ഇലക്ട്രിക് കാറിന് 3.15 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്! ടാറ്റയുടെ 'കട കാലിയാക്കല്‍' വില്‍പ്പന അറിഞ്ഞോ?

സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കേ 2023 മോഡല്‍ വാഹനങ്ങള്‍ കുറഞ്ഞ വിലയില്‍ വിറ്റുതീര്‍ക്കുന്ന തിരക്കിലാണ് വാഹന നിര്‍മാതാക്കള്‍. ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ ഒരുങ്ങുന്നവരെ തങ്ങളുടെ ഇവി റേഞ്ചില്‍ കിടിലന്‍ ഓഫറുകളുമായി ഷോറൂമിലേക്ക് മാടിവിളിക്കുകയാണ് ടാറ്റ മോട്ടോര്‍സ്. 2024 മാര്‍ച്ചില്‍ ടാറ്റ തങ്ങളുടെ ഇലക്ട്രിക് കാര്‍ മോഡലുകള്‍ക്ക് വാഗ്ദാനം ചെയ്യുന്ന കിടിലന്‍ ഓഫറുകള്‍ നമുക്ക് നോക്കാം.

ടാറ്റയുടെ ഇവി ലൈനപ്പിലെ ഏറ്റവും പുതിയ മോഡലായ പഞ്ച് ഇവിക്കൊഴികെ മറ്റ് കാറുകള്‍ക്ക് ഈ മാസം ആകര്‍ഷകമായ കിഴിവുകളുണ്ട്. പ്രധാനമായും 2023 മോഡല്‍ ഇയര്‍ കാറുകള്‍ വിറ്റ് ഷോറൂം കാലിയാക്കാന്‍ ശ്രമിക്കുന്ന ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ നെക്‌സോണ്‍ ഇവിയുടെയും ടിയാഗോ ഇവിയുടെയും 2024 മോഡലുകളും ഓഫര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കിഴിവുകളുള്ളത് ടാറ്റ നെക്‌സോണ്‍ ഇവിയുടെ പ്രീ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ക്കാണ്.

tata nexon ev max

ഈ മാസം മൊത്തം 3.15 ലക്ഷം രൂപ വരെ കിഴിവില്‍ ഇലക്ട്രിക് എസ്‌യുവി സ്വന്തമാക്കാനാണ് അവസരം. നെക്‌സോണ്‍ ഇവി മാക്‌സിന് 2.65 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. അതേസമയം നെക്‌സോണ്‍ ഇവി പ്രൈമിന് 50,000 രൂപയുടെ എക്സ്ചേഞ്ച് ബോണസിനൊപ്പം 2.30 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടാണ് ഓഫര്‍ ചെയ്യുന്നത്. സ്‌റ്റോക്ക് തീരുന്നത് വരെ ആയിരിക്കും ഈ ഓഫര്‍ ലഭ്യമാകുക.

129 hp പവര്‍ നല്‍കുന്ന ഇലക്ട്രിക് മോട്ടോറാണ് ഇവി പ്രൈമില്‍ വരുന്നത്. 30.2 kWh ബാറ്ററി പായ്ക്ക് ARAI സാക്ഷ്യപ്പെടുത്തിയ 312 കിലോമീറ്റര്‍ റേഞ്ച് നല്‍കും. 143 bhp പവറുള്ള ഇലക്ട്രിക് മോട്ടോറും 40.5 kWh ബാറ്ററി പായ്ക്കുമാണ് നെക്‌സോണ്‍ ഇവി മാക്‌സില്‍ വരുന്നത്. ഇത് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 437 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

2023 tata nexon ev

2023-ല്‍ നിര്‍മ്മിച്ച നെക്‌സോണ്‍ ഇവിയുടെ എല്ലാ വേരിയന്റുകള്‍ക്കും 50,000 രൂപയും 2024 മോഡല്‍ ഇയര്‍ വാഹനങ്ങള്‍ക്ക് 20,000 രൂപയും ഗ്രീന്‍ ബോണസായി ലഭിക്കും. എന്നാല്‍ ഫെയ്സ്ലിഫ്റ്റ് മോഡലുകള്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ടുകളോ എക്സ്ചേഞ്ച് ബോണസോ ഓഫര്‍ ചെയ്യുന്നില്ല. മിഡ് റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് പതിപ്പുകളിലായാണ് ഇപ്പോള്‍ നെക്‌സോണ്‍ ഇവി ഓഫര്‍ ചെയ്യുന്നത്. 30.2 kWh ബാറ്ററിയുള്ള MR പതിപ്പ് ഒറ്റ ചാര്‍ജില്‍ 325 കിലോമീറ്റര്‍ റേഞ്ച് നല്‍കും.

