ഓഫ്റോഡ് ഇവി സെഗ്മെന്റ് മഹീന്ദ്രയ്ക്ക് മുന്നേ ടാറ്റ തൂക്കുമോ? ഹാരിയർ ഇവിയിൽ AWD സെറ്റപ്പോ; സ്പൈ ചിത്രങ്ങൾ

നിലവിൽ ഇന്ത്യൻ ഇലക്ട്രിക് കാർ സെഗ്‌മെൻ്റിൽ കൊടികുത്തി വാഴുന്നതും ആധിപത്യം പുലർത്തുന്നതും ടാറ്റ മോട്ടോർസാണ് എന്ന് നമുക്ക് എല്ലാവർക്കും വളരെ വ്യക്തമായി അറിയാവുന്ന കാര്യമാണ്. പല വിലകളിൽ കൂടുതൽ വിശാലമായ ശ്രേണിയിലുള്ള ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി കമ്പനി തങ്ങളുടെ നിരയിലേക്ക് കൂടുതൽ ഇവികൾ ചേർക്കാനുള്ള ഒരുക്കത്തിലാണ്. അത്തരത്തിൽ പ്രീമിയം ഇ-എസ്‌യുവി സ്പെയ്സിൽ നിർമ്മാതാക്കളുടെ വജ്രായുധമായിരിക്കും അണിയറയിൽ ഒരുങ്ങുന്ന ഹാരിയർ ഇവി. വാഹനം ഇതിനോടകം പല തവണയും പരീക്ഷണയോട്ടത്തിന് ഇടയിൽ ക്യാമറയിൽ പെട്ടിട്ടുണ്ട് എങ്കിലും സമീപകാല സ്പൈ ഷോട്ടുകൾ പവർട്രെയിനുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ കാണിക്കുന്നു.

കൂടുതൽ മോഡലുകളുമായി പല നിർമ്മാതാക്കളും രംഗത്ത് എത്തിയതോടെ, ഇലക്ട്രിക് കാർ വിഭാഗത്തിൽ ടാറ്റയുടെ വിപണി വിഹിതം ഗണ്യമായി കുറഞ്ഞു എന്നതാണ് സത്യം. വിപണി വിഹിതം വർധിപ്പിക്കുന്നതിന്, ടാറ്റ ഒരു പുത്തൻ സമീപനം സ്വീകരിക്കുകയാണ്, രണ്ട് വ്യത്യസ്ത വലിപ്പവും വിലയും ലക്ഷ്യമിട്ട് കർവ്വ് ഇവി, ഹാരിയർ ഇവി എന്നിവയെ ഉടൻ വിപണിയിൽ അവതരിപ്പിക്കുകയാണ് കമ്പനിയുടെ പദ്ധതി.

AWD

ഈ സമീപകാല ടെസ്റ്റ് മോഡലുകളെ ലേ ലഡാക്ക് മേഖലയിലാണ് കണ്ടെത്തിയത്, വരാനിരിക്കുന്ന ഹാരിയർ ഇവിയും സഫാരി ഇവിയും ഒരുക്കുന്ന Acti.ev പ്ലാറ്റ്‌ഫോമിൻ്റെ സ്കെയിൽ-അപ്പ് പതിപ്പിനായി കമ്പനി ഹൈ ഓൾട്ടിറ്റൂഡ് പരിശോധന ആരംഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വ്യത്യസ്ത സീറ്റിംഗ് ലേയൗട്ടുകൾ വാഗ്ദാനം ചെയ്യുമ്പോൾ തന്നെ ഇരു വാഹനങ്ങളും ഒരേ പവർട്രെയിനുകളുമായി ടാറ്റ സജ്ജീകരിക്കാൻ സാധ്യതയുണ്ട്.

