ക്വാറം തികച്ച് ടാറ്റ! ഉരുക്ക് ബലമുള്ള കാറുകള്‍ക്ക് ഇനി പൈസ കൂടുതല്‍ കരുതിക്കോ

പുതുവര്‍ഷം പിറക്കുന്നതിന് മുമ്പേ ഉപഭോക്താക്കളെ മാനസികമായി സജ്ജമാക്കാന വില വര്‍ധനവ് നേരത്തെ പ്രഖ്യാപിക്കുന്ന ശീലം വാഹന നിര്‍മാതാക്കള്‍ ഇപ്പോള്‍ പിന്തുടര്‍ന്ന് പോരുന്നുണ്ട്. ഇക്കുറി ആഡംബര കാര്‍ നിര്‍മാതാക്കളാണ് വില വര്‍ധനവ് ആദ്യം പ്രഖ്യാപിച്ച് തുടങ്ങിയത്.ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര എന്നിവരെല്ലാം വില വര്‍ധനവ് നേരത്തെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇപ്പോള്‍ ടാറ്റ മോട്ടോര്‍സ് കൂടി ആ ലിസ്റ്റില്‍ ചേര്‍ന്നതോടെ ക്വാറം തികഞ്ഞിരിക്കുകയാണ്. 2025 ജനുവരി മുതല്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് വില വര്‍ധിക്കുമെന്ന് ടാറ്റ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ജനുവരിയിലെ വില വര്‍ധനവിനെ കുറിച്ച് വിശദമായി തുടര്‍ന്ന് വായിക്കാം.

നിലവില്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ വാഹന നിര്‍മാതാക്കളാണ് ടാറ്റ മോട്ടോര്‍സ്. പാസഞ്ചര്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ഒന്നാമന്‍മാരും ടാറ്റയാണ്. മാരുതി, ഹ്യുണ്ടായി, മഹീന്ദ്ര, കിയ, ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ എന്നിവയ്ക്കൊപ്പം തങ്ങളുടെ കാറുകള്‍ക്ക് വിലവര്‍ധന പ്രഖ്യാപിക്കുന്ന ആറാമത്തെ പ്രധാന കാര്‍ നിര്‍മ്മാതാക്കളായി ടാറ്റ മാറി. ഇക്കൂട്ടത്തില്‍ ആദ്യം വില കൂട്ടിയത് ഹ്യുണ്ടായി ആയിരുന്നു.

tata cars

മാരുതി, എംജി മോട്ടോര്‍, മഹീന്ദ്ര എന്നിവര്‍ കഴിഞ്ഞ ആഴ്ച സമാനമായ നടപടി കൈക്കൊണ്ടു. അതേസമയം ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ കിയ ടാറ്റക്കൊപ്പം തിങ്കളാഴ്ചയാണ് വില ഉയര്‍ത്താന്‍ പോകുന്ന വിവരം അറിയിച്ചത്. ഐസിഇ, സിഎന്‍ജി വാഹനങ്ങളായ നെക്‌സോണ്‍, പഞ്ച്, കര്‍വ്, ഹാരിയര്‍, സഫാരി, ടിഗോര്‍, ടിയാഗോ, ആള്‍ട്രോസ് എന്നിവയെ മാത്രമല്ല അഞ്ച് ഇലക്ട്രിക് വാഹനങ്ങളെയും വില വര്‍ധനവ് ബാധിക്കും.

