പോളോ തിരിച്ചു വരും മുന്നേ കളം പിടിക്കാൻ ആൾട്രോസ് റേസറുമായി ടാറ്റ; അരങ്ങേറ്റം അടുത്തമാസം
2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച, ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആൾട്രോസ് റേസർ അവതരിപ്പിക്കാൻ ടാറ്റ മോട്ടോർസ് അവസാനഘട്ട തയ്യാറെടുപ്പിലാണ്. ഈ സ്പോർട്ടി പതിപ്പ് അടുത്ത മാസം വിപണിയിലെത്തും എന്നാണ് റിപ്പോർട്ട്. പെർഫോമെൻസ് പ്രേമികൾക്ക് ആവേശകരമായ ഒരു ചോയിസ് ഇത് വാഗ്ദാനം ചെയ്യുന്നു. വരാനിരിക്കുന്ന ഈ ഹോട്ട് ഹാച്ചിൻ്റെ വിശദാംശങ്ങൾ നമുക്ക് ഒന്നു നോക്കാം.
റിപ്പോർട്ടുകൾ പ്രകാരം ഏപ്രിൽ രണ്ടാം വാരത്തിൽ ആൾട്രോസ് റേസർ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തും. 11 ലക്ഷം മുതൽ 14 ലക്ഷം രൂപ വരെ വില ബ്രാക്കറ്റിലാവും നിർമ്മാതാക്കൾ ഈ മോഡലിനെ അവതരിപ്പിക്കുക എന്ന് കണക്കാക്കപ്പെടുന്നു. ഈ സെഗ്‌മെൻ്റിലെ ഒരേയൊരു പെർഫോമൻസ് അധിഷ്ടിത ഹാച്ച്ബാക്ക് മോഡലായ ഹ്യുണ്ടായി i20 N ലൈനുമായി ഇത് നേരിട്ട് മത്സരിക്കും.

ഫോക്‌സ്‌വാഗൺ പോളോയുടെ ശൂന്യത ആൾട്രോസ് റേസർ നികത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജർമ്മൻ ഭീമൻ പോളോയുടെ തിരിച്ചു വരവ് സൂചിപ്പിച്ചിട്ടുണ്ട് എന്നതും ശ്രദ്ധിക്കണം. ഈ ഹാച്ച്ബാക്കിലൂടെ, ബജറ്റ് സെഗ്‌മെൻ്റിൽ ഒരു ഫൺ -ടു- ഡ്രൈവ്, സ്‌പോർട്ടി കാർ തിരയുന്ന ആളുകളെയാണ് ടാറ്റ മോട്ടോർസ് ലക്ഷ്യമിടുന്നത്.
ആൾട്രോസ് റേസർ സ്റ്റാൻഡേർഡ് വേരിയൻ്റിൻ്റെ പരിചിതമായ സിലൗട്ടും രൂപ കൽപ്പനയും നിലനിർത്തുന്നു, എന്നാൽ സ്പോർട്ടിയർ ലുക്കിന് ശ്രദ്ധേയമായ മെച്ചപ്പെടുത്തലുകളും ആഡ്ഓണുകളും വാഹനത്തിന് ലഭിക്കുന്നു. വൈറ്റ് റേസിംഗ് സ്ട്രൈപ്പുകളുള്ള ബ്ലാക്ക് ബോണറ്റ്, ബ്ലാക്ക്ഔട്ട് അലോയി വീലുകൾ, എക്സ്റ്റെൻഡഡ് സ്‌പോയിലർ എന്നിവ പോലുള്ള മാറ്റങ്ങളോടെയാണ് ഈ സ്പോർട്ടി പതിപ്പ് വരുന്നത്.

