ടാറ്റയുടെ 'പെരിയ സംഭവം' ലോഡിംഗ്! ഈ കാറിന് ഇത്രയും പ്രത്യേകതയുണ്ടായിരുന്നോ?

ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറിയ അന്ന് മുതല്‍ ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ടാറ്റ കാറാണ് കര്‍വ് (Tata Curvv SUV). എസ്‌യുവിയുടെ ഐസി എഞ്ചിന്‍, ഇലക്ട്രിക് പതിപ്പുകള്‍ വിപണിയില്‍ എത്തുമെന്ന് ഇതിനകം ഉറപ്പായതാണ്. എസ്‌യുവിയുടെ രണ്ട് പതിപ്പുകളുടെയും പരീക്ഷണയോട്ടം ഇന്ത്യന്‍ നിരത്തുകളില്‍ സജീവമായി നടക്കുന്നുണ്ട്.

ഇപ്പോള്‍ ടാറ്റ കര്‍വിന്റെ ഐസിഇ പതിപ്പ് പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരിക്കുകയാണ്. മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നുള്ളതണ് കര്‍വ് എസ്‌യുവിയുടെ ഏറ്റവും പുതിയ സ്‌പൈ ചിത്രങ്ങള്‍. പ്രെഡക്ഷന്‍ റെഡി രൂപത്തില്‍ കാണപ്പെട്ട ടാറ്റ കര്‍വ് എസ്‌യുവിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചുവടെ വായിക്കാം.

tata curvv spied testing

സി-സെഗ്‌മെന്റ് എസ്‌യുവി വിഭാഗത്തില്‍ ടാറ്റയുടെ ഏറ്റവും വലിയ ലോഞ്ചാണ് കര്‍വ് എസ്‌യുവി. ടാറ്റ കര്‍വ് എസ്‌യുവിയുടെ ഐസിഇ, ഇലക്ട്രിക് പതിപ്പുകള്‍ വരാനിരിക്കുന്ന ഉത്സവ സീസണില്‍ രാജ്യത്ത് അവതരിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ടാറ്റ കര്‍വിന്റെ ഐസിഇ, ഇലക്ട്രിക് പതിപ്പുകള്‍ ഒരുമിച്ച് അവതരിപ്പിച്ചാലും അതില്‍ അതിശയിക്കാനില്ല.

വരാനിരിക്കുന്ന ടാറ്റ കര്‍വ് എസ്‌യുവിയെക്കുറിച്ച് പറയുമ്പോള്‍ ഈ മോഡല്‍ സി-സെഗ്മെന്റ് എസ്‌യുവികളായ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, എംജി ആസ്റ്റര്‍, സിട്രോണ്‍ C3 എയര്‍ക്രോസ്, ഹോണ്ട എലിവേറ്റ്, വരാനിരിക്കുന്ന സിട്രണ്‍ ബസാള്‍ട്ട് എന്നിവയ്ക്കെതിരെ മത്സരിക്കും. പൂര്‍ണമായി മറച്ച നിലയിലാണ് ഇത് ക്യാമറക്കണ്ണില്‍ പതിഞ്ഞത്. കൂപ്പെ സ്‌റ്റൈലില്‍ സ്ലോപ്പായിട്ടാണ് ഈ കാറിന്റെ ഡിസൈന്‍ വരുന്നത്.

tata curvv spied testing

കൂപ്പെ ശൈലി കൊണ്ടുവരുന്നത് വഴി ഒരേ സമയം എസ്‌യുവിയും സെഡാനും നോക്കുന്നവരെ ആകര്‍ഷിക്കാനാകും. ആകര്‍ഷകമായ 18 ഇഞ്ച് അലോയ് വീലുകളും ഈ കാറിന് വരും. നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പുതിയ പഞ്ച് ഇവി എന്നിവയെല്ലാം ടാറ്റ കര്‍വ് കണ്‍സെപ്റ്റില്‍ നിന്നാണ് ഡിസൈന്‍ സൂചകങ്ങള്‍ കടംകൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ കര്‍വ് നമുക്ക് ഒട്ടും പരിചിതമല്ലാത്ത ലുക്കിലായിരിക്കില്ല വരിക.

