രാജ്യത്തെ ആദ്യ ബജറ്റ് ഇ-എസ്‌യുവി കൂപ്പെയുമായി ടാറ്റ; വാങ്ങും മുമ്പ് ഓരോ വേരിയന്റും അടുത്തറിയാം

ഇന്ത്യക്കാരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരമാമിട്ട് കര്‍വ് ഇവിയുടെ വില പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ടാറ്റ. ബജറ്റ് ഇലക്ട്രിക് എസ്‌യുവി കൂപ്പെയുടെ വില 17.49 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ടോപ് എന്‍ഡ് വേരിയന്റിന് 21.99 ലക്ഷം രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണിത്. പുതിയ കൂപ്പെ എസ്‌യുവിയുടെ ബുക്കിംഗ് ഓഗസ്റ്റ് 12-നും ടെസ്റ്റ് ഡ്രൈവുകള്‍ ഓഗസ്റ്റ് 14 മുതലും ആരംഭിക്കും. ടാറ്റ കര്‍വ് ഇവി പ്രതീക്ഷിച്ച പോലെ തന്നെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വരുന്നത്. 45kWh, 55kWh യൂണിറ്റുകള്‍ ഒരൊറ്റ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു.

45kWh പതിപ്പ് 502 കിലോമീറ്ററും 55kWh ബാറ്ററി പായ്ക്ക് 585 കിലോമീറ്ററും റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അഞ്ച് വേരിയന്റുകളിലും അത്ര തന്നെ നിറങ്ങളിലുമായി കര്‍വ് ഇവി തെരഞ്ഞെടുക്കാം. ഫ്‌ലേം റെഡ്, എംപവേര്‍ഡ് ഓക്‌സൈഡ്, പ്രിസ്‌റ്റൈന്‍ വൈറ്റ്, പ്യുവര്‍ ഗ്രേ, വെര്‍ച്വല്‍ സണ്‍റൈസ് എന്നിവയാണ് നിറങ്ങള്‍. ക്രിയേറ്റീവ്, അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ്+ S, എംപവേര്‍ഡ്+, എംപവേര്‍ഡ്+ A എന്നിവയാണ് വേരിയന്റുകള്‍. ഇവിയുടെ ഓരോ വേരിയന്റിലും ടാറ്റ എന്തെല്ലാമാണ് ഒരുക്കിയിരിക്കുന്നതെന്ന് നമുക്ക് ഇനി നോക്കാം.

tata curvv ev launched

ക്രിയേറ്റീവ്: കര്‍വ് ഇവിയുടെ ക്രിയേറ്റീവ് വേരിയന്റില്‍ ആറ് എയര്‍ബാഗുകള്‍, i-VBAC ഉള്ള ESP, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഓട്ടോ-ഹോള്‍ഡ് ഫംഗ്ഷനോടുകൂടിയ EPB, പാഡില്‍ ഷിഫ്റ്ററുകളുള്ള മള്‍ട്ടി-മോഡ് റീജന്‍, ഡ്രൈവ് മോഡുകള്‍ (ഇക്കോ, സിറ്റി, സ്പോര്‍ട്ട്), V2V, V2L സാങ്കേതികവിദ്യ എന്നിവ ഉള്‍പ്പെടുന്നു. iRA.ev, സ്മാര്‍ട്ട് വാച്ച് കണക്റ്റിവിറ്റി, സ്മാര്‍ട്ട് ഡിജിറ്റല്‍ ഡിആര്‍എല്ലുകള്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, 17 ഇഞ്ച് ഹൈപ്പര്‍സ്‌റ്റൈല്‍ വീലുകള്‍, ക്യാമറ-സെന്‍സര്‍ അധിഷ്ഠിത റിവേഴ്‌സ് പാര്‍ക്ക് അസിസ്റ്റ് എന്നിവയും ഇതിലുണ്ട്.

കൂടാതെ, ഏഴ് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി എന്നിവയുമുണ്ട്. 6-വേ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎമ്മുകള്‍, 7.2 കിലോവാട്ട് എസി ഫാസ്റ്റ് ചാര്‍ജര്‍ വാള്‍ ബോക്‌സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, i-TPMS എന്നിവയാണ് മറ്റ് സവിശേഷതകള്‍.

tata curvv ev side design

അകംപ്ലിഷ്ഡ്: വേരിയന്റില്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളും ലൈറ്റ് ബാറുകളും സീക്വന്‍ഷ്യല്‍ ഇന്‍ഡിക്കേറ്ററുകളുമുണ്ട്. കോര്‍ണറിംഗ് ഫംഗ്ഷനോടുകൂടിയ ഫോഗ് ലൈറ്റുകളും എയ്റോ ഇന്‍സെര്‍ട്ടുകളുള്ള 17" അലോയ് വീലുകളും ഇതില്‍ വരുന്നു. ക്യാബിനിനുള്ളില്‍ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സംവിധാനവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ട്. ഈ വേരിയന്റ് വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നു. കൂള്‍ഡ് ഗ്ലോവ് ബോക്സ്, ലെതറെറ്റ് അപ്ഹോള്‍സ്റ്ററി, TPMS, അലക്സാ വോയ്സ് അസിസ്റ്റന്റ് എന്നിവ അധിക ഫീച്ചറുകളാണ്.

