585 കി.മീ. ഓടാൻ വേണ്ടത് 585 രൂപ മാത്രം! സാധാരണ എസ്‌യുവികളുടെ കച്ചോടം പൂട്ടിക്കുമോ കര്‍വ് ഇവി?

ഇന്ത്യക്കാര്‍ ഏറെ നാളായി കാത്തിരുന്ന കര്‍വ് എസ്‌യുവി കൂപ്പെയുടെ ഇലക്ട്രിക് പതിപ്പ് ഇന്ന് ടാറ്റ മോട്ടോര്‍സ് രാജ്യത്തിന് സമ്മാനിച്ചിരിക്കുകയാണ്. മുമ്പ് പ്രീമിയം ഹൈഎന്‍ഡ് വാഹനങ്ങളില്‍ മാത്രം കണ്ടു വന്നിരുന്ന എസ്‌യുവി കൂപ്പെ ശൈലിയിലുള്ള വാഹനം ഇനി ബജറ്റ് വിലയില്‍ വാങ്ങാന്‍ പറ്റുമെന്നതാണ് പ്രത്യേകത. ടാറ്റ തങ്ങളുടെ അഞ്ചാമത്തെ ഇലക്ട്രിക് കാര്‍ 17.49 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഉയര്‍ന്ന വേരിയന്റിന് 21.99 ലക്ഷം രൂപയാണ് മുടക്കേണ്ടത്. എക്സ്ഷോറൂം വിലകളാണിത്. ഇലക്ട്രിക് വാഹനത്തിനായുള്ള ബുക്കിംഗ് ഈ മാസം 12 മുതല്‍ ആരംഭിക്കും.

കര്‍വിന്റെ ഐസി എഞ്ചിന്‍ പതിപ്പ് ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്ന് ടാറ്റ അറിയിച്ചിട്ടുണ്ട്. 2022-ല്‍ കണ്‍സെപ്റ്റ് രൂപത്തില്‍ അവതരിപ്പിച്ചത് മുതല്‍ ഇന്ത്യയിലെ വാഹനപ്രേമികളെ ആകര്‍ഷിച്ച മോഡലാണ് ടാറ്റ കര്‍വ്. അന്ന് മുതല്‍ കാത്തിരിപ്പ് തുടങ്ങിയതാണ് ടാറ്റ ഫാന്‍സ്. ഇപ്പോള്‍ നൂതന ഫീച്ചറുകളും കിടിലന്‍ സ്റ്റൈലിംഗുമായി വരുന്ന ഇവിക്ക് മത്സരാധിഷ്ഠിത വില നര്‍ണയം കൂടിയായതോടെ കൂടുതല്‍ ഉഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ.

tata curvv ev

പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ അപേക്ഷിച്ച് ടാറ്റ കര്‍വ് ഇവിക്ക് പ്രവര്‍ത്തനച്ചെലവ് വളരെ കുറവായിരിക്കും. ഇന്ത്യയില്‍ ഐസി എഞ്ചിനുമായി വരുന്ന മിഡ്സൈസ് എസ്‌യുവികളുടെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് 18.69 ലക്ഷം മുതല്‍ 20.88 ലക്ഷം രൂപ വരെ വില വരുന്നു. ഇത്തരം എസ്‌യുവികള്‍ക്കുള്ള താങ്ങാവുന്ന ബദലായിട്ടാണ് ടാറ്റ കര്‍വ് ഇവിയെ ഉയര്‍ത്തിക്കാണിക്കുന്നത്. ഐസിഇ എസ്‌യുവികളുടെ മുന്‍നിര വേരിയന്റുകള്‍ക്ക് 23.84 ലക്ഷം മുതല്‍ 24.30 ലക്ഷം രൂപ വരെയാണ് വിലയെന്ന കാര്യവും ശ്രദ്ധിക്കുക.

താങ്ങാവുന്ന വിലയില്‍ കര്‍വ് ഇവി ഓഫര്‍ ചെയ്യുന്നത് ഓട്ടോമാറ്റിക് മിഡ്-സൈസ് എസ്‌യുവികള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് ടാറ്റ കരുതുന്നത്. റണ്ണിംഗ് കോസ്റ്റ് കുറഞ്ഞ എസ്‌യുവി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പറ്റിയ ഒരു മികച്ച ഓപ്ഷന്‍ ആയിരിക്കും ടാറ്റ കര്‍വ് ഇവി. അതെ, പ്രവര്‍ത്തനച്ചെലവ് തന്നെയാണ് ടാറ്റ കര്‍വ് ഇവി വാങ്ങുന്നത് കൊണ്ടുള്ള ഒരു പ്രധാന നേട്ടം.

