ടാറ്റ നൈസായിട്ട് ഒന്ന് വില കൂട്ടിയിട്ടുണ്ടേ; ഏതൊക്കെ മോഡലുകൾക്ക് ആണെന്ന് അറിയാമോ

2024 ഫെബ്രുവരി 1 മുതൽ തങ്ങളുടെ ഇലക്‌ട്രിക് വെഹിക്കിൾസ് ഉൾപ്പെടെയുള്ള എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കാൻ ഇന്ത്യൻ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് തീരുമാനച്ചിരിക്കുകയാണ്. ഇൻപുട്ട് ചെലവിലെ വർദ്ധനവ് ഭാഗികമായി നികത്താൻ കമ്പനി അതിന്റെ പാസഞ്ചർ വാഹന പോർട്ട്‌ഫോളിയോയിലുടനീളം വില 0.7 ശതമാനം (ശരാശരി) വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്.

ടാറ്റ ഗ്രൂപ്പ് കമ്പനി തങ്ങളുടെ വാണിജ്യ വാഹന മോഡലുകളായ ടാറ്റ എയ്‌സ്, ടാറ്റ ഇൻട്രാ, ടാറ്റ വിംഗർ എന്നിവ ഉൾപ്പെടുന്നവയുടെ വില 2024 ജനുവരി മുതൽ വർധിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ടാറ്റയോടൊപ്പം തന്നെ ഈ മാസം ആദ്യം, മാരുതി സുസുക്കിയും തങ്ങളുടെ മുഴുവൻ പോർട്ട്‌ഫോളിയോയുടെയും വില 0.45 ശതമാനം വരെ വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു, ജനുവരി 16 മുതൽ മാരുതി തങ്ങളുടെ വാഹനങ്ങളുടെ വില വർധിപ്പിച്ചിട്ടുണ്ട്.

Tata Motors Announced Price Hike For PV And EV

സമാനമായ കാരണങ്ങൾ പറഞ്ഞുകൊണ്ട് മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഹോണ്ട കാർസ് ഇന്ത്യ, ആഡംബര കാർ ഡീലർ ഔഡിയും ഈ മാസം വില വർധിപ്പിച്ചിരുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ 2023 ഡിസംബറിലെ മൊത്തം ആഭ്യന്തര വിൽപ്പനയിൽ 4 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്, ഈ കാലയളവിൽ മൊത്തം 76,138 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്.

ബ്രാൻഡിന്റെ നിലവിലെ മോഡൽ ലൈനപ്പിൽ ടിയാഗോ, ആൾട്രോസ്, മിഡ്-സൈസ് ടിഗോർ, പഞ്ച്, നെക്‌സോൺ, ഹാരിയർ, സഫാരി തുടങ്ങിയ വിവിധ സെഗ്‌മെന്റുകൾ നൽകുന്ന എസ്‌യുവികളുടെ രൂപത്തിലുള്ള ഹാച്ച്ബാക്കുകൾ ഉൾപ്പെടുന്നു. അതേസമയം, ബ്രാൻഡിന്റെ ഇലക്ട്രിക് കാർ നിർമ്മാണ വിഭാഗമായ ടാറ്റ മോട്ടോഴ്‌സ് ഇവിക്ക് നെക്‌സോൺ, ടിയാഗോ, ടിഗോർ, പഞ്ച് എന്നിവയുടെ ഇവി പതിപ്പുകളുണ്ട്.

Tata Motors Announced Price Hike For PV And EV

ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള പാസഞ്ചർ വാഹനങ്ങളുടെ (പിവി) വിൽപ്പനയുടെ കാര്യത്തിൽ, ടാറ്റ ആഭ്യന്തര വിപണിയിൽ ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ട്. കമ്പനി കഴിഞ്ഞ മാസം 43,470 യൂണിറ്റ് പാസഞ്ചർ വെഹിക്കിളുകളാണ് വിറ്റത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്താൽ 9 ശതമാനത്തിൻ്റെ വളർച്ചയാണ് കമ്പനി ഈ മാസം രേഖപ്പെടുത്തിയിരിക്കുന്നത്.

