CNG സെഗ്മെന്റിൽ മാരുതിക്ക് പുത്തൻ വെല്ലുവിളി; വമ്പൻ പണിയുടെ സൂചന നൽകി ടാറ്റ

പെട്രോൾ ഡീസൽ വിലകൾ നാം വിചാരിച്ചതിനും അപ്പുറമായി ഉയർന്നതോടെ രാജ്യത്ത് കുറഞ്ഞ ചെലവിൽ വാഹനങ്ങൾ ഓടിക്കാനുള്ള ഓപ്ഷനുകൾക്ക് പിന്നാലെ ജനങ്ങൾ പോവാൻ തുടങ്ങി. മറ്റ് ഇതര സംവിധാനങ്ങളെ എല്ലാത്തിനേയും അപേക്ഷിച്ച് CNG ഓപ്ഷനാണ് ഇത് കൂടുതൽ അഫോർഡബിൾ. അതിനാൽ തന്നെ CNG മോഡലുകൾക്കായുള്ള ഡിമാൻഡും വൻ തോതിൽ ഉയരുകയാണ്.

എന്നിരുന്നാലും ഫോസിൽ ഫ്യുവൽ പതിപ്പുകളിൽ നമുക്ക് ലഭ്യമായ പല ഫീച്ചറുകളും CNG പതിപ്പിൽ പല പ്രമുഖ വാഹന നിർമ്മാതാക്കളും വാഗ്ദാനം ചെയ്യുന്നില്ല എന്നതാണ് വാസ്തം. ഉദാഹരണത്തിന് ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് യൂണിറ്റ് പോലും CNG വേരിയന്റിൽ സുലഭമായി ലഭ്യമല്ല, മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ പലപ്പോഴും ഇവ ലഭ്യമാവുകയുള്ളൂ.

CNG സെഗ്മെന്റിൽ ഓട്ടോമാറ്റിക് യൂണിറ്റ് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

എന്നാൽ രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളിൽ ഒന്നായ ടാറ്റ മോട്ടോർസ് #TiagoiCNG, #TigoriCNG എന്നീ ഹാഷ്‌ടാഗുകളാൽ തങ്ങളുടെ ജനപ്രിയ മോഡലുകളുടെ വരാനിരിക്കുന്ന CNG വകഭേദങ്ങളെക്കുറിച്ച് ഒരു സൂചന നൽകി പുതിയ ടീസർ പുറത്തിറക്കിയിരിക്കുകയാണ്. ടാറ്റ ടിയാഗോ, ടിഗോർ CNG വേരിയന്റുകളിൽ ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉണ്ടായിരിക്കാം എന്ന് ഊഹാപോഹങ്ങൾ സൂചിപ്പിക്കുന്നു.

സംഭവം സത്യമാണ് എങ്കിൽ ഇത് രാജ്യത്തെ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള ആദ്യത്തെ CNG മോഡലുകളായി അടയാളപ്പെടാം. ഇത് ടാറ്റയ്ക്ക് വിപണി വിഹിതം മെച്ചപ്പെടുത്താനുള്ള ഒരു സുവർണ്ണാവസരമാണ് എന്ന് നിസംശയം പറയാം. ടോപ്പ് എൻഡ് XT, XZ+ ട്രിമ്മുകളെ അടിസ്ഥാനമാക്കിയാണ് ഓട്ടോമാറ്റിക് വേരിയന്റുകൾ പ്രതീക്ഷിക്കാവുന്നത്.

CNG സെഗ്മെന്റിൽ ഓട്ടോമാറ്റിക് യൂണിറ്റ് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

അവയുടെ മാനുവൽ സഹോദരങ്ങൾക്ക് സമാനമായി, ടാറ്റ ടിയാഗോ CNG AT, ടിഗോർ CNG AT എന്നിവയിൽ 85 bhp മാക്സ് പവറും 113 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന അതേ 1.2 ലിറ്റർ, ത്രീ-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ സജ്ജീകരണവുമായി വരും. ഇത് CNG സെഗ്മന്റിൽ ട്വിൻ സിലണ്ടർ ടെക്ക് നൽകിയ മേൽക്കൈയ്ക്ക് ഒപ്പം ഒരു USP കൂടെ വാഗ്ദാനം ചെയ്യുന്നു.

മറ്റ് സംഭവവികാസങ്ങളിൽ, ടാറ്റ മോട്ടോർസ് കർവ്വ് ഇവി, ഹാരിയർ ഇവി, സഫാരി ഇവി എന്നിങ്ങനെ മൂന്ന് പുതിയ ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിച്ചുകൊണ്ട് ഇലക്ട്രിക് വെഹിക്കിൾ (ഇവി) പ്രൊഡക്ട് പോർട്ട്‌ഫോളിയോ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്. ടാറ്റ ഹാരിയർ ഇവി, സഫാരി ഇവി എന്നിവയുടെ ലീക്കായ ഡിസൈൻ പേറ്റന്റുകൾ വാഹനങ്ങളുടെ അന്തിമ ഡിസൈൻ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു.

CNG സെഗ്മെന്റിൽ ഓട്ടോമാറ്റിക് യൂണിറ്റ് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

രണ്ട് ഇവികളും കഴിഞ്ഞ വർഷം അവതരിപ്പിച്ച ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഹാരിയർ ഇവിയുടെ മുൻവശത്തെ ഡോറിന്റെ താഴത്തെ ഭാഗത്ത് ഒരു '.ev' ബാഡ്ജും പുതുതായി രൂപകൽപന ചെയ്ത അലോയി വീലുകളും അവയുടെ ഇന്റേണൽ കംബഷൻ എഞ്ചിൻ (ICE) സഹോദരങ്ങൾക്ക് സമാനമായ ഒരു പനോരമിക് സൺറൂഫും നിലനിർത്തുന്നു.

ക്യാബിനിനുള്ളിൽ, രണ്ട് ഇലക്ട്രിക് എസ്‌യുവികൾക്കും വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡ്രൈവ് മോഡുകൾക്കായി റോട്ടറി ഡയലുകളുള്ള ഒരു പുതിയ സെൻട്രൽ ടണൽ, എസി വെന്റുകൾക്കും മറ്റ് ഫംഗ്‌ഷനുകൾക്കുമായി ഒരു ടച്ച് പാനൽ, മൗണ്ട് ചെയ്ത കണട്രോളുകളുള്ള ട്വിൻ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയും ഉണ്ടായിരിക്കും.

CNG സെഗ്മെന്റിൽ ഓട്ടോമാറ്റിക് യൂണിറ്റ് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ടാറ്റ ഹാരിയർ ഇവിയും സഫാരി ഇവിയും ബ്രാൻഡിന്റെ പുതിയ Acti.ev ആർക്കിടെക്ചറിലാണ് നിർമ്മിച്ചിരിക്കുന്നത്, പുതിയ പഞ്ച് ഇവിയിലും ഇത് തന്നെ ഉപയോഗപ്പെടുത്തുന്നു. രണ്ട് ഇവികളുടെയും വിശദമായ സ്പെസിഫിക്കേഷനുകൾ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല, എന്നാലും വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവികൾ 60 kWh -നും 80 kWh -നും ഇടയിലുള്ള ബാറ്ററി പായ്ക്ക് ആവും വഹിക്കുക എന്ന് ടാറ്റ മോട്ടോർസ് സ്ഥിരീകരിച്ചു, ഇത് സിംഗിൾ ചാജിൽ 500 കിലോമീറ്ററിനപ്പുറം റേഞ്ച് വാഗ്ദാനം ചെയ്യാം.

More from DriveSpark

Article Published On: Wednesday, January 24, 2024, 14:24 [IST]
English summary
Tata hints new automatic variants for tiago tigor cng models
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X