5 സ്റ്റാർ റേറ്റിംഗുള്ള എസ്‌യുവിയുടെ സേഫ്റ്റി മെച്ചപ്പെടുത്തി ടാറ്റ; OTA അപ്പ്ഡേറ്റുകൾ ഒന്നു നോക്കിക്കോ

അനുദിനം അപ്പ്ഡേറ്റുകളും പരിഷ്കരണങ്ങളും മെച്ചപ്പെടുത്തലുകളും നടക്കുന്ന ഒരു കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. ഒരു കുഞ്ഞൻ മൊബൈൽ മുതൽ വമ്പൻ വാഹനങ്ങൾക്ക് വരെ പല പ്രധാന മാറ്റങ്ങളാണ് ഒറ്റ അപ്പ്ഡേറ്റിൽ വരുന്നത്. അത്തരത്തിൽ ടാറ്റയുടെ മുൻ നിര എസ്‌യുവി മോഡലുകളും നിർണായക OTA അപ്‌ഡേറ്റിനൊപ്പം അടുത്തിടെ മെച്ചപ്പെട്ടിട്ടുണ്ട്. ഈ അപ്‌ഡേറ്റ് വാഹനത്തിന്റെ സേഫ്റ്റി ഫീച്ചറുകൾ വർധിപ്പിക്കുന്നതിന് കാലാനുസൃതമായ ചില പുതിയ സവിശേഷതകൾ കൂടെ വാഗ്ദാനം ചെയ്യുന്നു. ഈ അപ്പ്ഡേറ്റിനൊപ്പം ഹാരിയറിന് ADAS സ്യൂട്ടിലെ ലെയിൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് സ്റ്റിയറിംഗ് അസിസ്റ്റ് തുടങ്ങിയ അസിസ്റ്റീവ് സ്റ്റിയറിംഗ് സാങ്കേതികവിദ്യകളാണ് ലഭിക്കുന്നത്.

സമഗ്രമായ ADAS സ്യൂട്ട് ഉൾപ്പെടുത്തുന്നതിനായി ടാറ്റ മോട്ടോഴ്‌സ് മുമ്പ് പ്രീ -ഫേസ്‌ലിഫ്റ്റ് ഹാരിയറിനെയും സഫാരിയെയും അപ്‌ഡേറ്റ് ചെയ്‌തപ്പോൾ ചില സവിശേഷതകൾ നഷ്‌ടമായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്ന. കാറിന്റെ അതിന്റെ പാത/ ലെയിനിൽ തന്നെ നിലനിർത്താൻ സ്വയം അഡ്ജസ്റ്റ് ചെയ്യുന്ന സ്റ്റിയറിംഗ് വീലുമായി വരുന്ന LKA (ലെയിൻ കീപ്പ് അസിസ്റ്റ്), ASA (അഡാപ്റ്റീവ് സ്റ്റിയറിംഗ് അസിസ്റ്റ്) എന്നിവ പോലെയുള്ള സവിശേഷതകളായിരിയുന്നു അന്ന് നഷ്ടപ്പെട്ടിരുന്നത്.

ADAS OTA

അതിനുശേഷം ഫെയ്‌സ്‌ലിഫ്റ്റ്ഡ് ഹാരിയറിലും സഫാരിയിലും പോലും, അകത്തും പുറത്തും നിരവധി പുതിയ സവിശേഷതകളും എക്യുപ്മെന്റുകളും ഉണ്ടായിരുന്നു, എങ്കിലും ലെയിൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് സ്റ്റിയറിംഗ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകൾ ഹാരിയറിൻ്റെയും സഫാരിയുടെയും ADAS സ്യൂട്ടിൻ്റെ ഭാഗമായിരുന്നില്ല എന്നതും ശ്രദ്ധിക്കണം. നിലവിലുള്ള ഉടമകൾക്ക് ഈസിയായ OTA അപ്‌ഡേറ്റിൻ്റെ സഹായത്തോടെ ടാറ്റ മോട്ടോർസ് ഇപ്പോൾ ഈ സവിശേഷതകൾ വാഗ്ദാനം ചെയ്യുകയാണ്.

പുത്തൻ OTA അപ്പ്ഡേറ്റിന്റെ വിവരങ്ങൾ ടാറ്റ ഹാരിയർ ഓണേർസ് ക്ലബ് ഇന്ത്യഫേസ്ബുക്ക് പേജിൽ ഓട്ടോമോട്ടീവ് പ്രേമിയും ഹാരിയർ ഉടമയുമായ പ്രചിത് പാട്ടീലാണ് വെളിപ്പെടുത്തിയത്. വാഹനത്തിന്റെ പരിപാലനത്തിന്റെയും സർവ്വീസിന്റെയും കാര്യത്തിൽ ഇദ്ദേഹം മറ്റാരെക്കാളും ഒരു പടി മുന്നിലാണെന്നും വളരെ ശ്രദ്ധാലുവുമാണ് എന്നും ഇതിൽ നിന്ന് തോന്നുന്നു.