അതേസമയം 40.5kWh ബാറ്ററിയുള്ള LR പതിപ്പിന് ARAI അവകാശപ്പെടുന്ന റേഞ്ച് 465 കിലോമീറ്റര്‍ ആണ്. നെക്‌സോണ്‍ ഇവിയുടെ രണ്ട് പതിപ്പുകള്‍ക്കും ഇപ്പോള്‍ 7.2 kW എസി ചാര്‍ജര്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. ഇത് ഉപയോഗിച്ച് മിഡ് റേഞ്ച് പതിപ്പ് 4.3 മണിക്കൂറിനുള്ളില്‍ 10-100 ശതമാനം ചാര്‍ജ് ചെയ്യാം. അതേസമയം ലോംഗ് റേഞ്ച് പതിപ്പ് ചാര്‍ജ് ചെയ്യാന്‍ 6 മണിക്കൂര്‍ എടുക്കും.

tata tigor ev

ടാറ്റയുടെ കോംപാക്റ്റ് ഇലക്ട്രിക് സെഡാനായ ടിഗോര്‍ ഇവിക്ക് ടിയാഗോ ഇവിയേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉണ്ട്. 2024 മാര്‍ച്ചില്‍ ഇലക്ട്രിക് സെഡാന്‍ 1.05 ലക്ഷം രൂപ വരെ കിഴിവില്‍ സ്വന്തമാക്കാം. 75,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപ എക്സ്ചേഞ്ച് ബോണസും ഉള്‍പ്പെടുന്നതാണ് ഓഫര്‍.

2023 മോഡല്‍ ടിഗോര്‍ ഇവികളാണ് വമ്പന്‍ ഓഫറില്‍ വിറ്റഴിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കുക. 26 kWh ബാറ്ററി പായ്ക്കും 75 bhp പെര്‍മനെന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് ഇലക്ട്രിക് മോട്ടോറുമാണ് ടിഗോര്‍ ഇവിയുടെ ശക്തി. ഒറ്റചാര്‍ജില്‍ 315 കിലോമീറ്ററാണ് ഇതിന്റെ ARAI ക്ലെയിംഡ് റേഞ്ച്.

tata tiago ev

ടാറ്റയുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാറായ ടിയാഗോ ഇവിക്ക് ഈ മാസം 65,000 രൂപ വരെയാണ് ഡിസ്‌കൗണ്ടുള്ളത്. ടിയാഗോ ഇവിയുടെ 2023 മോഡലുകള്‍ക്ക് 50,000 രൂപയുടെ ഗ്രീന്‍ ബോണസിന് പുറമെ 15,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നു. അതേസമയം പുതിയ 2024 മോഡല്‍ വേണമെന്നുള്ളവര്‍ക്ക് 35000 രൂപ വരെ ആനുകൂല്യങ്ങളുണ്ട്.

നെക്‌സോണിനെ പോലെ ടിയാഗോ ഇവിയും മീഡിയം റേഞ്ച്, ലോംഗ് റേഞ്ച് ബാറ്ററി ഓപ്ഷനില്‍ ലഭ്യമാണ്. മിഡ്-റേഞ്ച് വേരിയന്റില്‍ 61 bhp പവറും 110 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും 19.2 kWh ബാറ്ററി പായ്ക്കുമാണ് ഉപയോഗിക്കുന്നത്. ഈ വേരിയന്റ് MIDC സൈക്കിളില്‍ 250 കിലോമീറ്റര്‍ റേഞ്ച് നല്‍കും. ലോംഗ്-റേഞ്ച് വേരിയന്റിന് 24 kWh ബാറ്ററി പായ്ക്കിനൊപ്പം 74 bhp പവും 114 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ആണുള്ളത്.

ഈ ടിയാഗോ ഇവി വേരിയന്റ് ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ ഓടുമെന്നാണ് അവകാശവാദം. ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള കിഴിവുകള്‍ ഓരോ നഗരത്തിനും സ്‌റ്റോക്കിന്റെ ലഭ്യതയ്്ക്കും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ട് നിങ്ങളുടെ പ്രദേശത്തെ കൃത്യമായ ഓഫറുകള്‍ അറിയാനായി ടാറ്റയുടെ അംഗീകൃത ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കാന്‍ താല്‍പര്യപ്പെടുന്നു.

More from DriveSpark

Article Published On: Saturday, March 9, 2024, 12:27 [IST]
English summary
Tata motors attractive offer for electric cars 2024 march up to r3 15 lakh discount for nexon ev max
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X