ഈ വർഷം ഇവിയെടുക്കാൻ പ്ലാനുണ്ടോ; ടാറ്റ പഞ്ചും ടിയാഗോയും ഒരു താരതമ്യം നോക്കിയാലോ

ഇന്ത്യൻ വാഹന വിപണിയിൽ ഇവികളുടെ രാജാവായി വാഴുന്ന ബ്രാൻഡാണ് ടാറ്റ എന്ന് നിസംശയം പറയാം. 2023 വർഷം ടാറ്റയെ സംബന്ധിച്ച് വളരെ മികച്ച വിൽപ്പന ലഭിച്ച വർഷമായിരുന്നു. 2024 -സേക്ക് കടക്കുമ്പോഴും ഒട്ടും തന്നെ വിൽപ്പനയിൽ കുറവ് വരാതെ മുന്നേറ്റം തുടർന്നുകൊണ്ടിരിക്കുകയാണ്. വിൽപ്പനയിൽ കൂടുതൽ നേട്ടം കൈവരിക്കാൻ തങ്ങളുടെ ബ്രഹ്മാസ്ത്രമായി പഞ്ച് ഇവിയെ വിപണിയിലെത്തിച്ചിരിക്കുകയാണ്.

ടിയാഗോ ഇവി ഉൾപ്പെടെയുള്ള ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളുടെ നിരയിൽ പഞ്ച് ഇവിയും ചേരുകയാണ്. നിങ്ങൾ പഞ്ച് ഇവിയും ടിയാഗോ ഇവിയും വാങ്ങാൻ പരിഗണിക്കുകയാണെങ്കിൽ, ഈ ഒരു താരതമ്യത്തിലൂടെ ഒന്ന് പോയാൽ നിങ്ങൾക്ക് വ്യക്തമായ ഒരു ചിത്രം ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പാണ്. ടാറ്റ പഞ്ച് EV സ്റ്റാൻഡേർഡ് റേഞ്ച് അഡ്വഞ്ചറും ടാറ്റ ടിയാഗോ EV ലോംഗ് റേഞ്ച് XZ+ ടെക് മോഡലുകൾ തമ്മിലുളള വിലയിൽ നിന്ന് തന്നെ ആരംഭിക്കാം.

Tata Electric Vehicle Detailed Comparison Punch EV And Tiago EV

പഞ്ച് EV സ്റ്റാൻഡേർഡ് റേഞ്ച് അഡ്വഞ്ചറിന് 12 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില, ടിയാഗോയുടെ എക്സ്ഷോറൂം വില 12.04 രൂപയാണ്. മിഡ്-സ്പെക്ക് പഞ്ച് ഇവി സ്റ്റാൻഡേർഡ് റേഞ്ച് ടോപ്പ്-സ്പെക്ക് ടിയാഗോ ഇവി ലോംഗ് റേഞ്ചിനെ ചെറുതായി പിന്നിലാക്കുന്നുണ്ട്. 50,000 രൂപ പ്രീമിയത്തിൽ വരുന്ന 7.2 kW എസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് കോൺഫിഗർ ചെയ്ത ടിയാഗോ ഇവിയാണ് മെച്ചം. രണ്ട് വാഹനങ്ങളും 3.3 കിലോവാട്ട് എസി ചാർജറിലാണ് വരുന്നത്.

അളവുകളിലേക്ക് വന്നാൽ ടാറ്റ പഞ്ച് ഇവിക്ക് 3,857 mm നീളവും 1,742 mm വീതിയും 1,633 mm ഉയരവുമുണ്ട്, കൂടാതെ 2,445 mm വീൽബേസും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇലക്ട്രിക് പഞ്ച് അതിന്റെ ICE സഹോദരനേക്കാൾ 30 mm നീളവും 18 mm ഉയരവുമുള്ളതാണ്. ടിയാഗോയിൽ 3,769 mm നീളവും 1,677 mm വീതിയും 1,536 mm ഉയരവുമുണ്ട്, കൂടാതെ 2,400 mm വീൽബേസും വാഗ്ദാനം ചെയ്യുന്നുണ്ട്. ബൂട്ട് സ്പോസിൻ്റെ കാര്യത്തിലാണെങ്കിലും പഞ്ചിന് 366 ലിറ്ററും ടിയാഗോ 240 ലിറ്ററുമാണ്.

Tata Electric Vehicle Detailed Comparison Punch EV And Tiago EV

ഫീച്ചറുകളുടെ കാര്യം നോക്കിയാൽ ആറ് എയർബാഗുകൾ, ABS + EBD, ഓൾ വീൽ ഡിസ്‌ക് ബ്രേക്കുകൾ, ഹിൽ ഡിസന്റ് കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, 360 -ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് വ്യൂ മോണിറ്റർ എന്നിവയുൾപ്പെടെ നിരവധി സുരക്ഷാ കിറ്റുകളാണ് പഞ്ച് ഇവിയിൽ ലഭിക്കുന്നത്. ടിയാഗോ ഇവിയിലേക്ക് വന്നാൽ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സെറ്റപ്പ് അതേ 7.0 ഇഞ്ച് യൂണിറ്റാണ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി സവിശേഷതകള്‍.

