മാരുതിക്ക് മുമ്പേ 'ആക്ടീവ്' ആയി ടാറ്റ! ഒന്നര വര്‍ഷം കൊണ്ട് വരാന്‍ പോകുന്നത് 5 ഇവികള്‍

ഇന്ത്യയിലെ ഇവി പ്രേമികള്‍ ഏറെ നാളായി ആകാംക്ഷയോടെ കാത്തിരിക്കുന്ന പഞ്ച് ഇവി കഴിഞ്ഞ ദിവസം ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി അ്‌വതരിപ്പിച്ചിരുന്നു. അഡ്വാന്‍സ്ഡ് കണക്റ്റഡ് ടെക്-ഇന്റലിജന്റ് ഇലക്ട്രിക് വെഹിക്കിള്‍ (Acti.ev) എന്നറിയപ്പെടുന്ന പുതിയ പ്യുവര്‍ ഇവി പ്ലാറ്റ്‌ഫോമിനെ കുറിച്ചുള്ള വിശദാംശങ്ങളും കമ്പനി പുറത്തുവിട്ടിരുന്നു.

ടാറ്റയുടെ ഭാവി മോഡലുകള്‍ക്ക് അടിത്തറയിടുന്ന പുതിയ പ്ലാറ്റ്‌ഫോമില്‍ വരുന്ന ആദ്യ ഇവിയായിരിക്കും ടാറ്റ പഞ്ച് ഇവി. ടാറ്റയുടെ ഇലക്ട്രിക് പോര്‍ട്‌ഫോളിയോയില്‍ ഉള്‍പ്പെടുന്ന നാലാമത്തെ ഇലക്ട്രിക് കാറാണ് ടാറ്റ പഞ്ച് ഇവി. പുതിയ ഇലക്ട്രിക് എസ്‌യുവിയുടെ ബുക്കിംഗ് വിന്‍ഡോ ടാറ്റ തുറന്നിട്ടുണ്ട്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ ഇപ്പോള്‍ ഇവി 21000 രൂപ ടോക്കണ്‍ തുക നല്‍കി ബുക്ക് ചെയ്യാന്‍ സാധിക്കും.

tata punch ev

തുടക്കത്തില്‍ സൂചിപ്പിച്ച പോലെ വിവിധ ബോഡിശൈലിയിലുള്ള അഞ്ചിലേറെ ഇവികള്‍ പുതിയ ആക്ടീവ് പ്ലാറ്റ്‌ഫോമില്‍ വരാന്‍ പോകുകയാണ്. വരുന്ന 18 മാസം കൊണ്ട് അതായത് ഒന്നര വര്‍ഷം കൊണ്ട് അഞ്ച് ഇവികള്‍ ഈ പ്ലാറ്റ്‌ഫോമില്‍ വരുമെന്ന് പ്രമോഷനല്‍ വീഡിയോയില്‍ ടാറ്റ വ്യക്തമാക്കുന്നു. വരാന്‍ പോകുന്ന കര്‍വ്, സിയറ, ഹാരിയര്‍ ഇവികള്‍ ഈ പ്ലാറ്റ്‌ഫോമിലായിരിക്കും വരിക.

മികച്ച കാര്യക്ഷമത, പ്രായോഗികത, മികച്ച ഡ്രൈവിംഗ് എക്‌സ്പീരിയന്‍സ് എന്നിവ പ്രാപ്തമാക്കുന്നതായിരിക്കും ടാറ്റുടെ പുതിയ മെയിഡ് ഇന്‍ ഇന്ത്യ ആര്‍കിടെക്ചര്‍ എന്നാണ് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ചീഫ് പ്രൊഡക്ട് ഓഫീസര്‍ ആനന്ദ് കുല്‍ക്കര്‍ണി പറഞ്ഞു. ഈ പ്ലാറ്റ്ഫോമില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്നതിന്റെ അടിസ്ഥാന ആശയം ടാറ്റ മോട്ടോര്‍സ് വെളിപ്പെടുത്തിയിട്ടുണ്ട്.

tata acti.ev architecture

ടാറ്റയുടെ നിലവിലുള്ള ഇവികളായ നെക്‌സോണ്‍, ടിയാേഗാ എന്നിവയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കൊണ്ടാണ് ടാറ്റ ആക്ടീവ് പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചത്. പുത്തന്‍ ഇവികള്‍ ഫ്യൂച്ചറിസ്റ്റിക് ആണെന്ന് ഉറപ്പാക്കാന്‍ അഡ്വാന്‍സ് ടെക്‌നോളജി മാത്രമല്ല സോഫ്റ്റ്വെയര്‍ അധിഷ്ഠിത സവിശേഷതകള്‍ കൂടി ഇവയില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് കുല്‍ക്കര്‍ണി വിശദീകരിച്ചു.

