ഹൈപീരിയോൺ! ബസാൾട്ടിനെതിരെ ടാറ്റയുടെ വജ്രായുധം; കർവ്വിൽ അരങ്ങേറുന്ന പുത്തൻ ഹൃദയത്തിന്റെ വിശേഷതകൾ ഇവയെല്ലാം

ഏറെ പ്രതീക്ഷയോടെ ഇന്ത്യ വിപണി കാത്തിരുന്ന ടാറ്റ കർവ്വ് ഓഗസ്റ്റ് 7 -ന് ഇന്ത്യൻ വിപണിയിൽ നിർമ്മാതാക്കൾ അവതരിപ്പിച്ചു. എന്നിരുന്നാലും, ഇവി പതിപ്പിന്റെ വിലകൾ മാത്രമാണ് ഈ വേദിയിൽ ടാറ്റ പ്രഖ്യാപിച്ചത്, ICE പതിപ്പിന്റെ വിലകൾ സെപ്റ്റംബർ 2 -ന് മാത്രമേ ബ്രാൻഡ് വെളിപ്പെടുത്തുകയുള്ളൂ. എന്തായാലും, കർവ്വ് ICE മോഡലിനെക്കുറിച്ചുള്ള നിരവധി വിശദാംശങ്ങൾ കർവ്വ് ഇവി ലോഞ്ച് ഇവൻ്റിൽ തന്നെ ടാറ്റ മോട്ടോർസ് വെളിപ്പെടുത്തിയിരുന്നു. കർവ്വ് ICE -നൊപ്പം, ടാറ്റ മോട്ടോർസ് ഒരു പുതിയ ഹൈപ്പീരിയൻ ഗ്യാസോലിൻ ഡയറക്ട് ഇഞ്ചക്ഷൻ എഞ്ചിൻ അവതരിപ്പിക്കാൻ പോകുന്നു എന്നും നിർമ്മാതാക്കൾ മുമ്പ് വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ തങ്ങളുടെ ഔദ്യോഗിക ചാനലായ ടാറ്റ മോട്ടോർസ് കാർസിൽ അപ്‌ലോഡ് ചെയ്ത യൂട്യൂബ് വീഡിയോയിലൂടെ ബ്രാൻഡ് ഈ പുതിയ എഞ്ചിൻ വ്യക്തമായി വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതിനു മുമ്പ്, ഈ എഞ്ചിൻ ആദ്യമായി 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്നു. നമുക്ക് ഈ പുത്തൻ ടർബോ പെട്രോൾ എഞ്ചിനെക്കുറിച്ച് ആഴത്തിൽ ഒന്നു നോക്കാം.

ടർബോ പെട്രോൾ എഞ്ചിനുകൾക്ക് വളരെ പ്രചാരം ഏറി വരികയാണ് അതിനാൽ തന്നെ പ്രമുഖ നിർമ്മാതാക്കൾ എല്ലാം തന്നെ കൂടുതൽ പെപ്പിയായ എഞ്ചിൻ ഓപ്ഷനുകൾക്കായി കാര്യമായ പരീക്ഷണങ്ങൾ നടത്തി വരികയാണ്. പുതിയ ഹൈപ്പീരിയൻ ഗ്യാസോലിൻ ഡയറക്റ്റ് ഇഞ്ചക്ഷൻ എഞ്ചിൻ എന്ന കർവ്വിന്റെ ഹൃദയത്തെ എടുത്തുകാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. എഞ്ചിന്റെ മുഴുവൻ ബ്ലോക്കും വളരെ മനോഹരമായി കാണിച്ചിരിക്കുന്നു.

കൂടാതെ മെഷീൻ ലേണിംഗ് ടെക്കോടുകൂടിയ 350 ബാർ ഫ്യൂവൽ ഇഞ്ചക്ഷൻ സിസ്റ്റം, ഇലക്ട്രിക്കലി ആക്ച്വേറ്റഡ് വേരിയബിൾ ജ്യോമെട്രി ടർബോചാർജർ, മുൻവശത്ത് ത്രീ വേ കാറ്റലിസ്റ്റ്, പിന്നിൽ ഇന്റഗ്രേറ്റഡ് ഫോർ വേ കൺവേർഷൻ കാറ്റലിസ്റ്റ്, സെൻട്രൽ മൗണ്ടഡ് ഡ്യുവൽ വേരിയബിൾ ക്യാം ടൈമിംഗ് സിസ്റ്റം, സ്റ്റീൽ റിംഗ് കാരിയർ ഉള്ള ഫ്രിക്ഷൻ ഒപ്റ്റിമൈസ് ചെയ്ത പിസ്റ്റൺ, സോഡിയം കൂൾഡ് എക്‌സ്‌ഹോസ്റ്റ് വാൽവുകൾ എന്നിങ്ങനെയുള്ള പ്രധാന സവിശേഷതകളിൽ പലതും വ്യക്തമായി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