ആൾട്രോസ് റേസറിൻ്റെ ഹൈലൈറ്റ് എന്നത്, വലിയ മോഡലായ നെക്‌സോണിൽ നിന്ന് കടമെടുത്ത ശക്തമായ 1.2 ലിറ്റർ ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ യൂണിറ്റാണ്. 118 bhp മാക്സ് പവറും 172 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന ഈ എൻജിൻ ആവേശകരമായ ഡ്രൈവിംഗ് എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്നു.
പെപ്പി എക്സ്പീരിയൻസിനൊപ്പം ഒരു മാനുവൽ ഗിയർബോക്‌സിനെ വാഹന പ്രേമികൾ പ്രത്യേകം ആഗ്രഹിക്കും. പുതിയ എഞ്ചിൻ ഓപ്ഷന് പുറമെ, മികച്ച ഹാൻഡ്‌ലിംഗിനായി സ്‌പോർട്‌സ് ഓറിയൻ്റഡ് സസ്‌പെൻഷൻ സെറ്റപ്പും റീ -ട്യൂൺ ചെയ്ത സ്റ്റിയറിംഗ് ഡൈനാമിക്‌സും ആൾട്രോസ് റേസർ വാഗ്ദാനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. അപ്പ്ഗ്രേഡ് ചെയ്ത ബ്രേക്കിംഗ് സജ്ജീകരണവും വാഹനത്തിൽ പ്രതീക്ഷിക്കുന്നു.

റെഡ് ഹൈലൈറ്റുകളാൽ ഭംഗിയായി ക്രമീകരിച്ച ബ്ലാക്ക് നിറത്തിലുള്ള തീമുമായി ക്യാബിനിനുള്ളിൽ ടാറ്റ ഒരു സ്പോർട്ടി ഫീൽ വാഗ്ദാനം ചെയ്യുന്നു. സീറ്റുകളിലെ വൈറ്റ്, ഓറഞ്ച് സ്ട്രൈപ്പുകൾ, എസി വെൻ്റുകൾക്ക് ചുറ്റുമുള്ള ഓറഞ്ച് ആക്‌സൻ്റുകൾ തുടങ്ങിയ ഡിസൈൻ ഘടകങ്ങളും വാഹനത്തിന്റെ ഡൈനാമിക് അപ്പീൽ വർധിപ്പിക്കുന്നു.
10 ഇഞ്ച് ഫ്ലോട്ടിംഗ് ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആറ് എയർബാഗുകൾ, വയർലെസ് ചാർജിംഗ്, അപ്‌ഡേറ്റഡ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവയുൾപ്പെടെ നിരവധി ഫീച്ചറുകളോടെ ആൾട്രോസ് റേസർ വരും എന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, 90 ഡിഗ്രി ഡോർ ഓപ്പണിംഗ്, സൺറൂഫ്, ഹർമാൻ സൗണ്ട് സിസ്റ്റം തുടങ്ങിയ സ്റ്റാൻഡേർഡ് ആൾട്രോസിൻ്റെ പ്രധാന സവിശേഷതകളും കമ്പനി ഇതിൽ നിലനിർത്തും.

ടാറ്റ ആൾട്രോസ് യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ മുൻഗണന നൽകുന്നു, റേസർ വേരിയൻ്റും ഇക്കാര്യത്തിൽ വ്യത്യസ്തമായിരിക്കില്ല. നോർമൽ ആൾട്രോസ് ഫൈവ് സ്റ്റാർ ഗ്ലോബൽ NCAP റേറ്റിംഗ് നേടിയിട്ടുണ്ട്. സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളിൽ ഫ്രണ്ട് യാത്രക്കാർക്കുള്ള ഡ്യുവൽ എയർബാഗുകൾ, എമർജൻസി ബ്രേക്കിംഗ് സമയത്ത് മികച്ച കൺട്രോളിനായി ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷനോടു കൂടിയ (EBD) ആൻ്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ടൈറ്റ് പാർക്കിംഗ് സാഹചര്യങ്ങളിൽ സഹായിക്കാൻ റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിവ ഉൾപ്പെടുന്നു.
ആൾട്രോസ് റേസർ പുറത്തിറക്കാൻ ടാറ്റ തയ്യാറെടുക്കുമ്പോൾ, അതിൻ്റെ വരവിനായി വാഹന പ്രേമികൾ bNjz ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഡൈനാമിക് ഡിസൈൻ, പവർഫുൾ എഞ്ചിൻ, മെച്ചപ്പെടുത്തിയ ഫീച്ചറുകൾ എന്നിവ ഉപയോഗിച്ച് ഹാച്ച്ബാക്ക് സെഗ്‌മെൻ്റിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാനാണ് ആൾട്രോസ് റേസറിലൂടെ ടാറ്റ മോട്ടോർസ് ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications








