'ഇരുട്ടിൻ്റെ രാജാവായി' ടാറ്റയുടെ നെക്സോൺ ഇവി ഡാർക്ക് എഡീഷൻ, എതിരാളികൾക്ക് ഇവനൊരു വെല്ലുവിളിയാകും
എതിരാളികളെ എപ്പോഴും ഭയപ്പെടുത്തുക എന്നത് ടാറ്റയുടെ ഒരു വിനോദമാണ്. ഏതൊരു വാഹനം അവതരിപ്പിച്ചാലും അതിനെ ഇരുട്ട് പുതപ്പിച്ച് ഡാർക്ക് എഡീഷൻ അവതരിപ്പിച്ചില്ലെങ്കിൽ കമ്പനിക്ക് ഒരു സമാധാനം കിട്ടില്ല. സഫാരി, ഹാരിയർ എന്നീ മോഡലുകൾ എല്ലാം ഉദാഹരണമാണ്. മുഖം മിനുക്കിയ നെക്‌സോൺ ഇവിയുടെ ഡാർക്ക് എഡിഷൻ അവതരിപ്പിച്ചു കൊണ്ടാണ് ടാറ്റ മോട്ടോഴ്‌സ് ഭാരത് മൊബിലിറ്റി എക്‌സ്‌പോ 2024-ൽ എതിരാളികളെ ഞെട്ടിച്ചിരിക്കുന്നത്.
മോഡലിൻ്റെ ആകർഷണീയതയും കറുപ്പിൻ്റെ സൗന്ദര്യവും എതിരാളികളുടെ പേടിസ്വപ്നമായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. 2020-ൽ അവതരിപ്പിച്ച നെക്‌സോൺ ഇവി, ഇന്ത്യയുടെ പ്രിയപ്പെട്ട ഇലക്ട്രിക് പാസഞ്ചർ കാറുകളിലൊന്നായി അതിൻ്റെ സ്ഥാനം ഉറപ്പിച്ചതാണ്, ഈ ഏറ്റവും പുതിയ മോഡൽ വാഹനത്തിൻ്റെ മാറ്റ് ഒന്ന് കൂടി കൂട്ടുകയേയുളളു.

ഒരു എക്സ്ക്ലൂസീവ് ഓൾ-ബ്ലാക്ക് പെയിൻ്റ് സ്കീം ആണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. ഫോഗ് ലാമ്പ് ഹൗസിംഗുകളിലും താഴത്തെ ഫ്രണ്ട് ഗ്രില്ലിലും നീല ഇൻസെർട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് ഡിസൈനിന് ഇലക്‌ട്രിഫൈയിംഗ് ഫ്ലെയർ നൽകുന്നവയാണ്. തീമിന് ചേരുന്നതിന് വേണ്ടി അലോയ് വീലുകൾക്ക് ബ്ലാക്ഔട്ട് ട്രീറ്റ്മെൻ്റ് ലഭിക്കുന്നു, ഇത് മൊത്തത്തിലുള്ള ഡാർക്ക് ലുക്ക് വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. ഡാഷ്‌ബോർഡിലും സീറ്റ് അപ്‌ഹോൾസ്റ്ററിയിലും നെക്‌സോൺ EV ഡാർക്ക് എഡിഷൻ്റെ ഇൻ്റീരിയർ പൂർണ്ണമായും കറുപ്പ് തീമിനൊപ്പം പിന്തുടരുന്നുണ്ട്.
പവറിൻ്റെയും പെർഫോമൻസിൻ്റേയും കാര്യത്തിൽ, Nexon EV-യുടെ ലോംഗ് റേഞ്ച് വേരിയൻ്റിന് 40.5 kWh ബാറ്ററിയുണ്ട്, പൂർണ്ണമായി ചാർജ് ചെയ്താൽ 425 കിലോമീറ്റർ എന്ന ആകർഷകമായ ക്ലെയിം റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. മറുവശത്ത്, 30 kWh ബാറ്ററി ഘടിപ്പിച്ചിട്ടുള്ള മിഡ് റേഞ്ച് വേരിയൻ്റ്, 325 കിലോമീറ്റർ ദൈർഘ്യമുള്ള പ്രശംസനീയമായ ഡ്രൈവിംഗ് റേഞ്ച് നൽകുന്നു. ഇലക്ട്രിക് എസ്‌യുവിയിൽ നാല്-ലെവൽ ബ്രേക്കിംഗ് റീജനറേഷൻ സ്റ്റാൻഡേർഡായി അവതരിപ്പിക്കുകയും മൂന്ന് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്.
