ടാറ്റയുടെ 'ജിംനി'യാകാന്‍ മനസ്സില്ലെന്ന് കര്‍വ്! ഡിമാന്‍ഡ് കൂടി, ഒപ്പം കാത്തിരിപ്പ് കാലയളവും
ഈ വര്‍ഷം ഇന്ത്യന്‍ വിപണി കണ്ട ഏറ്റവും വലിയ കാര്‍ ലോഞ്ചുകളില്‍ ഒന്നായിരുന്നു ടാറ്റ കര്‍വ് (Tata Curvv). ഓഗസ്റ്റില്‍ ഇതിന്റെ ഇലക്ട്രിക് പതിപ്പും തൊട്ടടുത്ത മാസം പെട്രോള്‍, ഡീസല്‍ പതിപ്പുകളും പുറത്തിറങ്ങി. കാറിനെ കുറിച്ച് ഇത്രയോറെ പ്രതീക്ഷ ജനിക്കാന്‍ കാരണം ഇതിന്റെ എസ്‌യുവി കൂപ്പെ മാതൃകയിലുള്ള ഡിസൈന്‍ ആണ്. ഇന്ത്യക്കാര്‍ക്ക് അത്ര കണ്ട് സുപരിചലിതമല്ലാത്തതിനാല്‍ തന്നെ ഈ കാറിന്റെ ഭാവിയെ കുറിച്ച് പ്രതീക്ഷയോടൊപ്പം ആശങ്കയുമുണ്ടായിരുന്നു. കര്‍വ് ടാറ്റയുടെ 'ജിംനി' ആയി മാറുമോ എന്ന് ഭയന്നവര്‍ ഒത്തിരിയുണ്ട്.
എന്നാല്‍ ഇന്ത്യയിലെ സി-സെഗ്‌മെന്റ് എസ്‌യുവി വിഭാഗത്തിലേക്ക് വൈകിയാണ് പ്രവേശിച്ചതെങ്കിലും ടാറ്റ കര്‍വിന് ഇപ്പോള്‍ തരക്കേടില്ലാത്ത ഡിമാന്‍ഡാണുള്ളത്. അടുത്തിടെ ഓട്ടോകാര്‍ എസ്‌യുവി കൂപ്പെയുടെ കാത്തിരിപ്പ് കാലയളവ് (Tata Curvv Waiting Period) കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്. വാഹനം ബുക്ക് ചെയ്തത് മുതല്‍ ഡെലിവറി വരെ എത്ര സമയമെടുക്കുന്നു എന്നതിനെയാണ് ഈ കാലയളവ് കൊണ്ട് സൂചിപ്പിക്കുന്നത്.

ഈ റിപ്പോര്‍ട്ട് പ്രകാരം കര്‍വിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകളുടെ കാത്തിരിപ്പ് കാലയളവ് മൂന്ന് മാസമായി ഉയര്‍ന്നു. അതേസമയം കര്‍വ് ഇവി വേണ്ടവര്‍ക്ക് കുറച്ച് കൂടി വേഗത്തില്‍ കിട്ടും. ബജറ്റ് ഇലക്ട്രിക് എസ്‌യുവി കൂപ്പെക്ക് ഒരു മാസമാണ് കാത്തിരിപ്പ് കാലയളവ്. ആദ്യം നമുക്ക് കര്‍വിന്റെ പെട്രോള്‍, ഡീസല്‍ വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് വിശദമായി നോക്കാം.
കര്‍വിന്റെ എന്‍ട്രി ലെവല്‍ പെട്രോള്‍ വേരിയന്റായ സ്മാര്‍ട്ടില്‍ 1.2 ലിറ്റര്‍ റെവോട്രോണ്‍ ടര്‍ബോപെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 118 bhp പവറും 170 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ മാനുവല്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. എസ്‌യുവി കൂപ്പെയുടെ സ്മാര്‍ട് വേരിയന്റിന് മൂന്ന് മാസത്തിലധികം കാത്തിരിപ്പുണ്ടെന്ന് ഡീലര്‍ഷിപ്പ് വൃത്തങ്ങള്‍ പറയുന്നു.