സെഗ്മെന്റില്‍ ആദ്യമായി ടെലിമാറ്റിക്സിലേക്കുള്ള ആക്സസ് ഉള്‍പ്പെടുന്ന 45 കണക്റ്റഡ് കാര്‍ ഫീച്ചറുകളുടെ ടാറ്റയുടെ ZConnect സ്യൂട്ട് ആക്സസ് ചെയ്യാനും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉപയോഗിക്കാം. ഉടമകള്‍ക്ക് അവരുടെ ഫോണുകളിലും അനുയോജ്യമായ സ്മാര്‍ട്ട് വാച്ചുകളിലും ZConnect സ്യൂട്ട് ആക്സസ് ചെയ്യാന്‍ കഴിയും. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, EBD ഉള്ള എബിഎസ്, റിവേഴ്സിംഗ് ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് എന്നിവയും അതിലേറെയും ഉള്‍പ്പെടെയുള്ളവയാണ് ടിയാഗോയിൽ ലഭിക്കുന്നത്.

Tata Electric Vehicle Detailed Comparison Punch EV And Tiago EV

രണ്ട് കാറുകളും തമ്മിൽ കാര്യമായ വ്യത്യാസമില്ലാതെ തുടരുന്നത് ഫീച്ചർ വിഭാഗത്തിലാണ്. വാസ്തവത്തിൽ, ടിയാഗോ EV, റെയിൻ സെൻസിംഗ് വൈപ്പറുകൾ, വലിയ 8-സ്പീക്കർ സൗണ്ട് സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ പോലുള്ള അധിക സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മറുവശത്ത്, പഞ്ച് ഇവി വലിയ 15 ഇഞ്ച് വീലുകളും 6 എയർബാഗുകളും സജ്ജീകരിച്ചിരിക്കുന്നു.

ഉയർന്ന സ്‌പെക്ക് പഞ്ച് ഇവി ലോംഗ് റേഞ്ചിന് 421 കിലോമീറ്റർ റേഞ്ച് തരുന്ന ഒരു 35 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു. ഇത് 120.7 bhp പവറും 190 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന കൂടുതൽ ശക്തമായ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. ടാറ്റ പഞ്ച് ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ് 0-100 കിലോമീറ്റർ വേഗത വെറും 9.5 സെക്കൻഡിനുള്ളിൽ കൈവരിക്കും, കൂടാതെ മണിക്കൂറിൽ 140 കിലോമീറ്ററാണ് ടോപ്പ് സ്പീഡ്.

Tata Electric Vehicle Detailed Comparison Punch EV And Tiago EV

പവർട്രെയിനിൻ്റെ കാര്യത്തിലേക്ക് വന്നാൽ ടാറ്റ ടിയാഗോ ഇവി രണ്ട് ബാറ്ററി പായ്ക്കുകളുടെ തിരഞ്ഞെടുപ്പോടെയാണ് വാഗ്ദാനം ചെയ്യുന്നത്. ചെറിയ 19.2kWh ബാറ്ററി പാക്കിന് 250km റേഞ്ച് ഉണ്ട്, കൂടാതെ 3.3kW ഹോം ചാര്‍ജറും സ്റ്റാന്‍ഡേര്‍ഡായി വരുന്നു. ടിയാഗോ ഇവിയുടെ ഈ പതിപ്പിന് 60.3 bhp കരുത്തും 110 Nm പീക്ക് ടോര്‍ക്കും ഉള്ള ഒരൊറ്റ ഇലക്ട്രിക് മോട്ടോര്‍ ലഭിക്കുന്നു. 6.2 സെക്കന്‍ഡിനുള്ളില്‍ 0-60km/h വേഗത കൈവരിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പെർഫോമൻസിൻ്റെ കാര്യത്തിലോ ബാറ്ററി പായ്ക്കിൻ്റെ കാര്യത്തിലോ രണ്ട് വാഹനങ്ങളിലും കാര്യമായ മാറ്റങ്ങൾ വരുന്നില്ല എന്നത് കൊണ്ട് നിങ്ങൾ രണ്ട് വാഹനങ്ങളും ഓടിച്ചു നോക്കുകയും മുകളിൽ പറഞ്ഞ ഫീച്ചറുകൾ പരിശോധിക്കുകയും നേരിട്ട് കണ്ട് ബോധ്യപ്പെട്ടതിനും ശേഷം മാത്രമേ ഒരു തീരുമാനം എടുക്കാവു. നിങ്ങൾ വാഹനം ഓടിച്ചു നോക്കിയെങ്കിൽ അഭിപ്രായം കമൻ്റ് സെക്ഷനിൽ രേഖപ്പെടുത്താൻ മറക്കരുതേ.

Article Published On: Tuesday, January 23, 2024, 16:59 [IST]
English summary
Tata electric vehicle detailed comparison of punch ev and tata tiago ev long range xz
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X