'പാവങ്ങളുടെ ഉറൂസ്' എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം! വരി ഒഴിവാക്കാനുളള പണി തുടങ്ങി ടാറ്റ ഡീലര്‍ഷിപ്പുകള്‍

ഇന്ത്യക്കാര്‍ക്ക് അത്ര പരിചിതമല്ലാത്ത എസ്‌യുവി കൂപ്പെ വലഭാഗത്തില്‍ പെടുന്ന കാര്‍ പുറത്തിറക്കാന്‍ ടാറ്റ മോട്ടോര്‍സും ഫ്രഞ്ച് കമ്പനിയായ സിട്രണും തമ്മില്‍ മത്സരമായിരുന്നു. ടാറ്റയുടെ കര്‍വും സിട്രണിന്റെ ബസാള്‍ട്ടുമാണ് വിപണിയില്‍ തരംഗമാകാന്‍ എത്തുന്നത്. കര്‍വിന്റെ ഐസിഇ, ഇലക്ട്രിക് പതിപ്പുകള്‍ ഓഗസ്റ്റ് ഏഴിന് അരങ്ങേറ്റം കുറിക്കുമെന്ന പ്രഖ്യാപനം വന്നതോടെ ടാറ്റ മത്സരത്തില്‍ മുന്നേറിയിരിക്കുകയാണ്. ഇതിനോടകം തന്നെ ലംബോര്‍ഗിനിയുടെ ഡിസൈനിനെ അനുസ്മരിപ്പിക്കുന്ന രൂപകല്‍പ്പനയുമായി വരുന്ന കര്‍വിന് 'പാവങ്ങളുടെ ഉറൂസ്' എന്ന് വിളിപ്പേര് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ടാറ്റ കര്‍വ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. അത് ചുവടെ വായിക്കാം.

എസ്‌യുവി കൂപ്പെയുടെ അകത്തും പുറത്തും എന്താണ് ഒരുക്കിയിരിക്കുന്നത് എന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് ടാറ്റ ടീസറുകള്‍ പുറത്തിറക്കി തുടങ്ങിയിട്ടുണ്ട്. ടാറ്റ കര്‍വിന്റെ ഐസിഇ, ഇലക്ട്രിക് പതിപ്പുകള്‍ ഒരേ ദിവസം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓഗസ്റ്റ് ഏഴാം തീയതി നടക്കാന്‍ പോകുന്ന അവതരണത്തിന് മുന്നോടിയായി തന്നെ ചില ടാറ്റ ഡീലര്‍ഷിപ്പുകള്‍ കര്‍വിന്റെ ഓഫ്ലൈന്‍ ബുക്കിംഗുകള്‍ സ്വീകരിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

tata curvv new teaser

താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 11000 രൂപ നല്‍കി കാര്‍ ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. എന്നാല്‍ തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ മാത്രമാണ് ഈ അവസരം ഒരുക്കുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ടാറ്റയുടെ ഏറ്റവും പുതിയ വാഹനത്തെ കുറിച്ച് ഇതുവരെ ലഭ്യമായ വിവരങ്ങള്‍ ഇനി പറയാം. അതിന്റെ എസ്‌യുവി കൂപ്പെ ബോഡി സ്‌റ്റൈല്‍ ആയിരിക്കും കാഴ്ചയില്‍ കര്‍വിനെ എതിരാളികളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.

ഇത് മറ്റ് ടാറ്റ മോഡലുകളില്‍ നിന്ന്, പ്രത്യേകിച്ച് നെക്സോണ്‍, ഹാരിയര്‍, സഫാരി എന്നിവയില്‍ നിന്ന് ഡിസൈന്‍ ഘടകങ്ങള്‍ കടമെടുക്കും. കണക്റ്റഡ് ഡിആര്‍എല്ലുകളും എല്‍ഇഡി ടെയില്‍ ലാമ്പുകളും സ്ലീക്ക് എല്‍ഇഡി ഹെഡ്ലൈറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇവിയെ ഐസിഇ പതിപ്പില്‍ നിന്ന് വേറിട്ട് നിര്‍ത്താന്‍ ക്ലോസ്ഡ് ഗ്രില്ലും ട്വീക്ക് ചെയ്ത ബമ്പറുകളും വ്യത്യസ്ത അലോയ്കളും നല്‍കിയേക്കും.

tata curvv new teaser

കര്‍വ്, കര്‍വ് ഇവി എന്നിവയ്ക്ക് വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, മള്‍ട്ടി-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് തുടങ്ങിയ ഫീച്ചറുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

6 എയര്‍ബാഗുകള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിങ് സഹിതം 360 ഡിഗ്രി ക്യാമറ, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ഓട്ടോണമസ് ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയടങ്ങുന്ന ലെവല്‍ 2 ADAS എന്നിവ കാറിന്റെ സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍ക്കൊള്ളിച്ചേക്കും.

tata curvv new teaser

കര്‍വിന്റെ ഐസിഇ പതിപ്പില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ ടാറ്റ വാഗ്ദാനം ചെയ്‌തേക്കും. 125 PS പവറും 225 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.2-ലിറ്റര്‍ T-GDI ടര്‍ബോ പെട്രോളും 115 PS പവറും 260 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന 1.5-ലിറ്റര്‍ ടര്‍ബോ ഡീസല്‍ യൂണിറ്റുമായിരിക്കും ഓഫറിലുണ്ടാകുക. ഡീസല്‍ മില്‍ നെക്‌സോണില്‍ നിന്ന് കടംകൊള്ളും.

ഒരു സാധാരണ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമാകും. ഒട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നോക്കിയാല്‍ പെട്രോള്‍ വേരിയന്റിന് ഒരു ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഡീസല്‍ എഞ്ചിന്റെ ഓട്ടോമാറ്റിക് ഓപ്ഷന്റെ കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.ടാറ്റയുടെ മറ്റ് ഇലക്ട്രിക് വാഹനങ്ങളില്‍ കാണുന്നത് പോലെ കര്‍വ് ഇവിയും ഒന്നിലധികം ബാറ്ററി പായ്ക്ക് ഓപ്ഷനുകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതിന് 500 കിലോമീറ്റര്‍ റേഞ്ചാണ് പ്രതീക്ഷിക്കുന്നത്. DC ഫാസ്റ്റ് ചാര്‍ജിംഗ്, V2L (വാഹനം-ടു-ലോഡ്) ശേഷി, വിവിധ ഡ്രൈവ് മോഡുകള്‍, എനര്‍ജി റീജനറേഷന്‍ തുടങ്ങിയ ഫീച്ചറുകളെ ഇത് പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐസിഇ പതിപ്പിന് മുമ്പ് കര്‍വിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20 ലക്ഷം രൂപയാണ് ടാറ്റ കര്‍വ് ഇവിയുടെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

എംജി ZS ഇവി, വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇവി, മാരുതി സുസുക്കി eVX എന്നിവയ്ക്ക് എതിരാളിയാകും. മറുവശത്ത് കര്‍വിന്റെ ഐസിഇ പതിപ്പ് ഏകദേശം 10.50 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ്, എംജി ആസ്റ്റര്‍, സിട്രോണ്‍ C3 എയര്‍ക്രോസ്, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ തുടങ്ങിയ കോംപാക്റ്റ് എസ്‌യുവികളോട് ഇത് മത്സരിക്കും.

More from DriveSpark

Article Published On: Tuesday, July 16, 2024, 10:56 [IST]
English summary
Tata curvv unofficial booking started at selected dealerships details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X