മാനുവല്‍ ഗിയര്‍ബോക്‌സുമായി വരുന്ന പ്യുവര്‍, അക്കംപ്ലിഷ്ഡ് ട്രിമ്മുകള്‍ ബുക്ക് ചെയ്താല്‍ രണ്ട് മാസം കൈയ്യില്‍ കിട്ടും. അതേസമയം ഈ വേരിയന്റുകള്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ വാങ്ങുന്നവര്‍ മൂന്ന് മാസം കാത്തിരിക്കാന്‍ തയാറാകണം. കര്‍വിലെ കൂടുതല്‍ കരുത്തുറ്റ 1.2-TGDI ഹൈപ്പീരിയന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് ട്രിമ്മുകളില്‍ മാത്രമാണ് ഓഫര്‍ ചെയ്യുന്നത്. ഈ ട്രിമ്മുകളുടെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് മൂന്ന് മാസവും മാനുവല്‍ വേരിയന്റുകള്‍ക്ക് രണ്ട് മാസവുമാണ് കാത്തിരിപ്പ് കാലയളവുള്ളത്.
സ്മാര്‍ട്, പ്യുവര്‍, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് എന്നിങ്ങനെ നാല് ട്രിമ്മുകളില്‍ കര്‍വ് ഡീസല്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നു. മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായി വരുന്ന എന്‍ട്രി ലെവല്‍ സ്മാര്‍ട് വേരിയന്റ് ബുക്ക് ചെയ്താല്‍ രണ്ട് മാസം കൊണ്ട് ഡെലിവറിയാകും.
മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ വരുന്ന പ്യുവര്‍, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് വേരിയന്റുകള്‍ ഒരു മാസവും അല്‍പ്പ ദിവസവും കാത്തിരുന്നാല്‍ കൈയ്യില്‍ കിട്ടും. കര്‍വിന്റെ എല്ലാ ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്കും ഏകദേശം രണ്ട് മാസമാണ് കാത്തിരിപ്പ് കാലയളവ്. കര്‍വ് ഇവിയിലേക്ക് വന്നാല്‍ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ലഭ്യമാണ്.
ബേസ് വേരിയന്റുകള്‍ക്ക് 40.5 kWh യൂണിറ്റും ടോപ് വേരിയന്റുകള്‍ക്ക് വലിയ 55 kWh യൂണിറ്റ് ബാറ്ററി പായ്ക്കുമാണ് ലഭിക്കുക. ടാറ്റ കര്‍വ് ഇവിക്ക് നിലവില്‍ ശക്തമായ ഡിമാന്‍ഡ് നേരിടുന്നുണ്ട്. നാല് ആഴ്ചയിലധികമാണ് ഇലക്ട്രിക് എസ്‌യുവി കൂപ്പെയുടെ കാത്തിരിപ്പ് കാലയളവ്. ഡിമാന്‍ഡ് മുതലെടുത്ത് കൃത്യസമയത്ത് ഓര്‍ഡറുകള്‍ തീര്‍പ്പാക്കാന്‍ ടാറ്റ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

9.99 ലക്ഷം രൂപ മുതലാണ് കര്‍വിന്റെ വില തുടങ്ങുന്നത്. ബേസ് ഡീസല്‍ വേരിയന്റിന്റെ വില 11.50 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. ടോപ് സ്‌പെക് ഡീസല്‍ വേരിയന്റിന് 19 ലക്ഷം രൂപയാണ് വില. അതേസമയം 17.49 ലക്ഷം മുതലാണ് കര്‍വ് ഇവിയുടെ വില തുടങ്ങുന്നത്. റേഞ്ച് ടോപിംഗ് വേരിയന്റിന് 21.99 ലക്ഷം രൂപ മുടക്കേണ്ടതായുണ്ട്. എക്‌സ്‌ഷോറൂം വിലകളാണിത്.


Click it and Unblock the Notifications