പവര്‍ട്രെയിയിന്‍ വശം നോക്കുമ്പോള്‍ പുതിയ ടാറ്റ കര്‍വ് എസ്‌യുവി പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 1.5 ലിറ്റര്‍ ടര്‍ബോ പെട്രോളും 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായിരിക്കും ഓഫറിലുണ്ടാകുക. 2023 ഓട്ടോ എക്സ്പോയില്‍ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനോടുകൂടിയാണ് ഈ കാര്‍ കണ്‍സെപ്റ്റ് രൂപത്തില്‍ പ്രദര്‍ശിപ്പിച്ചത്. കൂടാതെ, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഒരു പുതിയ ഓപ്ഷനായി ചേര്‍ക്കപ്പെടാനുള്ള സാധ്യതയുണ്ട്.

tata curvv spied testing

ഡീസല്‍ എഞ്ചിനെ സംബന്ധിച്ചിടത്തോളം, 1.5 ലിറ്റര്‍ എഞ്ചിന്‍ ഘടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും 6-സ്പീഡ് DCT യൂണിറ്റും ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. ഫീച്ചറുകളുടെ അടിസ്ഥാനത്തില്‍ വരാനിരിക്കുന്ന ടാറ്റ കര്‍വ് എസ്‌യുവി അതിന്റെ പ്രധാന എതിരാളികളോട് മുട്ടിനില്‍ക്കാന്‍ പറ്റുന്ന രീതിയില്‍ തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, വയര്‍ലെസ് ചാര്‍ജര്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ, വെന്റിലേറ്റഡ് സീറ്റുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ മോഡലിന്റെ ഹൈലൈറ്റുകളാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സി-സെഗ്മെന്റ് എസ്‌യുവികളില്‍ ഭൂരിഭാഗവും വലിയ പനോരമിക് സണ്‍റൂഫില്‍ സജ്ജീകരിച്ചിരിക്കുന്നതിനാല്‍ ടാറ്റ കര്‍വ് എസ്‌യുവിയിലും ഈ ഫീച്ചര്‍ കണ്ടേക്കാം.

tata curvv spied testing

പുതിയ ഹാരിയര്‍, സഫാരി എസ്‌യുവികളില്‍ ഉള്ളതിന് സമാനമായ സവിശേഷതകളോടെ ടാറ്റ കര്‍വ് എസ്‌യുവിയുടെ സേഫ്റ്റി കിറ്റില്‍ ADAD ടെക്കും നല്‍കാന്‍ സാധ്യതയുണ്ട്. ഓള്‍-എല്‍ഇഡി എക്സ്റ്റീരിയര്‍ ലൈറ്റിംഗ്, കൂള്‍ഡ് ഗ്ലോവ് ബോക്‌സ്, ലെതറെറ്റ് സീറ്റുകള്‍, റിയര്‍ എസി വെന്റുകള്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, ഓട്ടോ ഹെഡ്ലാമ്പുകള്‍, ഓട്ടോ വൈപ്പര്‍ എന്നിവയാകും മറ്റ് പ്രധാന ഫീച്ചറുകള്‍.

ടാറ്റ മോട്ടോര്‍സില്‍ നിന്നുള്ള മറ്റ് കാറുകളെപ്പോലെ വരാനിരിക്കുന്ന ടാറ്റ കര്‍വ് എസ്‌യുവിയും സുരക്ഷയുടെ കാര്യത്തില്‍ 5-സ്റ്റാര്‍ റേറ്റിംഗ് നേടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അതുല്യമായ കൂപ്പെ സ്‌റ്റൈലിംഗിന്റെ ബലത്തില്‍ കര്‍വ് എസ്‌യുവി ഷോറൂമിലേക്ക് ആളെക്കൂട്ടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കര്‍വ് കൂടി എത്തുന്നതോടെ ടാറ്റ മോട്ടോര്‍സിന്റെ എസ്‌യുവി വിഭാഗത്തിലെ വിപണി വിഹിതം വര്‍ധിക്കും. എന്നിരുന്നാലും ഇതിനകം സെഗ്‌മെന്റില്‍ നിര്‍ണായക സ്വാധീനം നേടിയ എതിരാളികളെ മറികടക്കാന്‍ മികച്ച വില നിര്‍ണയം കൂടി ആവശ്യമാണ്.

More from DriveSpark

Article Published On: Tuesday, May 7, 2024, 11:05 [IST]
English summary
Tata curvv ice version spotted testing in pune all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X