ADAS OTA

LKA ഫീച്ചർ ചേർത്ത് കൊണ്ട് തൻ്റെ വാഹനത്തിന് ലഭിച്ച പുതിയ OTA അപ്‌ഡേറ്റ് അദ്ദേഹം വ്യക്തമായി കാണിക്കുന്നു. തൻ്റെ കാറിന് ഇപ്പോൾ ലെയിൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് സ്റ്റിയറിംഗ് അസിസ്റ്റ് എന്നീ രണ്ട് പുതിയ സവിശേഷതകൾ ലഭിക്കുന്നുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ പുത്തൻ അപ്‌ഡേറ്റിൻ്റെ ഭാഗമായി കാറിൻ്റെ ECU (ഇലക്‌ട്രോണിക് കൺട്രോൾ യൂണിറ്റ്), FCM (ഫ്രണ്ട് ക്യാമറ മൊഡ്യൂൾ), ഇൻഫോടെയിൻമെൻ്റ് സിസ്റ്റം എന്നിവയും മെച്ചപ്പെടുത്തിയതായി കാർ ഉടമ വിശദീകരിച്ചു. ഇൻഫോടെയിൻമെൻ്റ് സിസ്റ്റത്തിനായുള്ള അപ്പ്ഡേറ്റഡ് 15.18 പതിപ്പ്, LKA, ASA എന്നിവയുടെ പ്രവർത്തനം സുഗമമായി കാണിക്കുന്നതിന് ആവശ്യമായ ആനിമേഷനുകളും ഗ്രാഫിക്സും പ്രദർശിപ്പിക്കാൻ സജ്ജമാക്കിയതാണ് എന്നും പാട്ടീൽ വ്യക്തമാക്കുന്നു.

ADAS OTA

ഈ OTA അപ്‌ഡേറ്റ് പൂർണ്ണമായി ഇൻസ്റ്റാൾ ചെയ്യാൻ ഏകദേശം ഒരു മണിക്കൂറോളം സമയം എടുത്തു എന്ന് അദ്ദേഹം സൂചിപ്പിച്ചു. ഈ അപ്‌ഡേറ്റിന് ശേഷം ഇൻഫോടെയിൻമെൻ്റ് സിസ്റ്റത്തിലോ ഇൻസ്ട്രമെൻ്റ് ക്ലസ്റ്ററിലോ പിശകുകൾ ഒന്നും ഉണ്ടായിട്ടില്ല എന്നും പാട്ടീൽ റിപ്പോർട്ട് ചെയ്യുന്നു. സഫാരിയിലും ഇതേ അപ്‌ഡേറ്റ് ലഭിക്കാൻ സാധ്യതയുണ്ട്, ഹാറിയന്റെ അതേ ഘടകങ്ങൾ തന്നെയാണ് ഇതിലുമുള്ളത്.

ഈ ലെയിൻ കീപ്പ് അസിസ്റ്റും, അഡാപ്റ്റീവ് സ്റ്റിയറിംഗ് അസിസ്റ്റും പ്രീ -ഫേസ്‌ലിഫ്റ്റ് ഹാരിയറിൻ്റെയും സഫാരിയുടെയും ഭാഗമാകാത്തതിൻ്റെ പ്രധാന കാരണം എന്നത് അവ ഹൈഡ്രോളിക് സ്റ്റിയറിംഗുമായി വന്നതുകൊണ്ടാണ്. മോഡേൺ ഇലക്ട്രിക് സ്റ്റിയറിംഗിൽ നിന്ന് വ്യത്യസ്തമായി, ഹൈഡ്രോളിക് സ്റ്റിയറിംഗ് സിസ്റ്റത്തിന് കാറിൻ്റെ ADAS സ്യൂട്ടിനൊപ്പം ഓട്ടോണമസായി പ്രവർത്തിക്കാൻ സിമ്പിളായി ഗ്രാനുലാർ ട്യൂൺ ചെയ്യാൻ കഴിയില്ല എന്നതും ശ്രദ്ധിക്കണം.

ഈ പുത്തൻ OTA അപ്പ്ഡേറ്റുകളുടെ വരവോടെ വിപണിയിൽ ടാറ്റ ഹാരിയറിനും, സഫാരിക്കും വീണ്ടും ജനപ്രീതി വർധിക്കം എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മികച്ച ഫൈവ് സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗും ബിൽഡ് ക്വാളിറ്റിയുമായി എത്തുന്ന വാഹനത്തിൽ LKA, ASA പോലുള്ള അഡാപ്റ്റീവ് ADAS ഫീച്ചറുകളുടെ കൂട്ടിച്ചേർക്കൽ വാഹനത്തിന്റെ സേഫ്റ്റി അടുത്ത ലെവലിലേക്ക് എത്തിക്കും.

Image Courtesy: TATA HARRIER OWNERS CLUB INDIA

More from DriveSpark

Article Published On: Wednesday, November 13, 2024, 16:45 [IST]
English summary
Tata harrier gets ota updates which unlocked new adas features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X