കര്‍വിന്റെ വിലയറിയാന്‍ മണിക്കൂറുകള്‍ മാത്രം! ബസാള്‍ട്ടിനെ ഔട്ടാക്കുമോ ടാറ്റ

ഇതിനോടകം തന്നെ ഇന്ത്യക്കാര്‍ക്ക് സുപരിചിതമായ നാമമാണ് ടാറ്റ കര്‍വ്. ഏതാനും വര്‍ഷങ്ങള്‍ക്ക മുമ്പ് ഒരു ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് കര്‍വ് കണ്‍സെപ്റ്റ് പതിപ്പ് അവതരിപ്പിച്ചത് മുതല്‍ ഇന്ത്യയിലെ വാഹന പ്രേമികള്‍ ഈ കാറിനായുള്ള കാത്തിരിപ്പിലായിരുന്നു. ബജറ്റ് വിലയില്‍ വരുന്ന എസ്‌യുവി കൂപ്പെ ആയ കര്‍വിന്റെ ഇലക്ട്രിക് പതിപ്പ് ഇതിനോടകം ഉപഭോക്താക്കളിലേക്ക് എത്തിക്കഴിഞ്ഞു. കര്‍വിന്റെ ഐസിഇ പതിപ്പ് ഇവിയുടെ ലോഞ്ച് വേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എസ്‌യുവി കൂപ്പെയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ എല്ലാം തന്നെ ഇതിനോടകം അറിവായിട്ടുണ്ട്. നാളെ വിപണിയില്‍ എത്താന്‍ പോകുന്ന കര്‍വില്‍ നമുക്ക് എന്തൊക്കെ പ്രതീക്ഷിക്കാമെന്നാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗുണനിലവാരമുള്ള ഒത്തിരി കാറുകള്‍ രാജ്യത്തിന് സമ്മാനിച്ചിട്ടുണ്ട്. നെക്സണ്‍, പഞ്ച് എന്നീ ബെസ്റ്റ് സെല്ലറുകളുടെ കൂട്ടത്തിലേക്ക് ടാറ്റ ചേര്‍ക്കാന്‍ പോകുന്ന പുത്തന്‍ ഉല്‍പ്പന്നമാണ് ടാറ്റ കര്‍വ്. ഓഗസ്റ്റ് ഏഴിന് കര്‍വ് ഐസിഇ പതിപ്പ് പുറത്തിറക്കി ടാറ്റ ഇന്ത്യയിലെ ആദ്യത്തെ മാസ് മാര്‍ക്കറ്റ് കൂപ്പെ എസ്‌യുവി എന്ന സ്ഥാനം സ്വന്തമാക്കി.

tata curvv

എന്നാല്‍ ഐസിഇ പതിപ്പിന്റെ വില പ്രഖ്യാപനം സെപ്റ്റംബര്‍ രണ്ടിലേക്ക് നീട്ടിയപ്പോള്‍ സിട്രണ്‍ ബസാള്‍ട്ടിലൂടെ ടാറ്റയെ ഓവര്‍ടേക്ക് ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിപണിയിലെത്തിയ ബസാള്‍ട്ടിന്റെ ഡെലിവറിയും വെള്ളിയാഴ്ച ആരംഭിച്ചു. ഏതായാലും ഒരുങ്ങിയിറങ്ങുന്ന ടാറ്റയും ഇതിനോടകം കര്‍വ് ഐസിഇ പതിപ്പുകള്‍ ഫാക്ടറിയില്‍ നിന്ന് ഷോറൂമുകളിലേക്ക് അയക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ടാറ്റ കര്‍വിനെ കുറിച്ച് പറയുമ്പോള്‍ അതിന്റെ ഡിസൈനില്‍ നിന്ന് തന്നെ നമുക്ക് പറഞ്ഞ് തുടങ്ങാം. കൂപ്പെ റൂഫ്‌ലൈനാണ് ഇതിന്റെ ഏറ്റവും ആകര്‍ഷകമായ ഡിസൈന്‍ ഘടകം. കൂപ്പെ റൂഫ്‌ലൈന്‍ ഒരു ബള്‍ക്കി ബോക്‌സി എസ്‌യുവിയുമായി സമന്വയിപ്പിച്ചിരിക്കുകയാണ് ടാറ്റ. ടാറ്റ കര്‍വ് ഇവിയും ഐസിഇ പതിപ്പും തമ്മില്‍ രൂപത്തില്‍ ഒരുപാട് സാമ്യതകള്‍ ഉണ്ടെങ്കിലും ഇരുമോഡലുകളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ചില്ലറ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഫ്രണ്ടില്‍ കാണുന്ന റേഡിയേറ്റര്‍ ഗ്രില്ലാണ് ഒരു മാറ്റം.

