i20 N -ലൈൻ അല്പം വിയർക്കും! കട്ട കോംപറ്റീഷനുമായി ആൾട്രോസ് റേസർ; ടാറ്റ ഹോട്ട് ഹാച്ചിന്റെ വിലകൾ ഇങ്ങനെ

ഫോക്സ്‍വാഗണ്‍ പോളോ GT ഇന്ത്യൻ വിപണി വിട്ടതോടെ ഇന്ത്യൻ ഹോട്ട് ഹാച്ച് സെഗ്മെന്റിൽ എതിരളാകൾ ഒന്നും തന്നെ ഇല്ലാതെ സ്വൈര്യവിഹാരം നടത്തുകയായിരുന്നു നമ്മുടെ ഹ്യുണ്ടായി i20 N -ലൈൻ, എന്നാൽ ആ സ്വസ്ഥതയ്ക്ക് വിരാമമിട്ടുകൊണ്ട് ടാറ്റ മോട്ടോർസ് തങ്ങളുടെ പൊഫോമെൻസ് ഫോക്കസ്ഡ് ഹോട്ട് ഹാച്ച്ബാക്ക് മോഡലായി ആൾട്രോസ് റേസറിനെ അവതരിപ്പിച്ചിരിക്കുകയാണ്. 9.49 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് മോഡൽ വിൽപ്പനയ്ക്ക് എത്തുന്നത്. ഇത് 10.99 ലക്ഷം രൂപ വരെ ഉയരും.

വാഹനത്തിന്റെ ബുക്കിംഗ് ഇതിനോടകം രാജ്യത്ത് ഉടനീളം ടാറ്റ മോട്ടോർസ് ആരംഭിച്ചിട്ടുണ്ട്. 21,000 രൂപ ടോക്കൺ തുക നൽകി ഈ ഹോട്ട് ഹാച്ച് ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ ശക്തമായ എഞ്ചിൻ ഓപ്ഷനും വിഷ്വൽ അപ്പ്ഡേറ്റുകളുമാണ് ആൾട്രോസ് റേസറിനെ നോർമൽ ടാറ്റ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

വളരെ പെപ്പിയും ആകർഷകവുമായ ഡ്യുവൽ ടോൺ ഓറഞ്ച് & ബ്ലാക്ക് പെയിന്റ് സ്കീമാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്. ഇതു കൂടാതെ വൈറ്റ് & ഗ്രേ ഡ്യുവൽ ടോൺ ഓപ്ഷനുകളുമുണ്ട്. അതോടൊപ്പം 16 ഇഞ്ച് ഡ്യുവൽ ടോൺ അലോയി വീലുകളും നമുക്ക് കാണാം. A-, B-, C- പില്ലറുകൾ, ORVM -കൾ, റൂഫ്, ഷാർക്ക് ഫിൻ ആൻ്റിന, റിയർ ഇന്റഗ്രേറ്റഡ് സ്‌പോയിലർ എന്നിവയ്ക്ക് ബ്ലാക്ക് പെയിൻ്റ് സ്കീം ലഭിക്കുന്നു.

മുകളിൽ സൂചിപ്പിച്ച മൂന്ന് കളർ ഓപ്ഷനുകൾക്ക് ഒപ്പം ഈ ബ്ലാക്ക് ട്രീറ്റ്മെന്റ് ലഭ്യമാണ്. ഹുഡിലും റൂഫിലും ട്വിൻ വൈറ്റ് റേസിംഗ് സ്ട്രൈപ്പുകളാണ് മറ്റൊരു പ്രധാന വിഷ്വൽ ഹൈലൈറ്റ്. R1, R2, R3, എന്നിങ്ങനെ മൊത്തം മൂന്ന് വേരിയൻ്റുകളിൽ ടാറ്റ ആൾട്രോസ് റേസർ വിൽപ്പനയ്ക്ക് എത്തും. രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ മോഡൽ ഇതിനോടകം എത്തിത്തുടങ്ങിയിട്ടുണ്ട്.

ഇനി അകത്തളത്തിലേക്ക് നീങ്ങുമ്പോൾ, ക്യാബിനിൽ കോൺട്രാസ്റ്റിംഗ് ഓറഞ്ച് ആക്‌സൻ്റുകളും റേസർ എംബ്ലങ്ങളും എല്ലാം ചേർത്ത് ഗ്രാനൈറ്റ് ബ്ലാക്ക് തീമാണ് ഈ സ്പോർട്ടി മോഡലിൽ ടാറ്റ അവതരിപ്പിക്കുന്നത്. വെൻ്റിലേറ്റഡ് ഡ്രൈവർ & ഫ്രണ്ട് പാസഞ്ചർ സീറ്റുകൾ, റെഡ് & വൈറ്റ് റേസിംഗ് സ്ട്രൈപ്പുകളുള്ള ലെതറെറ്റ് സീറ്റുകൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, പിന്നിൽ എസി വെൻ്റുകൾ എന്നിവ ഇതിൽ വരുന്നു.

അതോടൊപ്പം വയർലെസ് ആപ്പിൾ കാർപ്ലേ & ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, 7.0 ഇഞ്ച് TFT ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഒരു HUD, 360 -ഡിഗ്രി ക്യാമറ സിസ്റ്റം, ആറ് എയർബാഗുകൾ, എയർ പ്യൂരിഫയർ, എക്സ്പ്രെസ് കൂൾ, വോയ്സ് ആക്ടിവേറ്റഡ് സൺറൂഫ് തുടങ്ങിയവയും ടാറ്റ മോട്ടോർസ് ഈ പെർഫോമെൻസ് ഹാച്ചിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

കാഴ്ച്ചയിലുള്ള മെച്ചപ്പെടുത്തലുകളും അപ്പ്ഡേറ്റുകളും മാറ്റി നിർത്തി ഇനി പെഫോമെൻസിന്റെ കാര്യത്തിൽ, ഒരു 1.2 ലിറ്റർ ടർബോചാർജ്ഡ് ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ടാറ്റ ആൾട്രോസ് റേസറിന് കരുത്തേകുന്നത്, 5,500 rpm -ൽ 120 PS മാക്സ് പവറും 1,750 rpm -നും 4,000 rpm -നും ഇടയിൽ 170 Nm പീക്ക് torque ഉം നെകക്സോണിൽ നിന്നും കടംകൊണ്ട ഈ ടർബോ പെട്രോൾ യൂണിറ്റ് പുറപ്പെടുവിക്കുന്നു.

ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായിട്ടാണ് ഈ പവർട്രെയിൻ കണക്ട് ചെയ്തിരിക്കുന്നത്. നിലവിൽ ഇതിൽ ഒരു ഓട്ടോമാറ്റിക് ഗിയബോക്സ് ഓപ്ഷൻ ടാറ്റ വാഗ്ദാനം ചെയ്യുന്നില്ല. അളവുകളുടെ കാര്യത്തിൽ ആൾട്രോസ് റേസറിന് 3,990 mm നീളവും 1,755 mm വീതിയും 1,523 mm ഉയരവുമുണ്ട്, 2,501 mm വീൽബേസുമാണ് വരുന്നത്.

More from DriveSpark

Article Published On: Friday, June 7, 2024, 13:25 [IST]
English summary
Tata launches altroz racer hot hatch in india at rs 9 49 lakhs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X