2 ലക്ഷം കൂടുതലാണെങ്കില്‍ 'സ്വദേശി' കാര്‍ മതിയെന്ന് ഇന്ത്യക്കാര്‍! ബസാള്‍ട്ടിന് മുന്നില്‍ കര്‍വിന്റെ ഗര്‍വ്

ഇപ്പോള്‍ പുതിയ കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ ഏറ്റവും കൂടുതല്‍ പരിഗണിക്കുന്നത് എസ്‌യുവി ബോഡി സ്‌റ്റൈലിലുള്ള വാഹനങ്ങളാണ്. വലിപ്പത്തിന് അനുസരിച്ച് അതിനുള്ളില്‍ തന്നെ സബ് സെഗ്‌മെന്റുകള്‍ ഉണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ടാറ്റ മോട്ടോര്‍സും സിട്രണും ചേര്‍ന്ന് ബജറ്റ് കൂപ്പെ എസ്‌യുവി വിഭാഗം ആരംഭിച്ചത്. ഓഗസ്റ്റിലായിരുന്നു സാധാരണക്കാരെയും എസ്‌യുവി കൂപ്പെ ഉടമകളാക്കാന്‍ ലക്ഷ്യമിട്ട് പ്രമുഖ കമ്പനികള്‍ രണ്ട് പുത്തന്‍ മോഡലുകള്‍ വിപണിയില്‍ എത്തിച്ചത്. ടാറ്റ കര്‍വും സിട്രണ്‍ ബസാള്‍ട്ടുമാണ് ആ മോഡലുകള്‍. പുറത്തിറങ്ങി മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ ഈ കാറുകളുടെ വില്‍പ്പന എങ്ങനെ ഉണ്ടെന്നറിയാന്‍ നിങ്ങള്‍ക്ക് ആകാംക്ഷയുണ്ടാകും. അത് ചുവടെ വിശദമായി വായിക്കാം.

ടാറ്റ കര്‍വ് എസ്‌യുവി കൂപ്പെ ഇലക്ട്രിക്, പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ വാങ്ങാനാകും. എന്നാല്‍ ബസാള്‍ട്ട് പെട്രോള്‍ പതിപ്പില്‍ മാത്രമാണ് വില്‍പ്പനക്കെത്തുന്നത്. ഞെട്ടിക്കുന്ന വില നിര്‍ണയമാണ് ബസാള്‍ട്ടിന്റെ കാര്യത്തില്‍ സിട്രണ്‍ നടപ്പാക്കിയത്. അതായത് ബസാള്‍ട്ടിന്റെയും കര്‍വിന്റെയും പ്രാരംഭ വില തമ്മില്‍ രണ്ട് ലക്ഷം രൂപയുടെ അന്തരമുണ്ടായിരുന്നു. എന്നാല്‍ വില്‍പ്പനയുടെ കാര്യത്തില്‍ കര്‍വ് ബസാള്‍ട്ടിനെ ബഹുദൂരം പിന്നിലാക്കി.

tata curvv vs citroen basalt

ബസാള്‍ട്ടിന് താങ്ങാവുന്ന വിലയുണ്ടെങ്കിലും ട്രെന്‍ഡ് കര്‍വിന് അനുകൂലമാണ്. 2024 ഓഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെയുള്ള മൂന്ന് മാസത്തിനിടെ സിട്രണിന് ബസാള്‍ട്ടിന്റെ 1,141 യൂണിറ്റാണ് വിതരണം ചെയ്യാന്‍ സാധിച്ചത്. അതേസമയം മൂന്ന് മാസം കൊണ്ട് ടാറ്റ കര്‍വിന്റെ 13,569 യൂണിറ്റുകള്‍ വിറ്റഴിച്ചു. കര്‍വിന്റെയും ബസാള്‍ട്ടിന്റെയും വില്‍പ്പന വിശദമായി നോക്കിയാല്‍ ഓഗസ്റ്റില്‍ ടാറ്റ കാറിന്റെ 3,455 യൂണിറ്റാണ് വിറ്റത്.

മറുവശത്ത് സിട്രണ്‍ മോഡലിന് 579 ഉപഭോക്താക്കളെയാണ് ലഭിച്ചത്. സെപ്തംബറില്‍ കര്‍വ് വില്‍പ്പന 4,763 യൂണിറ്റായി ഉയര്‍ത്തി. അതേസമയം ബസാള്‍ട്ടിന്റെ കച്ചവടം 341 യൂണിറ്റായി കുറഞ്ഞു. ഒക്ടോബറിലേക്ക് വന്നാല്‍ 5,351 യൂണിറ്റ് വില്‍പ്പനയുമായി കര്‍വ് ലീഡ് ഉയര്‍ത്തി. എന്നാല്‍ ഫ്രഞ്ച് എസ്‌യുവിയുടെ വില്‍പ്പന വീണ്ടും താഴേക്കാണ്. 2024 ഒക്‌ടോബറില്‍ 221 പേരാണ് ബസാള്‍ട്ട് വാങ്ങാന്‍ എത്തിയത്.

