ക്രെറ്റയെ കറ്റ വെട്ടും പോലെ വെട്ടി നികത്താൻ കർവ്വ്; ഇക്കാര്യങ്ങളിൽ ടാറ്റ എസ്‌യുവിയ്ക്ക് മേൽക്കൈ

ഓഗസ്റ്റിൽ കർവ്വിനെ പുറത്തിറക്കാൻ ടാറ്റ തയ്യാറെടുത്തിരിക്കുകയാണ്, ഇത് വാസ്തവത്തിൽ ഒരു കൂപ്പെ -എസ്‌യുവി ആണെങ്കിലും, ഇപ്പോൾ വളരെ തിരക്കേറിയ കോംപാക്ട് എസ്‌യുവി സെഗ്‌മെൻ്റിലും ഇത് മത്സരിക്കും എന്നത് ശ്രദ്ധേയമാണ്. നിലവിൽ സെഗ്മെന്റിലെ ഏറ്റവും ജനപ്രിയമായ മോഡൽ എന്നത് ഹ്യുണ്ടായി ക്രെറ്റയാണ്. വരാനിരിക്കുന്ന കർവ്വിന്റെ എല്ലാ കാര്യങ്ങളും ടാറ്റ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ഡീലർ സോഴ്സ്സുകളിൽ നിന്ന് ഞങ്ങൾക്ക് ചില പ്രധാന വിശദാംശങ്ങൾ നമുക്ക് ലഭിക്കുന്നുണ്ട്, അത് അനുസരിച്ച് കർവ്വിന് ക്രെറ്റയ്ക്ക് മുകളിൽ എന്തെല്ലാമാണ് വാഗ്ദാനം ചെയ്യുന്നത് എന്നതിനെക്കുറിച്ച് നമുക്ക് ഒരു ചെറിയ രൂപം നൽകുന്നു.

മികച്ച എക്സ്റ്റീരിയർ സ്റ്റൈലിംഗ്: കർവ്വിന്, അതിൻ്റെ സുഗമമായി ഒഴുകി വരുന്ന കൂപ്പെ സ്റ്റൈലിംഗിന് പുറമെ, ഡിസൈനിൻ്റെ കാര്യത്തിൽ ഒരു പുതുമ വാഗ്ദാനം ചെയ്യും. കർവ്വ്, ക്രെറ്റ എന്നിവയ്‌ക്ക് കണക്‌റ്റഡ് എൽഇഡി DRL -കളും കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പുകളും ലഭിക്കുമ്പോൾ, കർവ്വിൽ വരുന്നവയ്ക്ക് പുതിയ ഹാരിയറിനും സഫാരിക്കും സമാനമായ വെൽക്കമിംഗ് & ഗുഡ്ബൈ ഫംഗ്‌ഷൻ ഉണ്ടായിരിക്കും എന്നത് ശ്രദ്ധേയമാണ്.

ഇത് കാർ ലോക്ക് ചെയ്യുമ്പോഴോ അൺലോക്ക് ചെയ്യുമ്പോഴോ വ്യത്യസ്ത ആനിമേഷനുകൾ പ്രകടമാക്കും. അത് കൂടാതെ സ്ലീക്കർ ലുക്കിനായി കർവ്വിന് സെഗ്‌മെൻ്റ് -ഫസ്റ്റ് ഫ്ലഷ് -ഫിറ്റിംഗ് ഡോർ ഹാൻഡിലുകളും ലഭിക്കുന്നും, കൂടാതെ പെറ്റലുകൾ പോലെയുള്ള രൂപകൽപ്പനയുമായി വരുന്ന വലിയ 18 ഇഞ്ച് അലോയി വീലുകളുമാണ് ഇതിൽ വരുന്നത്.

എക്സ്ട്ര ഫീച്ചറുകൾ: ക്രെറ്റ വളരെ ഫീച്ചർ റിച്ചാണ് എങ്കിലും, കർവ്വിന് ചില മികവുറ്റ സവിശേഷതകൾ ലഭിക്കും, കോംപാക്ട് എസ്‌യുവി എതിരാളികളിൽ നിന്ന് വേറിട്ടുനിൽക്കാൻ ഇത് കർവ്വിനെ സഹായിക്കും. ഒന്നാമതായി, ഇതിന് 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം ലഭിക്കും, ഇത് ക്രെറ്റയുടെ 10.25 ഇഞ്ച് യൂണിറ്റിനേക്കാൾ വലുതാണ് എന്ന് മാത്രമല്ല, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു.

രണ്ടാമതായി, ഇതിന് ടച്ച് ബേസ്ഡ് ക്ലൈമറ്റ് കൺട്രോൾ പാനൽ, മുന്നിലും പിന്നിലും 45W ടൈപ്പ് C ഫാസ്റ്റ് ചാർജറുകൾ, ജെസ്റ്റർ കൺട്രോൾ ഉള്ള പവർഡ് ടെയിൽഗേറ്റ്, ഒമ്പത് -സ്പീക്കർ JBL സൗണ്ട് സിസ്റ്റം എന്നിവ ലഭിക്കും. അതോടൊപ്പം ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയിൽ കർവ്വിന് നാവിഗേഷൻ സപ്പോർട്ടും ടാറ്റ നൽകുന്നുണ്ട്.

സുരക്ഷിതമായ ചോയിസ്: ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) ഉൾപ്പെടെ ഒട്ടനവധി സുരക്ഷാ ഫീച്ചറുകളുമായാണ് ഹ്യുണ്ടായി ക്രെറ്റ വിൽപ്പനയ്ക്ക് എത്തുന്നത്, എന്നാൽ കർവ്വ് സെഗ്‌മെൻ്റിൽ കൂടുതൽ സേഫ്റ്റി എക്യുപ്മെന്റുകൾ വാഗ്ദാനം ചെയ്യും. ക്രെറ്റ ഓഫർ ചെയ്യുന്നവ കൂടാതെ, കർവ്വിന് ഹിൽ അസന്റ് & ഡിസന്റ് കൺട്രോളും, ട്രാഫിക് സൈൻ റെക്കഗ്നിഷനും ലഭിക്കും.

ക്രാഷ് ടെസ്റ്റുകളുടെ ഭാഗമായുള്ള സുരക്ഷാ വിലയിരുത്തലുകളിൽ, മറ്റ് ടാറ്റ കാറുകളുടെ മുൻകാല പ്രകടനത്തെ അടിസ്ഥാനമാക്കി മികച്ച സ്‌കോർ കർവ്വിനും ലഭിക്കും എന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഏകദേശം 10.5 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ടാറ്റ കർവ്വ് വിപണിയിൽ എത്തും എന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ ഹ്യുണ്ടായി ക്രെറ്റയ്ക്ക് പുറമേ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, സിട്രൺ ബസാൾട്ട് എന്നിവയ്ക്ക് എല്ലാം എതിരായി കർവ്വ് കൂപ്പെ എസ്‌യുവി മത്സരിക്കും. വരാനിരിക്കുന്ന ടാറ്റ കർവ്വിന്റെ ഈ ഫീച്ചറുകളിൽ ഏതാണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടമായത് എന്ന് ചുവടെയുള്ള കമന്റുകളിൽ ഞങ്ങളെ അറിയിക്കുക.

More from DriveSpark

Article Published On: Monday, July 29, 2024, 11:35 [IST]
English summary
Tata curvv major features over hyundai creta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X