15 ലക്ഷം വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയുമായി ടാറ്റ, ചരിത്ര നാഴികക്കല്ലുമായി ജനപ്രിയ ബ്രാൻഡ്
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഇൻ്റർമീഡിയറ്റ്, ലൈറ്റ് ആൻഡ് മീഡിയം കൊമേഴ്‌സ്യൽ വെഹിക്കിൾസ് വിഭാഗത്തിൽ 15 ലക്ഷം വാഹനങ്ങളുടെ വിൽപ്പന എന്ന ചരിത്ര നാഴികക്കല്ല് സ്വന്തമാക്കിയിരിക്കുകയാണ്. ഈ നാഴികക്കല്ല് കൈവരിക്കുന്ന രാജ്യത്തെ ഏക ട്രക്ക് നിർമ്മാതാക്കളായി ടാറ്റ മോട്ടോഴ്‌സ് മാറി എന്നതാണ് ഹൈലൈറ്റ്. ഈ നേട്ടത്തിൻ്റെ ഓർമ്മയ്ക്ക് വേണ്ടി ടാറ്റ എസ്എഫ്‌സി 407 ഗോൾഡ്, ടാറ്റ എൽപിടി, ടാറ്റ എസ്എഫ്‌സി 709 ജി, ടാറ്റ എൽപിടി 1109 ജി, ടാറ്റ എൽപികെ 1112, ടാറ്റ എൽപികെ 1416 ശ്രേണിയിലുള്ള ട്രക്കുകളുടെയും ടിപ്പറുകളുടെയും പുതിയ വകഭേദങ്ങൾ ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിക്കുകയും ചെയ്തു.
കൃഷി, ഇ-കൊമേഴ്‌സ്, നിർമ്മാണം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലുടനീളമുള്ള വൈവിധ്യമാർന്ന ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്ന 4 മുതൽ 19 ടൺ വരെ ഭാരമുള്ള ട്രക്കുകൾ ആണ് ൻ്റർമീഡിയറ്റ്, ലൈറ്റ് ആൻഡ് മീഡിയം കൊമേഴ്‌സ്യൽ വെഹിക്കിൾസ് വിഭാഗത്തിൽ ഉൾപ്പെടുന്നു. സെഗ്‌മെൻ്റിൽ മികച്ചതും ഇന്ധനക്ഷമതയുള്ളതുമായ സൊല്യൂഷനുകളുടെ വിശാലമായ ശ്രേണി വാഗ്ദാനം ചെയ്യുന്ന ടാറ്റ മോട്ടോഴ്‌സ് കുറഞ്ഞ ഉടമസ്ഥാവകാശവും ഉയർന്ന വാഹന പ്രവർത്തന സമയവും ഉറപ്പാക്കുന്നു, ഇത് ഉപഭോക്താക്കൾക്ക് ലാഭം വർദ്ധിപ്പിക്കുന്നു.

ഐഎൽഎംസിവി പോർട്ട്‌ഫോളിയോയിൽ എൽപിടി, എസ്എഫ്‌സി, സിഗ്ന, അൾട്രാ റേഞ്ച് എന്നിങ്ങനെ ഒന്നിലധികം ക്യാബിൻ ഓപ്ഷനുകളും വിവിധ ഡെക്ക് നീളവും ശരീര ശൈലികളും ഉൾപ്പെടുന്നു. ബ്രേക്ക്‌ഡൗൺ സഹായം, ഗ്യാരണ്ടീഡ് ടേൺറൗണ്ട് ടൈംസ്,ഒറിഡിനൽ സ്‌പെയർ പാർട്‌സ്, സമഗ്രമായ വാഹന ലൈഫ് സൈക്കിൾ മാനേജ്‌മെൻ്റ് ഉറപ്പാക്കുന്ന ടാറ്റ മോട്ടോഴ്‌സിൻ്റെ സമ്പൂർണ സേവ 2.0 സംരംഭം ഉൽപ്പന്നങ്ങളുടെ വിശാലമായ ശ്രേണിയെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്.