10.99 ലക്ഷം മുതൽ 14.49 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് പഞ്ച് ഇവിയെ ടാറ്റ പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ബാറ്ററി ഓപ്ഷനുകളും നാല് വേരിയന്റുകളുമായാണ് ഇവി വരുന്നത് എന്നത് ശ്രദ്ധേയമാണ്, കൂടാതെ ഈ മാസം ആദ്യം 21,000 രൂപയ്ക്ക് ടോക്കൺ തുകയ്ക്ക് ഇലക്ട്രിക് വാഹനത്തിനുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നു.

Tata Motors Announced Price Hike For PV And EV

Acti.EV ('ആക്റ്റീവ്' എന്ന് ഉച്ചരിക്കുന്നത്) എന്ന പുതിയ ജെൻ 2 ആർക്കിടെക്ചറിൽ നിർമ്മിച്ച ബ്രാൻഡിന്റെ ആദ്യ വാഹനമാണിത് എന്നതും ശ്രദ്ധേയമാണ്. വരാനിരിക്കുന്ന കർവ്വ് ഇവി, പുതിയ സിയറ ഇവി, ഹാരിയർ ഇവി എന്നിവയുൾപ്പെടെ പുതിയ ടാറ്റ ഇവികളുടെയും എസ്‌യുവികളുടെയും ഒരു വമ്പൻ ശ്രേണിയ്ക്ക് ഈ ആർക്കിടെക്ചർ അടിവരയിടും.

ഒരു 3.3kW വാൾ ബോക്സ് ചാർജറും 7.2kW ഫാസ്റ്റ് ചാർജറും ഉൾപ്പടെ രണ്ട് ചാർജർ ഓപ്ഷനുകൾ ഇവിയ്ക്കൊപ്പം ലഭ്യമാണ്. പഞ്ച് ഇവി DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു, 50 കിലോവാട്ട് DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 56 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാവും. കൂടാതെ ഇവിക്ക് 350 mm വാട്ടർ വേഡിംഗ് കപ്പാസിറ്റിയുമുണ്ട്.

Tata Motors Announced Price Hike For PV And EV

ലോംഗ് റേഞ്ച് വേരിയന്റുകളിൽ 122 bhp മാക്സ് പവറും, 190 Nm torque ഉം പുറപ്പെടുവിക്കുന്ന മോട്ടോർ വഴിയും സാധാരണ വേരിയന്റുകളിൽ 81 bhp കരുത്തും, 114 Nm പീക്ക് torque ഉം നൽകുന്ന മോട്ടോർ വഴിയും ഫ്രണ്ട് വീലുകളിലേക്ക് പവർ അയയ്ക്കുന്നു. ടാറ്റ മോട്ടോർസിന്റെ അഭിപ്രായത്തിൽ, ലോംഗ് റേഞ്ച് വേരിയന്റുകൾക്ക് 9.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360 -ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, വയർലെസ് ഫോൺ ചാർജർ, സൺറൂഫ്, ക്യാബിൻ എയർ പ്യൂരിഫയർ എന്നിവയും അതിലേറെയും ഉൾപ്പെടുന്ന എക്യുപ്മെന്റുകളുടെ ലിസ്റ്റും വളരെ വലുതാണ്. ആറ് എയർബാഗുകൾ, ABS, ESC, എല്ലാ സീറ്റുകൾക്കും ത്രീ -പോയിന്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ എന്നിവയും അതിലേറെയും പോലുള്ള സുരക്ഷാ സവിശേഷതകളും പഞ്ച് ഇവിക്ക് ലഭിക്കുന്നു.

More from DriveSpark

Article Published On: Monday, January 22, 2024, 13:14 [IST]
English summary
Tata motors announced price hike for pv and ev checkout the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X