വ്യക്തിഗതമായ ഭാഗങ്ങളും സവിശേഷതകളും ഹൈലൈറ്റ് ചെയ്യുമ്പോൾ ക്യാമറ എഞ്ചിനു ചുറ്റും കറങ്ങി വരുന്നു. മികച്ച പെർഫോമൻസ് നൽകുന്നതിനൊപ്പം എൻജിൻ വളരെ നിശബ്ദ്ധമാണെന്നും ടീസർ വ്യക്തമാക്കുന്നു. ഈ എഞ്ചിൻ്റെ പവർ & ടോർക്ക് ഔട്ട്പുട്ടുകൾ ഇതുവരെ അറിവായിട്ടില്ല എങ്കിലും കാറിനെ ആശ്രയിച്ച് ഇത് ട്യൂൺ ചെയ്യും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

ഈ പുതിയ 1.2 ലിറ്റർ ത്രീ സിലിണ്ടർ ടർബോ ചാർജ്ഡ് എഞ്ചിൻ 5000 rpm -ൽ 125 PS പവർ ഔട്ട്പുട്ടും 1700 rpm -നും 3500 rpm -നും ഇടയിൽ 225 Nm ടോർക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ പവർ കണക്കുകൾ ടാറ്റ നെക്‌സോണേക്കാൾ ഏകദേശം 5 PS കൂടുതൽ പവറും, 55 Nm കൂടുതൽ ടോർക്കും നൽകുന്നു.

കൂടാതെ, ഇത് ബിഎസ് VI ഫേസ് 2, E20 ഫ്യുവൽ കംപ്ലയിന്റുമാണ്. ഈ എഞ്ചിനുമായി വരുന്ന ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവലും സ്പോർട്ടി ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനും (DCT) ഉൾപ്പെടും. മികച്ച സ്റ്റിഫ്നെസിനായി കനംകുറഞ്ഞ എന്നാൽ ബലവത്തായ അലുമിനിയം ഉപയോഗിച്ചാണ് ഹൈപ്പീരിയൻ എഞ്ചിൻ നിർമ്മിച്ചിരിക്കുന്നത്.

ഈ എഞ്ചിൻ കൂടാതെ, നെക്‌സോണിൽ നൽകിയിരിക്കുന്ന അതേ യൂണിറ്റായ 1.5 ലിറ്റർ ഡീസൽ എഞ്ചിനും നെക്‌സോണിൽ നിന്ന് കടമെടുത്ത 1.2 ലിറ്റർ പെട്രോൾ എഞ്ചിനും കർവ്വിൽ ഉണ്ടാവും. അതായത് പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് അവതാരങ്ങളിൽ കർവ്വ് എസ്‌യുവി കൂപ്പെ വാങ്ങാനാവും. കൂടാതെ വാഹനത്തിന്റെ ഒരു CNG പതിപ്പും പണിപ്പുരയിലാണ് എന്ന് പറയപ്പെടുന്നു.

ഡീസൽ എഞ്ചിനിൽ പോലും ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ചേർത്തതാണ് കർവ്വ് കൂപ്പെ ടൈപ്പ് എസ്‌യുവിയിലെ മറ്റൊരു പ്രധാന മാറ്റം. വിപണിയിൽ എിരാളികളായി വിൽപ്പനയ്ക്ക് എത്തുന്ന കാറുകളിൽ ഈ സവിശേഷത അക്ഷരാർത്ഥത്തിൽ ഇല്ലാത്തതിനാൽ ഇത് കർവ്വിന് ഒരു വൈഡ് അപ്പീൽ തന്നെ നൽകും. കൂടാതെ, ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഒരു വെറ്റ് ക്ലച്ച് യൂണിറ്റാണ് എന്നത് ശ്രദ്ധേയമാണ്, ഇത് ഡ്രൈ ക്ലച്ച് യൂണിറ്റുകളേക്കാൾ കൂടുതൽ വിശ്വസനീയമാണ് എന്ന് വിലയിരുത്തപ്പെടുന്നു.

വാഹനത്തിന്റെ വിലനിലവാരം അനുസരിച്ച്, കർവ്വ് ICE മോഡൽ സിട്രൺ ബസാൾട്ട്, ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, ഹോണ്ട എലിവേറ്റ് എന്നിവയ്ക്ക് എതിരെ മ്സരിക്കും. മറുവശത്ത്, കർവ്വ് ഇവി ഇന്ത്യയിൽ മഹീന്ദ്ര XUV400, BYD ആറ്റോ 3, എംജി ZS ഇി, സെഗ്‌മെൻ്റിൽ വരാനിരിക്കുന്ന ക്രെറ്റ ഇവി എന്നിവയുമായി കൊമ്പുകോർക്കും.

More from DriveSpark

Article Published On: Tuesday, August 13, 2024, 17:52 [IST]
English summary
Tata curvv hyperion turbo petrol engine showcased ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X