കര്‍വ് Vs ബസാള്‍ട്ട്; ശരിക്കും 'പാവങ്ങളുടെ ഉറൂസ്' ഏതാണെന്ന് നോക്കിയാലോ?

പണ്ട് പണക്കാര്‍ക്ക് മാത്രം വാങ്ങാന്‍ സാധിച്ചിരുന്ന എസ്‌യുവി കൂപ്പെ സ്‌റ്റൈലിലുള്ള കാറുകള്‍ ഇന്ന് സാധാരണക്കാര്‍ക്കും ലഭ്യമായി തുടങ്ങിയിരിക്കുകയാണ്്. അതിന് ചുക്കാന്‍ പിടിച്ച രണ്ട് കമ്പനികളാണ് ടാറ്റ മോട്ടോര്‍സും സിട്രണും. ഓഗസ്റ്റ് ഒമ്പതിനാണ് ടാറ്റ മോട്ടോര്‍സ് കര്‍വ് ഇവി പുറത്തിറക്കിയത്. അതേ വേദിയില്‍ വെച്ച് തന്നെ കര്‍വ് ഐസിഇ പതിപ്പിനെ രാജ്യത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. മാസ് മാര്‍ക്കറ്റ് ഇല്ക്ട്രിക് എസ്‌യുവി വിഭാഗത്തിലെ ആദ്യ മോഡലായി കര്‍വ് ഇവി മാറിയെങ്കിലും ഐസിഇ വിഭാഗത്തില്‍ ആ പട്ടം സിട്രണ്‍ ബസാള്‍ക്ക് നേടിയെടുത്തു. ഇന്ന് (02 സെപ്റ്റംബര്‍ 2024) ടാറ്റ കര്‍വ് ഐസിഇ പതിപ്പിന്റെ വില പ്രഖ്യാപിച്ചിരിക്കുകയാണ്.

സ്മാര്‍ട്ട്, പ്യുവര്‍ പ്ലസ്, പ്യുവര്‍ പ്ലസ് S, ക്രിയേറ്റീവ്, ക്രിയേറ്റീവ് S, ക്രിയേറ്റീവ് പ്ലസ് S, അക്കംപ്ലീഷ്ഡ് S, അക്കംപ്ലീഷ്ഡ് പ്ലസ് A എന്നിങ്ങനെ 8 വേരിയന്റുകളായാണ് കര്‍വിനെ തരംതിരിച്ചിരിക്കുന്നത്. യൂ, പ്ലസ്, മാക്‌സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് സിട്രണ്‍ ബസാള്‍ട്ട് വിപണിയില്‍ എത്തുന്നത്. ഈ ലേഖനത്തില്‍ ഇരു കാറുകളുടെയും വില, വലിപ്പം, പവര്‍ട്രെയിന്‍ വശങ്ങള്‍ താരതമ്യം ചെയ്യുകയാണ്.

Tata Curvv vs Citroen Basalt Price Powertrain Dimensions Compared

വില: ടാറ്റ കര്‍വ് ഐസിഇ പതിപ്പുകളുടെ വില ആരംഭിക്കുന്നത് 9.99 ലക്ഷം മുതലാണ്. ടോപ് സ്‌പെക് വേരിയന്റിന്റെ വില 17.69 ലക്ഷം രൂപ വരെ പോകുന്നു. ടാറ്റ കര്‍വിന്റെ ആമുഖ വില മാത്രമാണിത്. ഒക്ടോബര്‍ 31 വരെയാണ് ഈ പ്രാരംഭ വിലയ്ക്ക് സാധുതയുള്ളതാണ്. മറുവശത്ത് വെറും 7.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് സിട്രണ്‍ ബസാള്‍ട്ട് പുറത്തിറങ്ങിയിരിക്കുന്നത്. ടോപ് എന്‍ഡ് വേരിയന്റിന് 13.62 ലക്ഷം വരെയാണ് വില. എക്‌സ്-ഷോറൂം വിലകളാണിത്.

വലിപ്പം: ടാറ്റ കര്‍വിന് 4,308 mm നീളവും 1,810 mm വീതിയും 1,630 mm ഉയരവുമുണ്ട്. 2,560 mm ആണ് ടാറ്റ കര്‍വിന്റെ വീല്‍ബേസിന്റെ അളവ്. ടാറ്റ എസ്‌യുവി കൂപ്പെയുടെ ബൂട്ട് കപ്പാസിറ്റി 500 ലിറ്ററാണ്. 18 ഇഞ്ച് വീലുകളില്‍ ഓടുന്ന ഈ കാറിന് 44 ലിറ്റര്‍ കപാസിറ്റിയുള്ള ഇന്ധന ടാങ്കുമുണ്ട്.

