ഹൈപ്പീരിയൻ ഒരു കേമനോ? ബസാൾട്ടിന് ചെക്കമേറ്റ് വെയ്ക്കാൻ പുത്തൻ എഞ്ചിനുമായി കർവ്വ്

വരാനിരിക്കുന്ന ടാറ്റ കർവ്വ് കൂപ്പെ എസ്‌യുവി ഇന്ത്യൻ വാഹന രംഗത്തെ ഏറ്റവും ചൂടേറിയ വിഷയങ്ങളിലൊന്നാണ് എന്ന് നിസംശയം പറയാം. പെട്രോൾ, ഡീസൽ പതിപ്പുകൾക്കൊപ്പം ഇവിയും ഈ മോഡൽ ലൈനപ്പിലുള്ളത് വളരെയധികം ആവേശം കൊള്ളിക്കുന്നതാണ്. നിലവിൽ ബാറ്ററി പായ്ക്ക് ഉൾപ്പടെ കർവ്വ് ഇവിയെ കുറിച്ചുള്ള ഒന്നിലധികം വിശദാംശങ്ങൾ ഇതിനകം നാം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, കാറിൻ്റെ ICE (പെട്രോൾ, ഡീസൽ) പതിപ്പിനെക്കുറിച്ച് കാര്യമായ വിശദാംശങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ കർവ്വ് പെട്രോളിൽ അരങ്ങേറുന്ന ഒരു പുതിയ എഞ്ചിൻ തങ്ങൾ നിർമ്മിച്ചതായി ടാറ്റ മോട്ടോർസ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ എഞ്ചിനെ കുറിച്ച് നമുക്ക് അല്പം ആഴത്തിൽ നോക്കാം.

പുതിയ ടർബോ ചാർജ്ഡ് ഡയറക്ട് ഇഞ്ചക്ഷൻ (TGDi) പെട്രോൾ എഞ്ചിനിലാണ് ടാറ്റ കർവ്വ് പുറത്തിറക്കുന്നതെന്ന് ബ്രാൻഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ എഞ്ചിൻ മുമ്പ് 2023 ഓട്ടോ എക്‌സ്‌പോയിൽ നിർമ്മാതാക്കൾ പ്രദർശിപ്പിച്ചിരുന്നു, ഹൈപ്പീരിയൻ എന്നാണ് ഈ പുതു പുത്തൻ എഞ്ചിന് ടാറ്റ വിളിപ്പേര് നൽകിയിരിക്കുന്നത്.

ഈ എഞ്ചിൻ സംവിധാനം ഉപയോഗിക്കുന്ന ടാറ്റയുടെ ആദ്യ കാറായിരിക്കും കർവ്വ് എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും, ഇതിനു ശേഷം ബ്രാൻഡിൻ്റെ മറ്റ് ചില ചെറിയ കാറുകളും ഈ പുത്തൻ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഇനി നമുക്ക് പവർ ഫിഗറുകളുടെ കാര്യങ്ങൾ നോക്കാം. ഈ പുതിയ TGDi എഞ്ചിൻ 1198 ക്യൂബിക് കപ്പാസിറ്റിയോടെയാണ് വരുന്നത്. ത്രീ സിലിണ്ടർ യൂണിറ്റിന് 5000 rpm -ൽ 125 PS മാക്സ് പവർ ഔട്ട്പുട്ടും 1700 മുതൽ 3500 rpm -നും ഇടയിൽ 225 Nm ടോർക്ക് ഔട്ട്പുട്ടും നൽകാൻ പ്രാപ്തമാണ്.

നേരെമറിച്ച്, നെക്‌സോണിന് കരുത്തേകുന്ന 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ ഏകദേശം 118 PS പവറും 170 Nm ടോർക്കും പുറപ്പെടുിക്കുന്നു. പുതിയ യൂണിറ്റ് ഏകദേശം 7.0 PS കൂടുതൽ പവറും 55 Nm അധിക ടോർക്കും വാഗ്ദാനം ചെയ്യുന്നു.

പുതുതായി രൂപകൽപ്പന ചെയ്ത ഈ എഞ്ചിൻ പൂർണ്ണമായും അലുമിനിയം ഉപയോഗിച്ചാണ് ടാറ്റ മോട്ടോർസ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ വേരിയബിൾ വാൽവ് ടൈമിംഗ്, വേരിയബിൾ ഓയിൽ പമ്പ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളും ഇതിൽ ഉൾക്കൊള്ളുന്നു. സിലിണ്ടർ ഹെഡിനുള്ളിൽ ഒരു ഇന്റഗ്രേറ്റഡ് എക്‌സ്‌ഹോസ്റ്റ് മാനിഫോൾഡും ഇതിൻ്റെ ഒരു പ്രധാന സവിശേഷതയാണ്.

കൂടാതെ, വാട്ടർ -കൂൾഡ് വേരിയബിൾ ജ്യോമെട്രി ടർബോചാർജർ ഇതിൽ കമ്പനി സജ്ജീകരിച്ചിരിക്കുന്നു, ഇത് താഴ്ന്ന rpm-കളിൽ ടോർക്ക് വർധിപ്പിക്കും എന്ന് ടാറ്റ അവകാശപ്പെടുന്നു, ഇത് മെച്ചപ്പെട്ട ആക്സിലറേഷന് കാരണമാകുന്നു. ടാറ്റ മോട്ടോർസ് ഈ എഞ്ചിൻ ഉപയോഗിച്ച് മികച്ച പരിഷ്‌ക്കരണവും മെച്ചപ്പെട്ട മൈലേജും അവകാശപ്പെടുന്നു. ഇവയെല്ലാം നെക്‌സോണിൻ്റെ പെട്രോൾ യൂണിറ്റിൽ അത്ര കാര്യമായി വരുന്നില്ല. ലോഞ്ചിന് ശേഷം മാത്രമേ ടാറ്റയുടെ ഈ അവകാശവാദം ശരിയാണോ അല്ലയോ എന്ന് നമുക്ക് കണ്ടെത്താൻ കഴിയൂ.

കർവ്വ് പെട്രോളിനൊപ്പം ഡീസൽ, ഇവി എന്നിങ്ങനെ ഉപഭോക്താക്കൾക്ക് എല്ലാ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നതിനായി ടാറ്റ മോട്ടോഴ്‌സ് പറയുന്നു. റിപ്പോർട്ടുകൾ അനുസരിച്ച്, 114 PS പവറും 260 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ ബ്ലോക്കിൽ പ്രവർത്തിക്കുന്ന നെക്സോണിൽ നിന്നാണ് ഡീസൽ എഞ്ചിൻ കടമെടുക്കുന്നത്.

കൂടാതെ, കർവ്വ് ഇവി രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുമായാണ് വരുന്നത്. ലോംഗ് റേഞ്ച് പതിപ്പിൽ 55.5 kWh ബാറ്ററിയും സിംഗിൾ ചാർജിന് 550 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ചും ഉണ്ടായിരിക്കും. നെക്‌സോൺ ലോംഗ് റേഞ്ചിൽ നിന്നുള്ള 40.5 kWh യൂണിറ്റായിരിക്കും കർവ്വിൽ വരുന്ന ചെറിയ ബാറ്ററി പാക്ക്.

More from DriveSpark

Article Published On: Friday, August 2, 2024, 8:30 [IST]
English summary
Tata curvv to get more powerful hyperion turbo petrol engine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X