ഇക്കോ, സിറ്റി, സ്‌പോർട്ട്. വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) ചാർജിംഗ് പോലുള്ള വിപുലമായ ഫീച്ചറുകളും ഇതിൽ ലഭിക്കും. അകത്തേക്ക് നോക്കിയാൽ ആകർഷണീയമായ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലിൽ സ്പോട്ട്‌ലൈറ്റ് തിളങ്ങുന്ന ലോഗോ. ഇലക്ട്രിക് സൺറൂഫ്, 10.25 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, ഓട്ടോ ഹോൾഡ് പ്രവർത്തനക്ഷമതയുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 16 ഇഞ്ച് അലോയ് വീലുകൾ, ഓട്ടോമാറ്റിക് എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയുൾപ്പെടെ നിരവധി ശ്രദ്ധേയമായ സവിശേഷതകളാണ് വാഹനത്തിലുള്ളത്.
വിലയെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ ടാറ്റ നെക്‌സോൺ EV-യുടെ നിലവിലെ റേഞ്ച് 14.74 ലക്ഷം രൂപ മുതൽ 19.94 ലക്ഷം എക്സ്-ഷോറൂം വില. ഡാർക്ക് എഡിഷൻ വേരിയൻ്റുകളുടെ അവതരണത്തോടെ, വിലനിർണ്ണയത്തിൽ ഉയർന്ന ക്രമീകരണം പ്രതീക്ഷിക്കാവുന്നതാണ്. അങ്ങനെയെങ്കിൽ വില 20 ലക്ഷം രൂപയ്ക്ക് മുകളിൽ പോകാനാണ് സാധ്യത കാണുന്നത്. വിലയുടെ കാര്യത്തിലും എതിരാളികൾക്ക് വീണ്ടും ഒരു ഭയം ജനിപ്പിക്കാനാകും ടാറ്റയ്ക്ക്.
നെക്‌സോണ്‍ ഇവിയുടെ രണ്ട് വേരിയന്റുകള്‍ക്കും 12 കിലോമീറ്ററാണ് റേഞ്ച് വര്‍ധിച്ചത്. രണ്ട് വേരിയന്റുകളിലും ഇപ്പോള്‍ 7.2 kW ചാര്‍ജര്‍ ഒരു ഓപ്ഷനായി ലഭിക്കുന്നു. MR വേരിയന്റിന് ഈ ചാര്‍ജര്‍ ഉപയോഗിച്ച് ഹോം ചാര്‍ജിംഗില്‍ 10-100 ശതമാനം വരെയാകാന്‍ 4.3 മണിക്കൂര്‍ എടുക്കും. അതേസമയം LR വേരിയന്റിന്റെ ബാറ്ററി ചാര്‍ജാകാന്‍ 6 മണിക്കൂറാണ് എടുക്കുക. പോര്‍ട്ടബിള്‍ ഹോം ചാര്‍ജര്‍ ഈ സമയം യഥാക്രമം 10.5 മണിക്കൂറും 15 മണിക്കൂറുമായി ഉയരുന്നു. എന്നാല്‍ ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് രണ്ട് മോഡലുകളും 10-80 ശതമാനം ചാര്‍ജ് ചെയ്യാന്‍ വെറും 56 മിനിറ്റ് മാത്രമേ എടുക്കൂ.
കുറഞ്ഞ ടോര്‍ക്കിന്റെയും ട്രാക്ഷന്‍ കണ്‍ട്രോളിന്റെയും ഫലമായി 2023 നെക്‌സോണ്‍ ഇവി സ്പോര്‍ട്സ് മോഡില്‍ ആക്‌സിലറേറ്ററില്‍ കാലമര്‍ത്തുമ്പോള്‍ വീല്‍ സ്പിന്‍ ചെയ്യുന്നില്ല. പുതിയ നെക്‌സോണ്‍ ഇവിയുടെ സസ്പെന്‍ഷന്‍ സജ്ജീകരണം അതിന്റെ ഐസിഇ സഹോദരങ്ങളെ അപേക്ഷിച്ച് അല്‍പ്പം കടുപ്പമുള്ളതാണ്. എങ്കിലും റോഡുകളിലെ കുണ്ടും കുഴികളും നിങ്ങളെ അറിയിക്കാതെ കാത്തോളും.


Click it and Unblock the Notifications








