10 ലക്ഷത്തിന് ലംബോര്‍ഗിനി ലുക്കുള്ള ടാറ്റ എസ്‌യുവി! വേരിയന്റ് തിരിച്ചുള്ള വിലകള്‍ അറിയാം

ഇന്ത്യക്കാര്‍ ഏറെ നാളായി കാത്തിരുന്ന ഒരു കാറിന്റെ വില ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപിച്ചു. എസ്‌യുവി കൂപ്പെ ബോഡി ശൈലി കൂടുതല്‍ ജനകീയമാക്കാനായി വരുന്ന ടാറ്റ കര്‍വ് ഇതിനകം തന്നെ രാജ്യത്ത് വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ചിരുന്നു. ഓഗസ്റ്റ് ഒമ്പതിന് ഇലക്ട്രിക് പതിപ്പ് പുറത്തിറക്കിയ ശേഷമാണ് കര്‍വ് പെട്രോള്‍, ഡീസല്‍ പതിപ്പുകളുടെ വില ടാറ്റ പ്രഖ്യാപിച്ചത്. 17.49 ലക്ഷം രൂപ പ്രാരംഭ വിലയിലായിരുന്നു ഇലക്ട്രിക് എസ്‌യുവി കൂപ്പെ ലോഞ്ച് ചെയ്തത്. ആക്രമണാത്മകമായ വില നിര്‍ണയം പലരെയും ആശ്ചര്യപ്പെടുത്തി. ഇപ്പോള്‍ കര്‍വ് ഐസി എഞ്ചിന്‍ പതിപ്പുകളുടെ കാര്യത്തിലും സമാനമായ നീക്കമാണ് ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്.

സ്മാര്‍ട്ട്, പ്യുവര്‍+, പ്യുവര്‍+ S, ക്രിയേറ്റീവ്, ക്രിയേറ്റീവ് S, ക്രിയേറ്റീവ്+ S, അക്കംപ്ലിഷ്ഡ് S, അക്കംപ്ലിഷ്ഡ്+ A എന്നിങ്ങനെ എട്ട് വേരിയന്റുകളിലായാണ് ടാറ്റ കര്‍വ് (Tata Curvv) പുറത്തിറങ്ങിയിരിക്കുന്നത്. 1.2-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, പുതിയ 1.2-ലിറ്റര്‍ TGDi ഹൈപ്പീരിയന്‍, 1.5 ലിറ്റര്‍ ക്രിയോജെറ്റ് ഡീസല്‍ എന്നീ എഞ്ചിനുകളാണ് കര്‍വിന് തുടിപ്പേകുന്നത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT ഗിയര്‍ബോക്സുമായി ഈ എഞ്ചിനുകള്‍ എല്ലാം ജോടിയാക്കിയിരിക്കുന്നു.

tata curvv

എന്‍ട്രി-ലെവല്‍ പെട്രോള്‍ വേരിയന്റുകള്‍ക്ക് 9.99 ലക്ഷം രൂപ മുതലാണ് വില. അതേസമയം ഡീസല്‍ പതിപ്പിന് 11.5 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില വരുന്നത്. ഡയറക്ട്-ഇഞ്ചക്ഷന്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ക്രിയേറ്റീവ് S വേരിയന്റ് മുതല്‍ വാഗ്ദാനം ചെയ്യുന്നു. 14 ലക്ഷം രൂപ മുതലാണ് ഇവയുടെ വില വരുന്നത്. ഓട്ടോമാറ്റിക് ശ്രേണി 12.49 ലക്ഷം രൂപ മുതലാണ് തുടങ്ങുന്നത്. എന്‍ട്രി ലെവല്‍ ഡീസല്‍-ഡിസിടി 14 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.

ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള ടര്‍ബോ-പെട്രോള്‍ എഞ്ചിന് 16.40 ലക്ഷം രൂപ മുതലാണ് വില. ഇതൊരു ആമുഖ വിലയാണെന്നും നിശ്ചിത ബുക്കിംഗുകള്‍ കഴിയുമ്പോള്‍ വില പുതുക്കുകയും ചെയ്യും. 2024 ഒക്ടോബര്‍ 31-ന് മുമ്പ് നടത്തുന്ന ബുക്കിംഗുകള്‍ക്ക് മാത്രമാണ് ഈ വിലകള്‍ സാധുവാകുന്നത്. ഇതിന് ശേഷം കൂപ്പെ എസ്‌യുവി വാങ്ങാനെത്തുന്നവര്‍ അധിക തുക മുടക്കേണ്ടി വരും. ടാറ്റ കര്‍വ് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കാറിന്റെ വേരിയന്റ് തിരിച്ചുള്ള വില ഈ ലേഖനത്തിലൂടെ അറിയാം.