ഒപ്റ്റിമൈസ്ഡ് ബാറ്ററി പായ്ക്ക് ഡിസൈന്‍, ആഗോള നിലവാരത്തില്‍ പരീക്ഷിച്ച വിപുലമായ സെല്ലുകള്‍ എന്നിവ ഇവിയുടെ എനര്‍ജി ഡെന്‍സിറ്റി 10 ശതമാനം പുരോഗതി കൈവരിക്കുന്നു. 300 കിലോമീറ്റര്‍ മുതല്‍ 600 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ ഇത് വാഗ്ദാനം ചെയ്യും. ഓള്‍-വീല്‍ ഡ്രൈവ് (AWD), റിയര്‍-വീല്‍ ഡ്രൈവ് (RWD), അല്ലെങ്കില്‍ ഫ്രണ്ട്-വീല്‍ ഡ്രൈവ് (FWD) കോണ്‍ഫിഗറേഷനുകള്‍ തിരഞ്ഞെടുക്കാനും ഇത് അനുവദിക്കുന്നു.

tata acti.ev architecture

മാത്രമല്ല AC ഫാസ്റ്റ് ചാര്‍ജിംഗിനായി 7.2 kW മുതല്‍ 11 kW വരെ ശേഷിയുള്ള ഓണ്‍-ബോര്‍ഡ് ചാര്‍ജറുകളെ ഈ പ്ലാറ്റ്‌ഫോമില്‍ വരുന്ന ഇവികള്‍ പിന്തുണയ്ക്കുന്നു. 150 kW DC ഫാസ്റ്റ് ചാര്‍ജിംഗിനെയും ഇത് പിന്തുണയ്ക്കും. GNCAP, BNCAP സേഫ്റ്റി പ്രോട്ടോക്കോളുകള്‍ പാലിക്കുന്ന ദൃഢമായ ബോഡി സ്ട്രക്ചറുള്ള വിവിധ ബോഡിെൈശലിയിലുള്ള മോഡലുകള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ഈ പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സുരക്ഷയില്‍ ശ്രദ്ധയൂന്നുന്ന ശക്തമായ ഷാസി ലഭിക്കുന്നതിനാല്‍ പുതിയ മോഡലുകള്‍ക്ക് 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിക്കുമെന്നും ടാറ്റ പ്രതീക്ഷിക്കുന്നു. സ്‌കേറ്റ്‌ബോര്‍ഡ് ഡിസൈന്‍ കാരണം ഇത് ക്യാബിനില്‍ കൂടുതല്‍ സ്പേസ് നല്‍കുന്നതിനൊപ്പം സ്റ്റോറേജിനും മുന്‍ഗണന നല്‍കുന്നു. ബാറ്ററി ഫേ്‌ലാറില്‍ സ്ഥാപിക്കുന്നതിനാല്‍ ബൂട്ടും ഫ്രങ്കും കൂടുതല്‍ സ്‌പേഷ്യസായിരിക്കും.

tata acti.ev architecture

എന്‍ഹാന്‍സ്ഡ് കമ്പ്യൂട്ടിംഗ് കേപബിലിറ്റികളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളും (ADAS) ഇതില്‍ സജ്ജീകരിക്കാന്‍ സാധിക്കുന്നതിനാല്‍ മികച്ച സേഫ്റ്റിയും നാവിഗേഷനും ഉറപ്പാക്കും. ഫ്യൂച്ചറിസ്റ്റിക്കായ സ്‌കേലബിള്‍ ക്ലൗഡ് ആര്‍ക്കിടെക്ചറിലാണ് പുതിയ പ്ലാറ്റ്‌ഫോം നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ സോഫ്റ്റ്വെയറിനും മറ്റ് സവിശേഷതകള്‍ക്കുമായി വിപുലമായ ഓവര്‍-ദി-എയര്‍ അപ്ഡേറ്റുകള്‍ സുഗമമാക്കുന്നു. വാഹനം അപ്‌ഡേറ്റ് ആയി തുടരാനും ഏറ്റവും പുതിയ മെച്ചപ്പെടുത്തലുകള്‍ വരുത്താനും ഇതുവഴി സാധിക്കും.

5G റെഡിനസ് ഉപയോഗിച്ച് പുതിയ ആര്‍ക്കിടെക്ചര്‍ വിപുലമായ നെറ്റ്വര്‍ക്ക് വേഗതയും തടസമില്ലാത്ത കണക്റ്റിവിറ്റിയും സുഗമമാക്കുന്നു. വെഹിക്കിള്‍ ടു ലോഡ് (V2L), വെഹിക്കിള്‍ ടു വെഹിക്കിള്‍ ചാര്‍ജിംഗ് (V2V) സാങ്കേതികവിദ്യയും ഇത് പിന്തുണയ്ക്കും. അടുത്ത വര്‍ഷം മാരുതി സുസുക്കി തങ്ങളുടെ കന്നി ഇവി പുറത്തിറക്കാന്‍ പോകുകയാണ്. ടെസ്‌ല, ഫോക്‌സ്‌വാഗണ്‍ എന്നീ കമ്പനികളും ഇന്ത്യയില്‍ ഇവികള്‍ വില്‍പ്പനക്കെത്തിക്കാന്‍ പോകുകയാണ് ആ സാഹചര്യത്തിലാണ് ടാറ്റ കൂടുതല്‍ ആക്ടീവാകുന്നത്.

Article Published On: Sunday, January 7, 2024, 15:00 [IST]
English summary
Tata motors acti ev architecture to underpin 5 evs in next 18 months details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X