പുറത്തു നിന്ന് മാത്രമല്ല അകത്തളവും വേറെ ലെവൽ; കർവ്വിന്റെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ ചിത്രങ്ങൾ

ടാറ്റ കർവ്വ് ബ്രാൻഡിൻ്റെ അടുത്ത വലിയ ലോഞ്ച് ആണ് എന്ന് നിസ്സംശയം പറയാം, ലോഞ്ച് തീയതി അടുത്തുവരുമ്പോൾ വാഹനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരികയാണ്. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2024 -ൽ കർവ്വ് ഡീസൽ മോഡലിന്റെ പ്രൊഡക്ഷൻ റെഡ് പതിപ്പ് കമ്പനി പ്രദർശിപ്പിച്ചിരുന്നു.

ഡിസ്പ്ലേ ചെയ്ത വാഹനത്തിന്റെ ചിത്രങ്ങൾ സൂക്ഷ്മമായി നോക്കിയാൽ ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിയും. കർവ്വിൻ്റെ ഇൻ്റീരിയർ നെക്‌സോണുമായി വളരെയധികം ഘടകങ്ങൾ പങ്കിടുന്നു എന്നതാണ് നിലവിലെ ഒരു പ്രധാന വെളിപ്പെടുത്തൽ. ത്രീ ടോൺ, മൾട്ടി ലെയർ ഡാഷ്‌ബോർഡ്, ടു സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവ നെക്‌സോണിൽ കാണുന്നതിന് സമാനമാണ് എന്നാണ് കർവ്വിൻ്റെ ഇൻ്റീരിയറിൻ്റെ ചിത്രത്തിൽ നിന്ന് കാണാൻ കഴിയുന്നത്.

കർവ്വിന്റെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ ചിത്രങ്ങൾ

10.25 ഇഞ്ച് സ്ക്രീനുകളുടെ സ്ഥാനം പോലും സമാനമാണ്, ഇവയിൽ ഒന്ന് ഇൻഫോടെയിൻമെൻ്റിനും മറ്റൊന്ന് ഡ്രൈവർ ഡിസ്പ്ലേയ്ക്കുമായി സജ്ജീകരിച്ചിരിക്കുന്നു. ധാരാളം സ്വിച്ച് ഗിയറുകളും ബട്ടണുകളും ടാറ്റയുടെ കോംപാക്റ്റ് എസ്‌യുവിയും മിഡ് സൈസ് എസ്‌യുവിയും തമ്മിൽ പങ്കിടുന്നതായി തോന്നുന്നു. ചിത്രം ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം കാണിക്കുന്നില്ലെങ്കിലും, അത് മിക്കവാറും വാഹനത്തിൽ ലഭ്യമാകും.

കൂടാതെ, പവർഡ് ORVM-കൾ, ഇൻഫോടെയിൻമെൻ്റ് സിസ്റ്റത്തിനും ക്രൂയിസ് കൺട്രോളിനുമുള്ള സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട്, എട്ട് -സ്പീക്കർ ഹർമാൻ അല്ലെങ്കിൽ ജെബിഎൽ സിസ്റ്റത്തിനായി വരുന്ന A -പില്ലറുകളിലെ ട്വീറ്ററുകൾ, വയർലെസ് സ്മാർട്ട്ഫോൺ ചാർജിംഗ് പാഡ് എന്നിവ കർവ്വിൻ്റെ റേഞ്ച് ടോപ്പിംഗ് പതിപ്പുകളിൽ കാണാൻ സാധ്യതയുണ്ട്. ഒരു പനോരമിക് യൂണിറ്റ് ആകാൻ സാധ്യതയില്ലെങ്കിലും കർവ്വിന് ഒരു സൺറൂഫ് ലഭിക്കുമെന്ന് എക്സ്റ്റീരിയർ ചിത്രങ്ങളിലൊന്ന് വ്യക്തമാക്കുന്നു.

കർവ്വിന്റെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ ചിത്രങ്ങൾ

സേഫ്റ്റി ഫീച്ചറുകളുടെ കാര്യത്തിൽ, കർവ്വിൽ നമുക്ക് കാണാൻ കഴിയുന്നതിൽ റിയർ ഡിസ്‌ക് ബ്രേക്കുകൾ, ഫ്രണ്ട് & റിയർ പാർക്കിംഗ് സെൻസറുകൾ, 360 -ഡിഗ്രി ക്യാമറകൾ, ബ്ലൈൻഡ് സ്‌പോട്ട് മോണിറ്റർ, റിയർ സ്‌പോയിലർ ഏരിയയിൽ മറഞ്ഞിരിക്കുന്ന റിയർ വാഷ് വൈപ്പ് എന്നിവ ഉൾപ്പെടുന്നു.