കൂടാതെ, ടാറ്റ മോട്ടോഴ്‌സ് ഫ്ലീറ്റ് എഡ്ജ്, അതിൻ്റെ കണക്റ്റഡ് വെഹിക്കിൾ പ്ലാറ്റ്‌ഫോം, ഫ്ലീറ്റ് മാനേജ്‌മെൻ്റ് ഒപ്റ്റിമൈസ് ചെയ്യുന്നതിനും വാഹനത്തിൻ്റെ പ്രവർത്തന സമയം പരമാവധിയാക്കുന്നതിനും ഉടമസ്ഥാവകാശത്തിൻ്റെ മൊത്തം ചെലവ് കുറയ്ക്കുന്നതിനും സഹായിക്കുന്നവയാണ്. രാജ്യത്തുടനീളം, ടാറ്റ മോട്ടോഴ്‌സിന് 2500-ലധികം വിൽപ്പന, സർവീസ് ടച്ച് പോയിൻ്റുകൾ ഉണ്ട്. അത് കൊണ്ട് ഏതൊരു സ്ഥലത്തായാലും മികച്ച സേവനം ടാറ്റ് ഉറപ്പ് നൽകുന്നു.
ലോറിയും ട്രക്കും മാത്രമല്ല ടാറ്റയുടെ പാസഞ്ചർ വാഹനങ്ങളുടെ വിശേഷങ്ങളിലേക്ക് നോക്കിയാൽ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഒരു സുപ്രധാന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് ഇലക്ട്രിക് ഹാച്ച്ബാക്ക്. ഇതിനകം ഇന്ത്യയിലെ 50,000 വീടുകളില്‍ എത്തിയിരിക്കുകയാണ് ടിയാഗോ ഇവി. പുറത്തിറങ്ങി 4 മാസത്തിനുള്ളില്‍ 10000 യൂണിറ്റ് വില്‍പ്പനയിലെത്താന്‍ ടിയാഗോക്ക് സാധിച്ചിരുന്നു.
17 മാസത്തിനുള്ളിലാണ് ബാക്കി 40000 യൂണിറ്റ് ഡെലിവറി ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ 10000 ബുക്കിംഗ് നേടിയ ടിയാഗോ ഇവി അക്കാലത്ത് അത്രയും വേഗത്തില്‍ നേട്ടം കൈവരിക്കുന്ന ഇവിയായിരുന്നു. 1 ദിവസം കൊണ്ട് 15000-ത്തില്‍ കൂടുതല്‍ ബുക്കിംഗ് നേടി എംജി വിന്‍ഡ്സര്‍ ഇവിയാണ് അടുത്തിടെ റെക്കോഡ് തകര്‍ത്ത്.താങ്ങാവുന്ന വില, മാന്യമായ റേഞ്ച്, 4 ഡോര്‍ കാറിന്റെ പ്രായോഗിക എന്നിവ കാരണമാണ് ടിയാഗോ ഇവി ഇത്രകണ്ട് ജനപ്രിയമായത്.
7.99 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില. XE, XT, XZ+, XZ+ ടെക് എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ഇവി വാങ്ങാം. ടീല്‍ ബ്ലൂ, ഡേടോണ ഗ്രേ, ട്രോപ്പിക്കല്‍ മിസ്റ്റ്, പ്രിസ്റ്റൈന്‍ വൈറ്റ്, മിഡ്‌നൈറ്റ് പ്ലം എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാം. ടിയാഗോ ഇവി രണ്ട് ബാറ്ററി പാക്കുകളില്‍ ലഭ്യമാണ്. താഴ്ന്ന വേരിയന്റുകള്‍ക്ക് 250 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു
19.2 kWh ബാറ്ററി പായ്ക്ക് ലഭിക്കും. അതേസമയം വലിയ 24 kWh ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ ക്ലെയിം റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 74 bhp പവറും 114 Nm വരെ പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള PMS ഇലക്ട്രിക് മോട്ടോറാണ് ടിയാഗോ ഇവിയുടെ കരുത്ത്. ഇലക്ട്രിക് ഹാച്ചിന്റെ ബാറ്ററികള്‍ക്കും മോട്ടോറുകള്‍ക്കും 8 വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്ററും വാറണ്ടി വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








