ക്രെറ്റയുടെ ആധിപത്യം പൂട്ടാൻ എത്തുന്ന ടാറ്റയുടെ കർവ്വിനെ അടുത്തറിയാം; പ്രധാന ഹൈലൈറ്റുകൾ ഇതാ

ഭാരത് മൊബിലിറ്റി എക്‌സ്‌പോ 2024 -ൽ പ്രൊഡക്ഷൻ സ്പെക്ക് രൂപത്തോട് അടുത്ത് നിൽക്കുന്ന തരത്തിൽ ടാറ്റ കർവ്വ് ICE (ഇന്റേണൽ കംബഷൻ എഞ്ചിൻ) വീണ്ടും കമ്പനി പ്രദർശിപ്പിച്ചു. 2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച കൺസെപ്റ്റ് പതിപ്പിലാണ് ഇത് ആദ്യമായി നാം കണ്ടത്. കാർ നിർമ്മാതാക്കൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്ന മോഡലിന്റെ പ്രത്യേകതകളും പ്രധാന ഹൈലൈറ്റുകളും എന്തെല്ലാം എന്ന് നമുക്ക് വിശദമായി പരിശോധിക്കാം:

ഫ്രണ്ട് ഫാസിയ: പുതിയ നെക്‌സോൺ, ഹാരിയർ, സഫാരി എന്നിങ്ങനെ ടാറ്റയുടെ പുത്തൻ മോഡൽ നിരയിൽ കാണുന്നതുപോലെ പുതിയ സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് ഡിസൈൻ ഫിലോസഫി കർവ്വിലും നിർമ്മാതാക്കൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ കണക്റ്റഡ് എൽഇഡി ഡിആർഎൽ സ്ട്രിപ്പും ഗ്രില്ലിലും ബമ്പറിൻ്റെ താഴത്തെ ഭാഗത്തിലും ക്രോം പതിപ്പിച്ച അലങ്കാരങ്ങളും ഇതിൽ വരുന്നുണ്ട്.

ടാറ്റ കർവ്വിനെ അടുത്തറിയാം, പ്രധാന ഹൈലൈറ്റുകൾ ഇതാ

ഹെഡ്‌ലൈറ്റുകൾ: വെർട്ടിക്കലായി അലൈൻ ചെയ്തിരിക്കുന്ന LED ഹെഡ്‌ലൈറ്റുകളും ഫോഗ് ലാമ്പുകളും വാഹനത്തിന്റെ ഓരോ അറ്റത്തും ഒരു റെക്ടാംഗുലാർ ഷെയിപ്പിലുള്ള ഹൗസിംഗിൽ പ്ലേസ് ചെയ്തിരിക്കുന്നു. മികച്ച എയർ ഫ്ലോയ്ക്കായി ഒപ്റ്റിമൈസ് ചെയ്ത നാരോ എയർ കർട്ടനും ഇതിലുണ്ട്. പുതിയ ഹാരിയർ, സഫാരി, നെക്സോൺ മോഡലുകളെ അനുസ്മരിപ്പിക്കുന്ന യൂണിറ്റാണിത്.

സൈഡ് പ്രൊഫൈൽ: ഒരുപക്ഷെ, കർവ്വിനെ നോക്കി കാണാനുള്ള ഏറ്റവും നല്ല ആംഗിൾ എന്നത് വശങ്ങളിൽ നിന്നുമാണ്. അത് ഉയർന്ന നിലയിൽ നിന്ന് പിൻഭാഗത്തേക്ക് ഒഴുകുന്ന കൂപ്പെ ശൈലിയുള്ള റൂഫിംഗ് സ്റ്റൈലിനെ വളരെ മനോഹരമായി എടുത്തുകാണിക്കുന്നു. പ്രൊഡക്ഷൻ പതിപ്പിൽ എത്തുമോ എന്ന് അറിയില്ലെങ്കിലും, കർവ്വിൽ ടാറ്റ ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ നൽകിയിട്ടുണ്ട്. എന്നിരുന്നാലും ഇത് വരികയാണെങ്കിൽ, കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ ഇത് ആദ്യമായിരിക്കും.

