സേഫ്റ്റി= ടാറ്റ... ഹാരിയറിനും സഫാരിക്കും വീണ്ടും ഗ്ലോബൽ NCAP പുരസ്‌കാരം
ഇന്ത്യയിലെ മാസ് വാഹന വിഭാഗത്തില്‍ സേഫ്റ്റിയുടെ കാര്യത്തില്‍ പുത്തന്‍ മാനദണ്ഡം സ്ഥാപിച്ച കമ്പനിയാണ് ടാറ്റ മോട്ടോര്‍സ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. ടിയാഗോയും ടിഗോറും ഒഴികെ ഇന്ത്യയില്‍ വില്‍ക്കുന്ന ടാറ്റയുടെ എല്ലാ മോഡലുകളും ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാമിന് (GCAP) കീഴില്‍ നടത്തിയ ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ റേറ്റിംഗ് നേടിയിട്ടുണ്ട്. 2023 ഒക്ടോബറില്‍ മുന്‍നിര മോഡലുകളായ സാഫാരിയുടെയും ഹാരിയറിന്റെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള സംരക്ഷണത്തിനായി 5 സ്റ്റാര്‍ റേറ്റിംഗ് നേടിയിരുന്നു. ഈ മോഡലുകള്‍ ഗ്ലോബല്‍ NCAP സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ ക്യാമ്പയിനില്‍ മികച്ചു നിന്നു.
ഇപ്പോള്‍ ടാറ്റ സഫാരി, ഹാരിയര്‍ മോഡലുകള്‍ക്ക് സേഫര്‍ ചോയ്സ് അവാര്‍ഡ് നല്‍കി ആദരിച്ചിരിക്കുകയാണ് ഗ്ലോബല്‍ NCAP. ഗ്ലോബല്‍ NCAP സേഫര്‍ ചോയ്സ് അവാര്‍ഡ് ആദ്യമായി അവതരിപ്പിച്ചത് 2018-ല്‍ ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ്. ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷാ പ്രകടനം നടത്തുന്ന കാര്‍ നിര്‍മ്മാതാക്കള്‍ക്ക് മാത്രമാണ് ഈ അവാര്‍ഡ് കൈമാറുന്നത്.

രണ്ട് ടാറ്റ എസ്‌യുവികളും മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷയില്‍ ഫുള്‍ 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് സ്‌കോര്‍ ചെയ്യുക മാത്രമല്ല, അവരുടെ പ്രകടനത്തിന് ഗ്ലോബല്‍ NCAP-ന്റെ ഉയര്‍ന്ന സ്‌കോറുകള്‍ നേടുകയും ചെയ്തു. എഇബി, സ്പീഡ് അസിസ്റ്റന്‍സ്, ബിഎസ്ഡി തുടങ്ങിയ നൂതന സുരക്ഷാ സംവിധാനങ്ങള്‍ക്കായുള്ള കര്‍ശന മാനദണ്ഡങ്ങള്‍ ഇവ പാലിക്കുന്നു. രണ്ട് എസ്‌യുവികളുടെയും ബോഡിഷെല്ലും ഫുട്വെല്‍ ഏരിയയും സ്‌റ്റേബിള്‍ ആയി കണക്കാക്കുകയും കൂടുതല്‍ ലോഡിംഗുകള്‍ നേരിടുകയും ചെയ്യും.
7 എയര്‍ബാഗുകള്‍ (6 സ്റ്റാന്‍ഡേര്‍ഡായി), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ബ്ലൈന്‍ഡ് വ്യൂ മോണിറ്ററിങ് ഉള്ള 360-ഡിഗ്രി ക്യാമറ, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയാണ് ഈ എസ്‌യുവികളുടെ സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവയുള്‍പ്പെടെ ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളുടെ (ADAS) ഫുള്‍ സ്യൂട്ടും ഈ എസ്‌യുവികളുടെ ടോപ്പ്-സ്‌പെക്ക് വേരിയന്റുകളില്‍ വരുന്നു.

യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ പോലെയുള്ള അപകടസാധ്യതയുള്ള റോഡ് ഉപയോക്താക്കള്‍ക്കും സംരക്ഷണ നിലവാരം ഉയര്‍ത്താന്‍ നിര്‍മ്മാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഗ്ലോബല്‍ തങ്ങളുടെ ദൗത്യത്തിമെന്ന് ടുവേര്‍ഡ് സീറോ ഫൗണ്ടേഷന്റെ പ്രസിഡന്റ് ഡേവിഡ് വാര്‍ഡ് പറഞ്ഞു. സേഫ്റ്റിയുടെ കാര്യത്തില്‍ പുത്തന്‍ പുരസ്‌കാരം ലഭിച്ചതില്‍ ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റും ചീഫ് പ്രൊഡക്ട് ഓഫീസറുമായ മോഹന്‍ സവര്‍ക്കര്‍ അഭിമാനം പ്രകടിപ്പിച്ചു.
ഈ വര്‍ഷമാദ്യം ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ ടാറ്റ നെക്സോണ്‍ ഇവിയും ടാറ്റ പഞ്ച് ഇവിയും 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിരുന്നു. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷ വിഭാഗങ്ങളില്‍ രണ്ട് മോഡലുകളും മികച്ച പ്രകടനം കാഴ്ചവച്ചു. ടാറ്റ നെക്സോണ്‍ ഇവി വിപണിയില്‍ എത്തിയ അന്ന് മുതല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറാണ്. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി ഇത് 5 സ്റ്റാര്‍ റേറ്റിംഗ് നേടി.

മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ ഫ്രണ്ടല്‍ ഓഫ്സെറ്റ് ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റില്‍ 16-ല്‍ 14.26 പോയിന്റും സൈഡ് മൂവബിള്‍ ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റില്‍ 16-ല്‍ 15.60 പോയിന്റുമായി മൊത്തത്തില്‍ 32-ല്‍ 29.86 പോയിന്റും സ്‌കോര്‍ ചെയ്തു. കുട്ടികളുടെ സംരക്ഷണത്തില്‍ 49-ല്‍ 44.95 പോയിന്റും ലഭിച്ചു.
ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ പഞ്ചനക്ഷത്ര റേറ്റിംഗ് നേടിക്കൊണ്ട് ടാറ്റ പഞ്ച് ഇവിയും കരുത്ത് തെളിയിച്ചു. മുതിര്‍ന്നവരുടെ സംരക്ഷണത്തിന് 32-ല്‍ 31.46 പോയിന്റും കുട്ടികളുടെ സംരക്ഷണത്തിനായി 49-ല്‍ 45.00 പോയിന്റും പഞ്ച് ഇവി നേടി. ആറ് എയര്‍ബാഗുകള്‍, എബിഎസ്, എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡ് ഇഎസ്സി, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, എല്ലാ സീറ്റുകള്‍ക്കും 3 പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ എന്നിവയാണ് മൈക്രോ ഇലക്ട്രിക് എസ്‌യുവിയില്‍ സംരക്ഷണമൊരുക്കുന്നത്.
സേഫ്റ്റിയുടെ കാര്യത്തിലെ മികച്ച ട്രാക്ക് റെക്കോര്‍ഡ് പരിഗണിക്കുമ്പോള്‍ വരും വര്‍ഷങ്ങളില്‍ ടാറ്റയില്‍ നിന്ന് കൂടുതല്‍ മോഡലുകള്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അടുത്തിടെ വിപണിയില്‍ എത്തിയ ടാറ്റ കര്‍വ് ഐസിഇ, ഇലക്ട്രിക് പതിപ്പ് ഇതുവരെ ഗ്ലോബല്‍ അല്ലെങ്കില്‍ ഭാരത് NCAP ക്രാഷ് ടെസ്റ്റുകള്‍ക്ക് വിധേയമായിട്ടില്ല. കമ്പനി തങ്ങളുടെ കാറുകളില്‍ സേഫ്റ്റി മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ സ്ഥിരമായി ശ്രദ്ധയൂന്നുന്നതിനാല്‍ ഈ മോഡലുകള്‍ക്കും ഇടിക്കൂട്ടില്‍ ഉയര്‍ന്ന റേറ്റിംഗ് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








