ഹോട്ട് ഹാച്ച് കിരീടം ചൂടാൻ കച്ചകെട്ടി ആൾട്രോസ് റേസർ; പെർഫോമെൻസ് മോഡൽ നാളെ എത്തും
ഇന്ത്യൻ വിപണിയിൽ ഒരു പൊഫോമെൻസ് ഫോക്കസ്ഡ് ഹോട്ട് ഹാച്ച്ബാക്ക് മോഡൽ അവതരിപ്പിക്കണം എന്ന ടാറ്റയുടെ ആശയത്തിന്റെ പരിണാമമാണ് ടാറ്റ ആൾട്രോസ് റേസർ. 2023 ഓട്ടോ എക്‌സ്‌പോയിലാണ് ആദ്യമായി ഈ വാഹനത്തെ അതിന്റെ കൺസെപ്റ്റ് രൂപത്തിൽ വെളിപ്പെടുത്തിയത്. അതിനെ തുടർന്ന് 2024 -ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലും ഈ പെഫോമെൻസ് സ്പെക്ക് മോഡലിനെ ടാറ്റ മോട്ടോർസ് പ്രദർശിപ്പിച്ചു. സ്റ്റാൻഡേർഡ് ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിൻ്റെ ഈ പെർഫോമൻസ് ഫോക്കസ്ഡ് പതിപ്പിൽ കാര്യമായ വിഷ്വൽ അപ്‌ഗ്രേഡുകളും കൂടുതൽ ശക്തമായ എഞ്ചിൻ ഓപ്ഷനും ഉണ്ട്.
വരാനിരിക്കുന്ന ഈ പെപ്പി മോഡൽ ശ്രദ്ധേയമായ ഡ്യുവൽ ടോൺ ഓറഞ്ച് & ബ്ലാക്ക് പെയിന്റ് സ്കീം ഉൾപ്പെടെ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൂടാതെ 16 ഇഞ്ച് ഡ്യുവൽ ടോൺ അലോയി വീലുകളും ഇതിൽ നിമ്മാതാക്കൾ സജ്ജീകരിക്കും.

അലോയി വീലുകൾ ഡ്യുവൽ ടോൺ ഷെയ്ഡ് അല്ലാതെ സാധാരണ മോഡലിന് സമാനമായ ഡിസൈൻ അങ്ങനെ തന്നെ നിലനിർത്തുന്നു. ORVM -കൾ, A-, B-, C- പില്ലറുകൾ, റൂഫ്, ഷാർക്ക് ഫിൻ ആൻ്റിന, പിന്നിലെ ഇന്റഗ്രേറ്റഡ് സ്‌പോയിലർ എന്നിവയ്ക്ക് ബ്ലാക്ക് പെയിൻ്റ് ഷെയ്ഡ് ലഭിക്കുന്നു. അതേസമയം ബോഡിക്ക് ഓറഞ്ച് ബേസ് നിറമാണുള്ളത്, ഉപഭോക്താവിൻ്റെ ചോയിസിനെ ആശ്രയിച്ച് വൈറ്റ് അല്ലെങ്കിൽ ഗ്രേ കളർ ഓപ്ഷനുകൾ ലഭ്യമാണ്.
ഹുഡിലും റൂഫിലും ട്വിൻ വൈറ്റ് റേസിംഗ് സ്ട്രൈപ്പുകൾ നമുക്ക് കാണാം. ടാറ്റ ആൾട്രോസ് റേസർ മൊത്തം മൂന്ന് വേരിയൻ്റുകളിൽ വിൽപ്പനയ്ക്ക് എത്തും. R1, R2, R3, എന്നീ വേരിയന്റുകൾ നാളെ ഔദ്യോഗിക വില പ്രഖ്യാപനത്തിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. അകത്ത്, ക്യാബിനിൽ കോൺട്രാസ്റ്റിംഗ് ഓറഞ്ച് ആക്‌സൻ്റുകളും റേസർ എംബ്ലങ്ങളും അടങ്ങുന്ന ഗ്രാനൈറ്റ് ബ്ലാക്ക് തീം സ്പോർട്ടി മോഡൽ അവതരിപ്പിക്കുന്നു.
ഇനി പെഫോമെൻസിനെ സംബന്ധിച്ചിടത്തോളം, ടാറ്റ ആൾട്രോസ് റേസറിന് കരുത്തേകുന്നത് 1.2 ലിറ്റർ ടർബോചാർജ്ഡ് ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ്, 5,500 rpm -ൽ 120 PS മാക്സ് പവറും 1,750 rpm -നും 4,000 rpm -നും ഇടയിൽ 170 Nm പീക്ക് torque ഉം ഈ യൂണിറ്റ് പുറപ്പെടുവിക്കുന്നു. ഈ പവർപ്ലാൻ്റ് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു.
ആൾട്രോസ് റേസറിന് 3,990 mm നീളവും 1,755 mm വീതിയും 1,523 mm ഉയരവുമുണ്ട്, 2,501 mm വീൽബേസും ലഭിക്കുന്നുണ്ട്. ഇത് ഹ്യുണ്ടായി i20 N ലൈനുമായി മുഖാമുഖം മത്സരിക്കും കൂടാതെ മത്സരാധിഷ്ഠിത വിലയും വാഹനത്തിന് ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ, പ്രാദേശിക വാഹന നിർമ്മാതാക്കൾ പുതിയ വേരിയന്റുകൾ അവതരിപ്പിച്ചും പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടും ചിലത് ഒഴിവാക്കിയും ആൾട്രോസ് ഹാച്ച്ബാക്കിൻ്റെ ലൈനപ്പ് അപ്ഡേറ്റ് ചെയ്തിരുന്നു.

ടാറ്റ ആൾട്രോസ് റേസർ പുതിയ ടോപ്പ് ഓഫ് ലൈൻ മോഡലായി മാറുന്നതിനാൽ സവിശേഷതകളാൽ പായ്ക്ക് ചെയ്തിരിക്കും എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല. വെൻ്റിലേറ്റഡ് ഡ്രൈവർ & ഫ്രണ്ട് പാസഞ്ചർ സീറ്റുകൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, റെഡ് & വൈറ്റ് റേസിംഗ് സ്ട്രൈപ്പുകളുള്ള ലെതറെറ്റ് സീറ്റുകൾ, പിന്നിൽ എസി വെൻ്റുകൾ എന്നിവ ഇതിൽ വരുന്നു.
വയർലെസ് ആപ്പിൾ കാർപ്ലേ & ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, 7.0 ഇഞ്ച് TFT ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ആറ് എയർബാഗുകൾ, ഒരു HUD, 360 -ഡിഗ്രി ക്യാമറ സിസ്റ്റം, എയർ പ്യൂരിഫയർ, വോയ്സ് ആക്ടിവേറ്റഡ് സൺറൂഫ് തുടങ്ങിയവയും ടാറ്റ ഇതിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