tata curvv vs citroen basalt

ബ്രാന്‍ഡിന്റെ പുതിയ അറ്റ്ലസ് പ്ലാറ്റ്ഫോമാണ് കര്‍വിന് അടിവരയിടുന്നത്. കൂപ്പെ എസ്‌യുവി ഡിസൈനില്‍ വരുന്ന കാറിന്റെ മുന്‍വശത്ത് എഞ്ചിനിലൂടെ തണുത്ത വായു കടന്നുപോകുന്നതിന് രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്‍ കാണാം. എയ്‌റോഡൈനാമിക്‌സ് വര്‍ധിപ്പിക്കുന്നതിനായി 18-ഇഞ്ച് അലോയ് വീലുകള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. സ്പ്ലിറ്റ് ഹെഡ്ലാമ്പുകളും സിഗ്നേച്ചര്‍ എല്‍ഇഡി ഡിആര്‍എല്ലുകളുമുള്ള മുന്‍ഭാഗത്തെ സ്ലിക്ക് എല്‍ഇഡി ലൈറ്റ് ബാര്‍ അലങ്കരിക്കുന്നു.

ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, ടെയില്‍ ലൈറ്റുകളെ കണക്റ്റഡ് എല്‍ഇഡി ലൈറ്റ് ബാര്‍, പുതിയ അലോയ് വീലുകള്‍ എന്നിവയും മോഡലിന് ലഭിക്കുന്നു.ഫോര്‍-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 9-സ്പീക്കര്‍ ജെബിഎല്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നിവയുള്‍പ്പെടെ നിരവധി ആധുനിക സവിശേഷതകള്‍ കര്‍വിന്റെ അകത്തളത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.

ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററോട് കൂടിയ 360 ഡിഗ്രി സറൗണ്ട് ക്യാമറയും മെച്ചപ്പെട്ട സുരക്ഷയ്ക്കായി ലെവല്‍ 2 ADAS സ്യൂട്ടും വാഹനം വാഗ്ദാനം ചെയ്യുന്നു. 1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ഹൈപ്പീരിയന്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ക്രിയോജെറ്റ് ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ടാറ്റ കര്‍വ് ഓഫര്‍ ചെയ്യുന്നത്. എല്ലാ എഞ്ചിനുകളും 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് DCT ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

സിട്രണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച അഞ്ചാമത്തെ കാറാണ് ബസാള്‍ട്ട്. C3 എയര്‍ക്രോസിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും അതുല്യമായ സ്ലോപ്പിംഗ് റൂഫ്ലൈന്‍, പുതിയ അലോയ് വീലുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ചങ്കി ഡ്യുവല്‍-ടോണ്‍ റിയര്‍ ബമ്പര്‍ എന്നിവയാണ് കൂപ്പെ എസ്‌യുവിയെ സവിശേഷമാക്കുന്നത്.

എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, റാപ്പറൗണ്ട് ടെയില്‍ ലൈറ്റുകള്‍, റിയര്‍ എസി വെന്റുകള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. 1.2 ലിറ്റര്‍ NAപെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുമായാണ് ബസാള്‍ട്ട് വിപണിയിലേക്ക് എത്തിയിരിക്കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്.

കുറഞ്ഞ വിലയുമായി ഇന്ത്യയില്‍ ആദ്യം അരങ്ങേറിയ എസ്‌യുവി കൂപ്പെ ആയി ബസാള്‍ട്ട് മാറിയെങ്കിലും വില്‍പ്പനയിലും ഫീച്ചറുകളിലും കര്‍വിന്റെ ആധിപത്യമാണ്. ബസാള്‍ട്ടിന്റെ മത്സരാധിഷ്ഠിത വിലയെ ഫീച്ചറുകളുടെ ധാരാളിത്തം കൊണ്ടും വൈവിധ്യമാര്‍ന്ന എഞ്ചിന്‍ ഓപ്ഷനുകള്‍ കൊണ്ടും കര്‍വ് മറികടന്നു. മാത്രമല്ല സിട്രണിനെ അപേക്ഷിച്ച് ടാറ്റക്ക് രാജ്യത്തുള്ള വിപണി സാന്നിധ്യവും ബ്രാന്‍ഡ് ഇമേജും കര്‍വിന് ഗുണകരമായി മാറി. ബസാള്‍ട്ട് അടക്കം മികച്ച കാറുകള്‍ വില്‍പ്പനക്കെത്തിക്കുന്നതിനൊപ്പം ഡീലര്‍ഷിപ്പ് ശൃംഖല വിപുലീകരിക്കുന്ന കാര്യത്തിലും സിട്രണ്‍ ശ്രദ്ധിക്കുന്നത് നന്നാകും.

More from DriveSpark

Article Published On: Monday, November 11, 2024, 17:50 [IST]
English summary
Tata curvv vs citroen basalt coupe suvs october 2024 sales comparison
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X