tata curvv at dealerships

ഡിആര്‍എല്‍, ബമ്പര്‍, അലോയ് വീല്‍ ഡിസൈന്‍ എന്നിവയില്‍ ചെറിയ മാറ്റങ്ങള്‍ കാണാം. കര്‍വ് കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് കടമെടുത്തതായതിനാല്‍ ഇതേ ഡിസൈന്‍ സൂചകങ്ങള്‍ നിങ്ങള്‍ നെക്‌സോണ്‍, ഹാരിയര്‍, സഫാരി എന്നീ എസ്‌യുവികളിലും കണ്ടിട്ടുണ്ടാകും. ഫീച്ചര്‍ സമ്പന്നമായ ഒരു ക്യാബിനാണ് ടാറ്റ കര്‍വില്‍ ഒരുക്കിയിരിക്കുന്നത്. 10.25 ഇഞ്ച് ഡ്രൈവര്‍ ഡിസ്‌പ്ലേക്കൊപ്പം 12.3 ഇഞ്ച് ഫ്രീ ഫേ്‌ലാട്ടിംഗ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ക്യാബിനിലെ ഒരു പ്രധാന ഹൈലൈറ്റ്.

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഇല്ല്യുമിനേറ്റഡ് സ്റ്റിയറിംഗ് വീല്‍, പനോരമിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്ന് തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഈ എസ്‌യുവിയില്‍ ഉണ്ട്. ആറ് എയര്‍ബാഗുകള്‍, ബ്ലൈന്‍സ്‌പോട്ട് മോണിറ്ററിംഗോട് കൂടി 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ലെവല്‍ 2 ADAS എന്നിവയുള്ളതിനാല്‍ സുരക്ഷയുടെ കാര്യത്തിലും പേടി വേണ്ട.

tata curvv rear

രണ്ട് പെട്രോള്‍, ഒരു ഡീസല്‍ എന്നിവയുള്‍പ്പെടെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ ടാറ്റ കര്‍വ് വാഗ്ദാനം ചെയ്യും. ഹൈപ്പീരിയന്‍ എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ 1.2-ലിറ്റര്‍ GTI ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഇവയില്‍ ഉള്‍പ്പെടുന്നു. ഈ ടര്‍ബോ പെട്രോള്‍ എഞ്ചിന് പരമാവധി 124 bhp പവറും 225 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

നെക്‌സോണില്‍ വാഗ്ദാനം ചെയ്യുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനോടൊപ്പവും കര്‍വ് വില്‍ക്കും. ഈ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ പരമാവധി 119 bhp പവറും 170 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 117 bhpപവറും 260 Nm പീക്ക് ടേര്‍ക്കും സൃഷ്ടിക്കാന്‍ കഴിയുന്ന 1.5 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എഞ്ചിനാണ് മൂന്നാമത്തെ എഞ്ചിന്‍ ഓപ്ഷന്‍. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഓഫറിലുണ്ടാകും.

എട്ട് വേരിയന്റുകളിലും അഞ്ച് നിറങ്ങളിലുമായി ടാറ്റ കര്‍വ് വില്‍പ്പനക്കെത്തും. കര്‍വിന്റെ എതിരാളിയായ സിട്രണ്‍ ബസാള്‍ട്ട് 7.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ സമാനമായ രീതിയില്‍ അക്രമണാത്മകമായ വില നിര്‍ണയം ടാറ്റ നടത്തുമോ എന്ന് മാത്രമാണ് അറിയേണ്ടത്. ഏതായാലും കര്‍വ് ഐസിഇ പതിപ്പിന്റെ വില 10 ലക്ഷം രൂപയില്‍ താഴെയാകുമെന്നാണ് പ്രതീക്ഷ.

More from DriveSpark

Article Published On: Sunday, September 1, 2024, 17:00 [IST]
English summary
Tata curvv launch tomorrow expected price powertrain feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X