ടാറ്റ മോട്ടോർസ് ഇതിനകം തന്നെ തങ്ങളുടെ മോഡൽ ലൈനപ്പിനായി ഫൈവ് സ്റ്റാർ ഭാരത് NCAP റേറ്റിംഗ് നേടാൻ നോക്കുകയാണ്, ഈ സ്‌കോറിന് ആറ് എയർബാഗുകൾ ആവശ്യമായതിനാൽ, കർവ്വിന് ഫ്രണ്ട്, സൈഡ്, കർട്ടൻ എയർബാഗുകൾ ലഭിക്കാൻ വളരെധികം സാധ്യതയുണ്ട്. ഇത് സേഫ്റ്റി സ്റ്റാൻഡേർഡ് ഒരുപടി ഉയർത്തും.

കർവ്വിന്റെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ ചിത്രങ്ങൾ

ESC, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഒരു ടയർ പ്രഷർ മോണിറ്റർ, ഒരു എയർ പ്യൂരിഫയർ എന്നിവയും കർവ്വിൻ്റെ ടോപ്പ് സ്പെക്ക് പതിപ്പുകൾക്കൊപ്പം പ്രതീക്ഷിക്കുന്നു. മൊബിലിറ്റി ഷോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന മോഡലിൽ ADAS സാങ്കേതികവിദ്യ കാണാൻ കഴിയില്ലെങ്കിലും, ലെവൽ 2 ADAS സ്യൂട്ടുള്ള ക്രെറ്റ, സെൽറ്റോസ് എന്നിവയ്‌ക്കൊപ്പം പിടിച്ചു നിൽക്കാൻ ടാറ്റ ഇത് കർവ്വിൽ ഇത് ഓഫർ ചെയ്‌തേക്കാം.

കർവ്വ് തീർച്ചയായും നെക്‌സോണിനേക്കാൾ വലുതാണ് എന്ന് നിസംശയം പറയാം. വാഹനത്തിന് നെക്സോണിനേക്കാൾ 313 mm നീളവും 62 mm വീൽബേസും കൂടുതലാണ്, വീതിയിലും മില്ലിമീറ്ററുകളുടെ വ്യത്യാസമുണ്ട്. കൂടാതെ, കർവ്വ് ഒരു ഡീസൽ ഓപ്ഷനുമായി വരും, 115 bhp മാക്സ് പവർ പുറപ്പെടുവിക്കുന്ന 1.5 -ലിറ്റർ എഞ്ചിനും അതിൻ്റെ ആറ് സ്പീഡ് മാനുവൽ യൂണിറ്റും നെക്‌സോണിൽ നിന്നാണ് വരുന്നത്.

കർവ്വിന്റെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ ചിത്രങ്ങൾ

മുമ്പ് റിപ്പോർട്ട് ചെയ്തതുപോലെ, നെക്‌സോണിൻ്റെ ആറ് സ്പീഡ് AMT കർവ്വിലേക്ക് ടാറ്റ എക്സ്റ്റെൻഡ് ചെയ്യും എന്ന് പ്രതീക്ഷിക്കാം. വിപണിയിൽ എത്തുമ്പോൾ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ, സ്‌കോഡ കുഷാഖ്, എംജി ആസ്റ്റർ, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ് എന്നിങ്ങനെയുള്ള വിശാലമായ മിഡ് സൈസ് എസ്‌യുവി മോഡലുകളുമായി ഇത് മത്സരിക്കും.

ഈ സെഗ്‌മെൻ്റിലെ ഉയർന്ന കോംപറ്റീഷൻ കണക്കിലെടുത്ത്, ടാറ്റയ്ക്ക് അതിൻ്റെ ചെലവുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. മറുവശത്ത്, സാധ്യമായ ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ കർവ്വ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ഇന്ത്യൻ കമ്പനി ഉറപ്പാക്കുന്നു, അതിനർത്ഥം ഒരു മത്സരാധിഷ്ഠിത വില പോയിൻ്റ് കൂടി നിർമ്മാതാക്കൾ മനസിൽ കണ്ടിട്ടുണ്ട് എന്നാണ്.

Source: Autocar India

More from DriveSpark

Article Published On: Friday, February 9, 2024, 17:11 [IST]
English summary
Tata curvv mid size suv interiors revealed ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X