കര്‍വ് ഇവിയുടെ ഫീച്ചര്‍ ലിസ്റ്റ് ഇനിയും വിപുലമാകുമെന്ന് പ്രതീക്ഷിക്കാം. അതിനാല്‍ അതിന്റെ വിലയും അല്‍പ്പം കൂടുതലായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

ടാറ്റയുടെ മോഡല്‍ നിരയില്‍ നെക്‌സോണ്‍ ഇവിക്ക് തൊട്ടുമുകളിലായിട്ടായിരിക്കും കര്‍വ് ഇവിയുടെ സ്ഥാനം. 18 ലക്ഷം മുതല്‍ 24 ലക്ഷം രൂപ വരെയാണ് കര്‍വ് ഇവിയുടെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഏതായാലും ഇലക്ട്രിക് എസ്‌യുവിയുടെ ഔദ്യോഗിക വില വിവരങ്ങള്‍ ഓഗസ്റ്റ് ഏഴിന് ടാറ്റ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.
വിപണിയില്‍ എത്തുമ്പോള്‍ ടാറ്റ കര്‍വ് ഇവി എംജി ZS ഇവി, BYD അറ്റോ 3, വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ എന്നിവയുമായി പോരാടും. ഏതായാലും ഇന്ത്യയിലെ വാഹന പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് ടാറ്റ കര്‍വ്. ലോഞ്ചിന് മുമ്പ് കാറിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ പലമടങ്ങ് വര്‍ധിപ്പിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