2025 ജനുവരി മുതല്‍ തങ്ങളുടെ നിരയിലുടനീളമുള്ള വാഹനങ്ങളുടെ വില 3 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോര്‍സ് അറിയിച്ചു. ഇന്ത്യയിലെ മറ്റ് മിക്ക കാര്‍ നിര്‍മ്മാതാക്കളെയും പോലെ ടാറ്റയും തങ്ങളുടെ കാറുകളുടെ വില വര്‍ധിപ്പിക്കാനുള്ള കാരണം വര്‍ധിച്ചുവരുന്ന ഉല്‍പാദനച്ചെലവാണെന്ന് വ്യക്തമാക്കി. അടുത്ത കാലത്തായി ഇന്‍പുട്ട് ചെലവുകളും പണപ്പെരുപ്പവും വര്‍ധിച്ചതിനാല്‍ ഭാരത്തിന്റെ ഒരു പങ്ക് ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാക്കിയെന്ന് ടാറ്റ അറിയിച്ചു.

tata cars

വിലയിലെ വര്‍ദ്ധനവും ഓരോ മോഡലിനും വ്യത്യസ്തമായിരിക്കും. ഏത് കാറിനാണ് പരമാവധി വര്‍ധനവ് ലഭിക്കുന്നതിന് ടാറ്റ വെളിപ്പെടുത്തിയിട്ടില്ല. പുതിയ വിലകള്‍് 2025 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. ടാറ്റ കാറുകളില്‍ ഏതെങ്കിലും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വില വര്‍ധനവ് ഒഴിവാക്കാന്‍ ഈ മാസം തന്നെ വാഹനം വാങ്ങുന്നതാണ് നല്ലത്. ഈ മാസം വണ്ടി വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ ഇയര്‍ എന്‍ഡ് ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ സാധിക്കും.

നിലവില്‍ പാസഞ്ചര്‍ വാഹന വിപണിയിലെ ടാറ്റയുടെ ജനപ്രിയ മോഡലുകള്‍ പഞ്ചും നെക്‌സോണുമാണ്. ഈ മോഡലുകളുടെ വില യഥാക്രമം 6.13 ലക്ഷം രൂപയും 8 ലക്ഷം രൂപയുമാണ്. ഏറ്റവും പുതിയ വില പരിഷ്‌കരണത്തിന് ശേഷം പഞ്ചിന്റെയും നെക്‌സോണിന്റെയും ബേസ് വേരിയന്റുകളുടെ വില 6.31 ലക്ഷം രൂപയും 8.24 ലക്ഷം രൂപയുമായി ഉയര്‍ന്നേക്കാം എക്‌സ്‌ഷോറൂം വിലകളാണിത്.

tata curvv ev

ടാറ്റ മോട്ടോര്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ പഞ്ച് ഇവി അവതരിപ്പിച്ച് 2024 കലണ്ടര്‍ വര്‍ഷത്തിന് ആവേശകരമായ തുടക്കമാണിട്ടത്. ടാറ്റയുടെ ഇവി പോര്‍ട്‌ഫോളിയോയിലെ നാലാമത്തെ കാര്‍ സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്ലസ്, അഡ്വഞ്ചര്‍, എംപവേര്‍ഡ്, എംപവേര്‍ഡ് പ്ലസ് എന്നിങ്ങനെ അഞ്ച് വിശാലമായ വേരിയന്റുകളിലാണ് എത്തിയത്. പഞ്ച് ഇവിയുടെ വില 9.99 ലക്ഷം മുതല്‍ 14.29 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) വരെ പോകുന്നു.

എന്നിരുന്നാലും ഈ വര്‍ഷത്തെ ടാറ്റയുടെ ഏറ്റവും വലിയ ലോഞ്ച് കര്‍വ്, കര്‍വ് ഇവി എന്നിവയായിരുന്നു. കര്‍വ് ഐസിഇ പതിപ്പുകളുടെ വില 9.99 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. അതേസമയം കര്‍വ് ഇവിയുടെ ബേസ് വേരിയന്റിന്റെ വില 17.49 ലക്ഷം രൂപയാണ്. എസ്‌യുവി കൂപ്പെ സ്‌റ്റൈലിംഗില്‍ വരുന്ന കാറുകള്‍ ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടി ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളുടെ പട്ടികയില്‍ ഇടംപിടിച്ചു.

More from DriveSpark

Article Published On: Monday, December 9, 2024, 19:25 [IST]
English summary
Tata motors announced price hike for passenger vehicles effective from january 2025 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X