Tata Curvv vs Citroen Basalt Price Powertrain Dimensions Compared

മറുവശത്ത്, സിട്രണ്‍ ബസാള്‍ട്ടിന് 4,352 mm നീളവും 1,765 mm വീതിയുമാണുള്ളത്. 2,651 mm നീളമുള്ള വീല്‍ബേസുള്ള ഇതിന് 1,593 mm ഉയരമുണ്ട്. 16 ഇഞ്ച് വീലുകളില്‍ ഓടുന്ന ബസാള്‍ട്ടിന് 45 ലിറ്റര്‍ ഇന്ധന ടാങ്ക് ലഭിക്കുന്നു. 470 ലിറ്റര്‍ ബൂട്ട് സ്‌പേസും ബസാള്‍ട്ടിന്റെ സവിശേഷതയാണ്.

ടാറ്റ കര്‍വിന് സിട്രണ്‍ ബസാള്‍ട്ടിനേക്കാള്‍ യഥാക്രമം 45 മില്ലീമീറ്ററും 37 മില്ലീമീറ്ററും വീതിയും ഉയരവും ഉണ്ട്. അതേസമയം ബസാള്‍ട്ടിന് 44 mm നീളവും 91 mm വീല്‍ബേസും കൂടുതലുണ്ട്. രണ്ട് എസ്യുവികളുടെയും ഫ്യുവല്‍ ടാങ്ക് ശേഷി സമാനമാണ്. എന്നിരുന്നാലും, ടാറ്റ മോഡല്‍ കൂടുതല്‍ ബൂട്ട് സ്‌പെയ്‌സും വലിയ വീലുകളും വാഗ്ദാനം ചെയ്യുന്നു.

Tata Curvv vs Citroen Basalt Price Powertrain Dimensions Compared

പവര്‍ട്രെയിന്‍: രണ്ട് പെട്രോളും ഒരു ഡീസലുമടക്കം മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ ടാറ്റ കര്‍വ് വാങ്ങാം. 118 bhp പവറും 170 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ റെവോട്രോണാണ് ആദ്യത്തെ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ക്കൊപ്പം ഈ എഞ്ചിന്‍ ഇണചേര്‍ക്കുന്നു.

രണ്ടാമത്തെ പെട്രോള്‍ ഓപ്ഷന്‍ 123 bhp പവറും 225 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ഹൈപ്പീരിയന്‍ എഞ്ചിന്‍ ആണ്. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഈ എഞ്ചിനോടൊപ്പം വരുന്നു. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഇതേ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലാണ് ഓഫര്‍ ചെയ്യുന്നത്.

മറുവശത്ത് സിട്രണ്‍ ബസാള്‍ട്ട് രണ്ട് പെട്രോള്‍ എഞ്ചിനുകളുമായാണ് വരുന്നത്. ഒന്ന് നാചുറലി ആസ്പിറേറ്റഡ് യൂണിറ്റും രണ്ടാമത്തേത് ടര്‍ബോചാര്‍ജ്ഡ് മോട്ടോറുമാണ്. 80 bhp പവറും 115 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്ററാണ് NA പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

108 bhp പവറും 205 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളോടൊപ്പം വാങ്ങാം. എഞ്ചിനുകളുടെ വിശാലമായ ശ്രേണിയും എല്ലാ വേരിയന്റുകളിലും മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുടെ ലഭ്യത എന്നിവ കാരണം ഈ വിഭാഗത്തില്‍ ടാറ്റ കര്‍വ് മുന്‍തൂക്കം നേടുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ടാറ്റ കര്‍വും സിട്രണ്‍ ബസാള്‍ക്കും ഇന്ത്യയിലെ മാസ്-മാര്‍ക്കറ്റ് കൂപ്പെ എസ്യുവി സെഗ്മെന്റിലേക്ക് മത്സരാധിഷ്ഠിത വിലനിര്‍ണയവും വൈവിധ്യമാര്‍ന്ന പവര്‍ട്രെയിന്‍ ഓപ്ഷനുകളുമായി ശ്രദ്ധേയമായ എന്‍ട്രി നടത്തിയിരിക്കുകയാണ്. വിലയുടെ കാര്യത്തില്‍ സിട്രണ്‍ മോഡല്‍ ടാറ്റ മോഡലിനേക്കാള്‍ താങ്ങാനാകുന്നതാണെങ്കിലും മറ്റ് പല വശങ്ങളിലും കര്‍വ് മുന്നിട്ട് നില്‍ക്കുന്നു. ടാറ്റ കര്‍വിന്റെ വിലയറിഞ്ഞതോടെ ബസാള്‍ട്ടിന്റെ ആമുഖ വില സിട്രണ്‍ എത്ര കാലത്തേക്ക് നിലനിര്‍ത്തുമെന്ന് കണ്ടറിയണം.

More from DriveSpark

Article Published On: Monday, September 2, 2024, 18:47 [IST]
English summary
Tata curvv vs citroen basalt price powertrain dimensions compared in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X