ഇവയുടെ പെട്രോൾ ഡീസൽ (ICE) പതിപ്പുകളിലും നിർമ്മാതാക്കൾ സമാനമായ ഒരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് നമുക്ക് ഏവർക്കും അറിയാം. വളരെക്കാലത്തിനു ശേഷം, ടാറ്റയുടെ വരാനിരിക്കുന്ന വാഹനങ്ങളിൽ നിന്ന് എസ്‌യുവി പ്യൂരിസ്റ്റുകളെയും ഓഫ്റോഡ് പ്രേമികളേയും ആകർഷിക്കുന്ന ഒരു നല്ല വാർത്തയുണ്ട് എന്ന് പറയാം.

AWD

ലേ ലഡാക്ക് മേഖലയിൽ കണ്ടെത്തിയ ടാറ്റ ഹാരിയർ ഇവി ടെസ്റ്റ് മോഡലിന്റെ പിൻ വീലുകളെ പവർ ചെയ്യുന്ന ഒരു ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ചിരിക്കുന്നതായി ചിത്രങ്ങൾ വ്യക്തമാക്കുന്നു. രണ്ട് മോട്ടോറുകൾ അടങ്ങുന്ന വരാനിരിക്കുന്ന ഹാരിയർ ഇവിയുടെ AWD പതിപ്പായിരിക്കും ഇത് എന്ന് നമുക്ക് പ്രതീക്ഷിക്കാം.

പഞ്ച് ഇവി മീഡിയ ഡ്രൈവിനിടെ ടാറ്റ മോട്ടോഴ്‌സ് എഞ്ചിനീയർമാർ, കമ്പനിയുടെ പുതിയ Acti.ev പ്ലാറ്റ്‌ഫോം ട്വിൻ -മോട്ടോർ AWD ലേയൗട്ടുകൾക്കൊപ്പം സിംഗിൾ -മോട്ടോർ FWD, RWD എന്നീ സിസ്റ്റങ്ങളെ പിന്തുണയ്ക്കുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു. ഹാരിയർ ഇവിയുടെ ലോ സ്പെക്ക് വേരിയൻ്റുകൾ ഒരു സിംഗിൾ -മോട്ടോർ RWD ലേയൗട്ടുമായി ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

AWD

സമീപകാല ഹാരിയർ ഇവി സ്പൈ ഷോട്ടുകൾ പൂർണ്ണമായും സ്വതന്ത്രമായ റിയർ സസ്പെൻഷൻ സെറ്റപ്പ് പോലെയാണ് കാണിക്കുന്നത്. ഇൻഡിക്ക പോലുള്ള ബജറ്റ് കാറുകളിൽ ടാറ്റ ഇവ വാഗ്ദാനം ചെയ്യുന്നതിനാൽ ഇൻഡിപെൻഡൻ്റ് റിയർ സസ്പെൻഷൻ എന്നത് പുതിയതല്ല. ഏറ്റവും ബജറ്റ് ഫ്രണ്ട്ലി കാറായ നാനോയിൽ പോലും അത് ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ഇന്ന് ടാറ്റയുടെ ഹാരിയർ, സഫാരി മോഡലുകളിൽ ഇവ കാണാനില്ല, എന്നിരുന്നാലും വരാനിരിക്കുന്ന ഹാരിയർ ഇവിയും സഫാരി ഇവിയും അത്യാധുനിക റൈഡിനും ഹാൻഡ്‌ലിംഗിനുമായി റിയർ ഇൻഡിപെൻഡൻ്റ് സസ്‌പെൻഷനോടെ കമ്പനി സജ്ജീകരിച്ചേക്കാം. അത് കൂടാതെ വരാനിരിക്കുന്ന സിയറ ഇവിയിലും ഒരു AWD സെറ്റപ്പ് ഉണ്ടായിരിക്കും എന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.

Source: CarDekho

More from DriveSpark

Article Published On: Wednesday, June 19, 2024, 12:39 [IST]
English summary
Tata harrier ev test mule spotted with rear motor setup
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X