ടാറ്റ കർവ്വിനെ അടുത്തറിയാം, പ്രധാന ഹൈലൈറ്റുകൾ ഇതാ

പുതിയ അലോയി വീലുകൾ: ഡിസ്പ്ലേയിലുള്ള മോഡലിൽ 18 -ഇഞ്ച് അലോയി വീലുകളാണ് വരുന്നത്, ദളങ്ങൾ/ പെറ്റലുകൾ പോലെയുള്ള രൂപകൽപ്പനയോടെ വരുന്നു, ഇത് അന്തിമ പ്രൊഡക്ഷൻ മോഡലിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കൂടാതെ വീൽ ആർച്ചുകൾക്ക് ചുറ്റുമുള്ള ക്ലാഡിംഗിന് കൂടുതൽ പ്രീമിയവും സ്‌പോർട്ടി അപ്പീലിനുമായി ഗ്ലോസി ബ്ലാക്ക് ഫിനിഷ് ലഭിക്കുന്നു.

റിയർ പ്രൊഫൈൽ: ഈ എസ്‌യുവി കൂപ്പിൻ്റെ പിൻഭാഗം ഉയരമുള്ളതായി തോന്നുന്നു, ബൂട്ട് ലിഡ് ബോണറ്റിനേക്കാൾ വളരെ ഉയരത്തിൽ ഇരിക്കുന്നു. ഇത് ലഗേജ് സ്പേസ് ഗണ്യമായി വർധിപ്പിക്കാൻ സാധ്യതയുണ്ട്, 422 ലിറ്റർ ബൂട്ട് സ്പെയ്സ് ഉണ്ടാവും എന്നാണ് കമ്പനിയുടെ അവകാശവാദം. റാപ്പ്എറൗണ്ടും കണക്‌റ്റ് ചെയ്‌തുമായി എൽഇഡി ടെയിൽലൈറ്റുകളാണ് വാഹനത്തിൻ്റെ പിൻവശത്തെ പ്രധാന സ്റ്റൈലിംഗ് വിശദാംശങ്ങൾ.

ടാറ്റ കർവ്വിനെ അടുത്തറിയാം, പ്രധാന ഹൈലൈറ്റുകൾ ഇതാ

ഉയരമുള്ള റിയർ ബമ്പർ, അതിന് അടിയിൽ സിൽവർ ഫിനിഷുള്ള ഒരു ഫാക്സ് സ്കിഡ് പ്ലേറ്റ്, സ്പ്ലിറ്റ്-ഹെഡ്‌ലൈറ്റ് സജ്ജീകരണത്തെ അനുകരിക്കുന്ന എലമെന്റുകൾ പിന്നിൽ റിഫ്ലക്ടറുകളും റിവേഴ്‌സിംഗ് ലാമ്പുകളും ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നു. ആകെ മൊത്തത്തിൽ ഫ്രണ്ട് ഫാസിയ പോലെ തന്നെ മികച്ചതാണ് റിയർ പ്രൊഫൈലും എന്ന് നിസംശയം പറയാം.

ഇന്ത്യൻ വിപണിയിൽ കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ തിളങ്ങി നിൽക്കുന്ന ഹ്യുണ്ടായി ക്രെറ്റയെ വെല്ലുവിളിച്ചു കൊണ്ടാവും ടാറ്റ കർവ്വിന്റെ വരവ്. വാഹനത്തിന്റെ കൃത്യമായ ലോഞ്ച് ടൈംലൈൻ ടാറ്റ മോട്ടോർസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും ഈ വർഷം അവസാനത്തോടെ ഇത് വിപണിയിൽ എത്തും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കർവ്വിന്റെ ഇവി പതിപ്പാവും നിർമ്മാതാക്കൾ ആദ്യം അവതരിപ്പിക്കുക എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

More from DriveSpark

Article Published On: Saturday, February 3, 2024, 15:15 [IST]
English summary
Tata curvv suv major highlights explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X