കൈനിറയെ ലാഭം! 3.7 ലക്ഷം പോക്കറ്റിലിരിക്കും; ഹാരിയർ സഫാരി എസ്‌യുവികൾക്ക് ഇങ്ങനെയൊരു ഡീൽ ഇനി കിട്ടില്ല

ടാറ്റയുടെ മുൻനിര മോഡലുകളായ സഫാരിയും ഹാരിയറും ഇപ്പോൾ 3.7 ലക്ഷം രൂപയുടെ കിഴിവിൽ ലഭ്യമാണ്. പുതുക്കിയ മോഡലുകൾഘ വിപണിയിൽ എത്തിച്ചതിൽ പിന്നെ ഇങ്ങനെ ഒരു ഓഫർ ലഭിച്ചിട്ടില്ല, അതിനാൽ ഇത് വെറും തള്ളാണ് എന്ന് വിചാരിക്കരുത്, സംഭവം ഉള്ളതാന്നേ. പുതിയ ഹാരിയറിനും സഫാരിക്കും ഇന്ത്യൻ വിപണിയിൽ അഞ്ച് വർഷത്തിൽ താഴെ പഴക്കം ഇപ്പോഴുണ്ട്, ടാറ്റ മോട്ടോർസ് ഇരു എസ്‌യുവികൾക്കും 2023 -ൽ ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് നൽകിയിരുന്നു. ഈ നീക്കത്തിന്റെ ഫലമായി ടാറ്റ മോട്ടോർസിനും അതിൻ്റെ ഡീലർമാർക്കും വിറ്റഴിക്കപ്പെടാത്ത ഒരു കൂട്ടം പ്രീ -ഫേസ്‌ലിഫ്റ്റ് 2023 മോഡൽ ഹാരിയർ, സഫാരി എസ്‌യുവികളുടെ സ്റ്റോക്ക് കുടുങ്ങി കിടക്കുകയാണ്.

ഒരു വർഷത്തിനു ശേഷവും, ടാറ്റ ഡീലർമാരുടെ പക്കൽ ഈ വിൽക്കപ്പെടാത്ത എസ്‌യുവികളുടെ സ്റ്റോക്കുകൾ തുടരുന്നു, നാം ഇപ്പോൾ 2024 -ഉം കഴിഞ്ഞ് 2025 -ലേക്ക് പ്രവേശിക്കാൻ പോകുകയാണ്. വ്യക്തമായും ശക്തമായും, ഈ 2023 മോഡൽ സഫാരിയും ഹാരിയറും ഡീലർ സ്റ്റോക്ക് യാർഡുകളിൽ നിന്ന് മാറാനുള്ള ഒരേയൊരു മാർഗ്ഗം എന്നത് കനത്ത കിഴിവുകൾ നൽകുക എന്നതാണ്.

ഇതാണ് ഇവിടെ സംഭവിക്കുന്നത്. അതിനാൽ, ഉപഭോക്താക്കൾക്ക് 3.7 ലക്ഷം രൂപ കിഴിവ് ലഭിക്കുന്നത് ഈ 2023 മോഡൽ ഇയർ ടാറ്റ സഫാരിയിലും ഹാരിയറിലുമാണ്. എന്താ ഒന്നു നോക്കാൻ പ്ലാനുണ്ടോ? അങ്ങനെ ഒരു പ്ലാൻ ഉണ്ടെങ്കിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അവ എന്താണ് എന്ന് നമുക്ക് നോക്കാം.

ആദ്യമായി റബ്ബർ ഭാഗങ്ങൾ/ ഘടകങ്ങളുടെ അവസ്ഥകയാണ്, പ്രത്യേകിച്ച് വൈപ്പറുകൾ പോലെയുള്ളവ സ്ഥിരമായി യാർഡിൽ വെയിലും മഴയും കൊണ്ട് കിടന്നതിനാൽ ഉറഞ്ഞു പോവാൻ സാധ്യതയുണ്ട്. അതിനാൽ, വൈപ്പർ ബ്ലേഡുകൾ പോലുള്ളവ മാറ്റേണ്ടിവരും. രണ്ടാമതായി ഒരു വർഷം മുഴുവൻ സ്റ്റോക്ക് യാർഡിൽ കിടക്കുന്ന കാറിന് എല്ലാ ഫ്ലൂയിഡുകളും മാറ്റേണ്ടതുണ്ട്.