tata curvv ev side

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കിലോമീറ്ററിന് ഏകദേശം ഒരു രൂപയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും. ഇത് ഐസി എഞ്ചിന്‍ കാറുകളേക്കാള്‍ വളരെ കുറവാണെന്ന് പറയേണ്ടതില്ലെല്ലോ. ഇത്രയും കുറഞ്ഞ ചെലവില്‍ കാര്‍ കൊണ്ടു നടക്കാമെന്നതിനാല്‍ ചെലവിനെ കുറിച്ച് ബോധവാന്‍മാരായ ആളുകളെ ടാറ്റ കര്‍വ് അടര്‍ത്തിയെടുക്കും. മാത്രമല്ല അതിന്റെ സെഗ്മെന്റിലെ മറ്റ് കാറുകളെ അപേക്ഷിച്ച് കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നുവെന്നതും കര്‍വ് ഇവിയെ സംബന്ധിച്ച ഒരു പ്ലസാണ്.

ഇത് ഇലക്ട്രിക് എസ്‌യുവിയുടെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നു. ടാറ്റയുടെ തന്ത്രപരമായ വിലനിര്‍ണയം ഇലക്ട്രിക് എസ്‌യുവികള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കാനും വിശാലമായ ഉപഭോക്തൃ വിഭാഗങ്ങളെ ആകര്‍ഷിക്കാനും ലക്ഷ്യമിടുന്നു.മത്സരാധിഷ്ഠിത വില നിര്‍ണയം ടാറ്റ കര്‍വ് ഇവിയുടെ വില്‍പ്പനയില്‍ പ്രതിഫലിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കം. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കൂടുതലാണെന്ന പൊതുധാരണ നിലവിലുണ്ട്. ഈ ആശങ്കയെ അഭിസംബോധന ചെയ്യാന്‍ കൂടിയാണ് ടാറ്റയുടെ നീക്കം.

tata curvv ev rear

ടാറ്റ കര്‍വ് ഇവിയുടെ ലോഞ്ച് ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ്. മത്സരാധിഷ്ഠിത വിലനിര്‍ണ്ണയവും നൂതന സവിശേഷതകളും ഉപയോഗിച്ച് മിഡ്സൈസ് എസ്‌യുവി വാങ്ങുന്നവര്‍ക്കിടയില്‍ ഇത് ഒരു ജനപ്രിയ ചോയ്സായി മാറുമെന്ന് തന്നെ കരുതാം. ഓഗസ്റ്റ് 14 മുതല്‍ കാറിന്റെ ടെസ്റ്റ് ഡ്രൈവുകള്‍ ആരംഭിക്കും.

ഫ്ലേം റെഡ്, എംപവേര്‍ഡ് ഓക്സൈഡ്, പ്രിസ്റ്റൈന്‍ വൈറ്റ്, പ്യുവര്‍ ഗ്രേ, വെര്‍ച്വല്‍ സണ്‍റൈസ് എന്നിവയാണ് നിറങ്ങള്‍. ക്രിയറ്റീവ്, അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ്+ S, എംപവേര്‍ഡ്+, എംപവേര്‍ഡ്+ A എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലും അഞ്ച് കളര്‍ ഓപ്ഷനുകളിലും കര്‍വ് ഇവി വാങ്ങാം. എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഇവി വരുന്നത്.

ഇവ രണ്ടും ഒരൊറ്റ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. 45kWh പതിപ്പ് 502 കിലോമീറ്ററും 55kWh ബാറ്ററി പായ്ക്ക് 585 കിലോമീറ്ററും റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ കേരളത്തിന്റെ തെക്കേയറ്റത്ത് നിന്ന് വടക്കേയറ്റം വരെ ചാര്‍ജ് ചെയ്യാം. കാറിന്റെ ഓരോ വേരിയന്റികളിലും നല്‍കിയിരിക്കുന്നുന്ന ഫീച്ചറുകളെ പറ്റി വിശദ വിവരങ്ങള്‍ നല്‍കുന്ന ലേഖനം ഞങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാന്യ വായനക്കാര്‍ക്ക് അത് ഡ്രൈവ്‌സ്പാര്‍ക്ക് മലയാളത്തില്‍ വായിക്കാവുന്നതാണ്.

More from DriveSpark

Article Published On: Wednesday, August 7, 2024, 19:54 [IST]
English summary
Tata curvv ev running cost 1 rupee per kilometer more profitable than ice suvs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X