അകംപ്ലിഷ്ഡ്+ S : 360-ഡിഗ്രി ക്യാമറയും ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററും പോലുള്ള നൂതന ഫീച്ചറുകള്‍ അകംപ്ലിഷ്ഡ്+ S വേരിയന്റ് വാഗ്ദാനം ചെയ്യുന്നു. ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകളും പനോരമിക് സണ്‍റൂഫും ഇതിന്റെ പ്രധാന സവിശേഷതകളാണ്. Arcade.ev ആപ്പ് സ്യൂട്ട് JBL സൗണ്ട് മോഡുകള്‍ക്കൊപ്പം ക്യാബിന്‍ അനുഭവം മെച്ചപ്പെടുത്തുന്നു.വയര്‍ലെസ് മൊബൈല്‍ ചാര്‍ജിംഗ്, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകളും എന്നിവയാണ് അകംപ്ലിഷ്ഡ്+ S വേരിയന്റിലെ മറ്റ് ശ്രദ്ധേയമായ സവിശേഷതകള്‍.

tata curvv ev rear

എംപവേര്‍ഡ്+: കര്‍വ് എംപവേര്‍ഡ്+ വേരിയന്റില്‍ വെല്‍ക്കം, ഗുഡ്‌ബൈ ഫംഗ്ഷനുകള്‍ക്കൊപ്പം ചാര്‍ജിംഗ് ഇന്‍ഡിക്കേറ്ററോടുകൂടിയ സ്മാര്‍ട്ട് ഡിജിറ്റല്‍ ലൈറ്റുകള്‍ ഉണ്ട്. ക്യാബിന്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്ന ആംബിയന്റ് ലൈറ്റിംഗ് ഇതില്‍ വരുന്നു. വോയ്സ്-അസിസ്റ്റഡ് പനോരമിക് സണ്‍റൂഫ് ക്യാബിന്‍ വേറെ ലെവലിലേക്ക് ഉയര്‍ത്തുന്നു. ഒമ്പത് സ്പീക്കറുകളുള്ള JBL സൗണ്ട് സിസ്റ്റവുമായി ജോടിയാക്കിയ വലിയ 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനൊപ്പം 6-വേ പവര്‍ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റും ഈ വേരിയന്റില്‍ ഉള്‍പ്പെടുന്നു.

ഒരു അക്കോസ്റ്റിക് വെഹിക്കിള്‍ അലേര്‍ട്ട് സിസ്റ്റം (AVAS), AQI ഡിസ്‌പ്ലേ ഉള്ള എയര്‍ പ്യൂരിഫയര്‍, കൂടാതെ ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎമ്മുകള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, രണ്ടാം നിര സീറ്റുകള്‍ക്ക് ടു സ്‌റ്റെപ്പ് റിക്ലൈന്‍ ഫംഗ്ഷന്‍ എന്നിവയാണ് എംപവേര്‍ഡ്+ വേരിയന്റിലെ അധിക സവിശേഷതകള്‍.

എംപവേര്‍ഡ്+ A: കര്‍വ് ഇ=എസ്‌യുവി കൂപ്പെയുടെ റേഞ്ച് ടോപ്പിംഗ് എംപവേര്‍ഡ്+ A വേരിയന്റില്‍ ജെസ്റ്റര്‍ കണ്‍ട്രോള്‍ ഫീച്ചര്‍ ചെയ്യുന്ന പവര്‍ഡ് ടെയില്‍ഗേറ്റിനൊപ്പം മെച്ചപ്പെടുത്തിയ സുരക്ഷയ്ക്കായി ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവും (ADAS) ടാറ്റ വാഗ്ദാനം ചെയ്യുന്നു. അടിയന്തിര സാഹചര്യങ്ങളില്‍ ഒരു SOS കോളിംഗ് ഫംഗ്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓരോ യാത്രയിലും സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്ന വിപുലമായ ഫീച്ചറുകളാല്‍ സമ്പന്നമാണ് ടാറ്റ കര്‍വ് ഇവി. വിവിധ വേരിയന്റുകളിലൂടെ വൈവിധ്യമാര്‍ന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ട് ടാറ്റ കര്‍വ് ഇവി. നിങ്ങള്‍ ഒരു ടാറ്റ കര്‍വ് ഇവി വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയാണെങ്കില്‍ ആവശ്യങ്ങളും ബജറ്റും പരിഗണിച്ച് മുകളില്‍ പറഞ്ഞതില്‍ ഉചിതമായ ഒരെണ്ണം തെരഞ്ഞെടുക്കാം.

More from DriveSpark

Article Published On: Wednesday, August 7, 2024, 16:10 [IST]
English summary
Tata curvv ev variant wise features explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X