എഞ്ചിൻ ഓയിൽ, കൂളൻ്റ്, പവർ സ്റ്റിയറിംഗ്, ബ്രേക്ക് ഫ്ലൂയിഡുകൾ എന്നിവ എല്ലാം മാറ്റേണ്ടതുണ്ട്. ഡെലിവറിക്ക് മുമ്പുള്ള ഇൻസ്പെക്ഷന്റെ ഭാഗമായി ഡീലർഷിപ്പ് ഈ കാര്യങ്ങൾ ചെയ്തു നൽകണം, അതിനാൽ ഡെലിവറി എടുക്കുന്നതിന് മുമ്പ് ഇവ എല്ലാം മാറ്റിയിട്ടുണ്ട് എന്ന് നാമും പ്രത്യേകം ഉറപ്പാക്കേണ്ടതുണ്ട്.

പിന്നെ, വെള്ളപ്പൊക്കത്തിൽ വാഹനം അകപ്പെട്ടിട്ടുണ്ടോ എന്നും നോക്കേണ്ടതുണ്ട്. ഇന്ത്യയിലുടനീളമുള്ള ചില ഡീലർ സ്റ്റോക്ക് യാർഡുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങാൻ ഇടയുള്ളതാണ്. അതിനാൽ, നാം വാങ്ങുന്ന 2023 സഫാരി അല്ലെങ്കിൽ ഹാരിയറിന് 'പ്രളയത്തിൽ കേടുപാടുകൾ' സംഭവിച്ചിട്ടില്ല എന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ, കഴിഞ്ഞ വർഷമോ മറ്റോ സ്റ്റോക്ക് യാർഡുകളിൽ വെള്ളപ്പൊക്കം ഉണ്ടായിട്ടുള്ള ഡീലർമാരിൽ നിന്ന് വാഹനം വാങ്ങുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

ഇനി ടാറ്റ സഫാരിയുടേയും ഹാരിയറിന്റെയും മികവുകളിലേക്ക് വരുകയാണെങ്കിൽ, ഇരു എസ്‌യുവികൾക്കും കരുത്തേകുന്നത് ഒരു 2.0 ലിറ്റർ ഫോർ സിലിണ്ടർ ഫിയറ്റ് മൾട്ടിജെറ്റ് ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ യൂണിറ്റാണ്. 170 bhp പവറും 350 Nm ടോർക്കും ഇത് പുറപ്പെടുവിക്കുന്നു. രണ്ട് എസ്‌യുവികൾക്കും ഫ്രണ്ട് വീൽ ഡ്രൈവ് ലേയൗട്ടും ആറ് സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുകളും ലഭിക്കും. ഹാരിയർ ഫൈവ് സീറ്റ് ലേയൗട്ട് വാഗ്ദാനം ചെയ്യുമ്പോൾ, സഫാരിക്ക് ഏഴ് സീറ്റർ, ത്രീ റോ ലേയൗട്ട് ലഭിക്കുന്നു.

രണ്ട് എസ്‌യുവികളും അവയുടെ ദൃഢമായ ബിൽഡ് ക്വാളിറ്റിയിൽ വളരെയധികം ശ്രദ്ധ നേടുന്നു, കൂടാതെ 5-സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗുകളും വാഹനങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. സവിശേഷതകളുടെ കാര്യത്തിൽ, രണ്ട് എസ്‌യുവികൾക്കും നമുക്ക് ആവശ്യമുള്ളതെല്ലാം ലഭിക്കുന്നു. എന്നിരുന്നാലും, മുഖം മിനുക്കിയ എത്തിയ മോഡലുകളിൽ മാത്രമേ ADAS ഫീച്ചറുകൾ ലഭ്യമാകൂ എന്നത് ശ്രദ്ധിക്കണം.

More from DriveSpark

Article Published On: Thursday, December 5, 2024, 15:53 [IST]
English summary
Tata harrier safari attracts amazing 3 7 lakh discounts details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X