വേരിയന്റുകൾ 1.2 ലിറ്റർ ടർബോ-പെട്രോൾ 1.2-ലിറ്റർ TGDi ഹൈപ്പീരിയോൺ 1.5 ലിറ്റർ ക്രിയോജെറ്റ്
സ്മാര്‍ട്ട് 10 ലക്ഷം രൂപ - 11.5 ലക്ഷം രൂപ
പ്യുവര്‍+ 11 ലക്ഷം രൂപ - 12.5 ലക്ഷം രൂപ
ക്രിയേറ്റീവ് 12.2 ലക്ഷം രൂപ - 13.7 ലക്ഷം രൂപ
ക്രിയേറ്റീവ് S 12.7 ലക്ഷം രൂപ 14 ലക്ഷം രൂപ 14.2 ലക്ഷം രൂപ
ക്രിയേറ്റീവ്+ S 13.7 ലക്ഷം രൂപ 15 ലക്ഷം രൂപ 15.2 ലക്ഷം രൂപ
അക്കംപ്ലിഷ്ഡ് S 14.7 ലക്ഷം രൂപ 16 ലക്ഷം രൂപ 16.2 ലക്ഷം രൂപ
അക്കംപ്ലിഷ്ഡ്+ A - 17.5 ലക്ഷം രൂപ 17.7 ലക്ഷം രൂപ

ടാറ്റ കര്‍വ് ഇലക്ട്രിക് പുറത്തിറങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ 'പണി' കിട്ടിയത് സ്വന്തം തറവാട്ടില്‍ തന്നെയുള്ള നെക്‌സോണ്‍ ഇവിക്കാണ്. സബ് 4 മീറ്റര്‍ എസ്‌യുവിയുടെ ടോപ് എന്‍ഡ് വേരിയന്റുകള്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ കര്‍വിന്റെ മിഡ്‌സ്‌പെക്ക് വേരിയന്റുകളിലേക്ക് മാറുമെന്നായിരുന്നു ഡീലര്‍ഷിപ്പുകളില്‍ നിന്നുള്ള വിവരം. ഐസിഇ പതിപ്പുകളുടെ കാര്യത്തിലും ഈ ട്രെന്‍ഡ് തുടരാന്‍ സാധ്യതയുണ്ട്.

ടാറ്റ നെക്സണിന്റെ പെട്രോള്‍ വേരിയന്റുകളുടെ വില 8 ലക്ഷം രൂപ മുതലാണ് ആരാംഭിക്കുന്നത്. നെക്‌സോണ്‍ ഡീസല്‍ പതിപ്പിന്റെ വില 10 ലക്ഷം രൂപയില്‍ തുടങ്ങുന്നു. കര്‍വിന്റെ എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ക്ക് നെക്‌സോണിന്റെ പെട്രോള്‍ വേരിയന്റുകളേക്കാള്‍ രണ്ട് ലക്ഷം രൂപയും ഡീസലിന് 1.5 ലക്ഷം രൂപയും കൂടുതലാണ്.വില കൂടുതലാണെങ്കിലും നെക്സോണിനെ അപേക്ഷിച്ച് കര്‍വിന് കുറേ മെച്ചങ്ങളുണ്ട്.

tata curvv rear

ഒന്നാമത്തേ് കര്‍വിന്റെ ഫ്രഷ് ഡിസൈനാണ്. സാധാരണ എസ്‌യുവിയില്‍ നിന്ന് വ്യത്യസ്തമായ ബോഡി ശൈലിയിലുള്ള കാര്‍ വേണമെന്നുള്ളവര്‍ ഉറപ്പായും കര്‍വ് തെരഞ്ഞെടുക്കും. വലിപ്പത്തിന്റെ കാര്യത്തിലും നെക്‌സോണിനെ കര്‍വ് കവച്ചുവെക്കും. മാത്രമല്ല എസ്‌യുവി കൂപ്പെ കൂടുതല്‍ ഇന്റീരിയര്‍ സ്‌പെയ്‌സും ഗണ്യമായി വലിയ ബൂട്ട് സ്‌പേസും നല്‍കുന്നു.ഇരു കാറുകളുടെയും എന്‍ട്രി ലെവല്‍ വേരിയന്റുകളുടെ ഫീച്ചര്‍ ലിസ്റ്റ് പരിശോധിച്ചാലും മാറ്റങ്ങള്‍ കാണാം.

ഇരു കാറുകളുടെയും ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകള്‍ വരുന്നു. അതുപോലെ തന്നെ രണ്ട് കാറുകള്‍ക്കും എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഡിആര്‍എല്ലുകളും ലഭിക്കുന്നു. ബേസ് വേരിയന്റില്‍ ഇരു മോഡലുകള്‍ക്കും ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം ലഭിക്കുന്നില്ലെങ്കിലും കര്‍വില്‍ 4 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഉണ്ട്. രണ്ട് കാറുകളിലും ടൂ സ്‌പോക്ക് സ്റ്റിയറിംഗ് വീലുകളാണ് ലഭിക്കുന്നത്. കര്‍വിന്റെ ബേസ് വേരിയന്റില്‍ എല്ലാ ഡോറുകള്‍ക്കും പവര്‍ വിന്‍ഡോ ലഭിക്കുമ്പോള്‍ നെക്‌സോണില്‍ അത് ഫ്രണ്ടില്‍ മാത്രമാണുള്ളത്.

tata curvv interior

നെക്‌സോണിനും കര്‍വിനും ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ISOFIX ആങ്കറേജുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, ESP, സെന്‍ട്രല്‍ ലോക്ക് എന്നീ ഫീച്ചറുകള്‍ ഉണ്ട്. നെക്സോണുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ സ്‌പെയ്‌സും സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന കര്‍വ് ഒരു ആകര്‍ഷകമായ ചോയ്‌സാണ്. മത്സരാധിഷ്ഠിത വിലനിര്‍ണയവും വൈവിധ്യമാര്‍ന്ന എഞ്ചിന്‍ ഓപ്ഷനുകളും കാരണം കര്‍വ് മിഡ്-സൈസ് എസ്യുവി സെഗ്മെന്റില്‍ വലിയ ഓളം തീര്‍ക്കും.

More from DriveSpark

Article Published On: Wednesday, September 4, 2024, 10:40 [IST]
English summary
Tata curvv suv coupe petrol diesel variant wise price list in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X