മാരുതി പ്ലീസ് സ്‌റ്റെപ്പ്ബാക്ക്... ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള വാഹന നിര്‍മാതാവായി ടാറ്റ

ഇന്ത്യയിലെ നമ്പര്‍ വണ്‍ വാഹന നിര്‍മാതാക്കളാണ് മാരുതി സുസുക്കി. വില്‍പ്പനയുടെ കാര്യത്തില്‍ മാരുതിയുടെ ഏഴയലത്ത് പോലും എതിരാളികള്‍ എത്താറില്ല. ചില മാസങ്ങളില്‍ തൊട്ടടുത്ത എതിരാളികളുടെ മൊത്തം വില്‍പ്പന ചേര്‍ത്താല്‍ പോലും മാരുതിയുടെ വില്‍പ്പനയുടെ അത്ര വരില്ല. വിപണി മൂല്യത്തിന്റെ കാര്യത്തിലായാലും മാരുതി തന്നെയായിരുന്നു കിംഗ്. എന്നാല്‍ ഇപ്പോള്‍ കഥമാറിയിരിക്കുകയാണ്.

മാരുതിയെ താഴെ ഇറക്കി ടാറ്റ മോട്ടോര്‍സ് ഇന്ത്യയിലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറി. ഏഴുവര്‍ഷത്തിന് ശേഷമാണ് മാരുതിയെ പിന്നിലാക്കി ടാറ്റ മോട്ടോര്‍സ് ഈ നേട്ടം കൈവരിച്ചത്. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ (എന്‍എസ്ഇ) ചൊവ്വാഴ്ചത്തെ ക്ലോസിംഗ് വില അനുസരിച്ച് ടാറ്റ മോട്ടോര്‍സ്, ടാറ്റ മോട്ടോര്‍സ് ഡിവിആര്‍ ഓഹരികളുടെ സംയോജിത വിപണി മൂലധനം 3.17 ലക്ഷം കോടി രൂപയാണ്. 3.13 ലക്ഷം കോടി രൂപയാണ് മാരുതി സുസുക്കിയുടെ മൂല്യം.

tata safari harrier

ചൊവ്വാഴ്ച ഇന്‍ട്രാ ഡേ ട്രേഡിംഗില്‍ ഓഹരികള്‍ 5.3 ശതമാനം ഉയര്‍ന്ന് 885.95 രൂപയായതോടെയാണ് ടാറ്റ മോട്ടോര്‍സ് ഒന്നാമതെത്തിയത്. 864.90 രൂപക്ക് ഇത് ക്ലോസ് ചെയ്തു. ടാറ്റ മോട്ടോര്‍സിന്റെ ഡിവിആറും 589.40 രൂപയായി ഉയര്‍ന്ന് ചൊവ്വാഴ്ച 572.60 രൂപയില്‍ ക്ലോസ് ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ഓഹരികള്‍ ഇന്നലെ 9,950 രൂപയിലായിരുന്നു ക്ലോസ് ചെയ്തത്.

ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ (ജെഎല്‍ആര്‍) മികച്ച വില്‍പ്പനയും മാര്‍ജിന്‍ പൊര്‍ഫോമന്‍സുമാണ് ടാറ്റ മോട്ടോര്‍സിന്റെ ഓഹരിയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയത്. കഴിഞ്ഞ മാസം 10 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തവ്യാപാരത്തില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ 27% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി 101,043 യൂണിറ്റിലെത്തിയിരുന്നു.

യുകെ, ചൈന, യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ പ്രധാന വിപണികളില്‍ ബ്രാന്‍ഡിന്റെ വില്‍പ്പന കുത്തനെ കൂടിയതായിരുന്നു വളര്‍ച്ചക്ക് കാരണം. റീട്ടെയില്‍ പിക്ക്-അപ്പ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 29 ശതമാനമാണ് വര്‍ധിച്ചത്. ഈ വര്‍ഷം ഇതുവരെ ടാറ്റ മോട്ടോര്‍സിന്റെ ഓഹരികള്‍ ഏകദേശം 10 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ മാരുതി സുസുക്കിയുടെ ഓഹരികള്‍ 3.4 ശതമാനം ഇടിവ് നേരിട്ടു.

ടാറ്റ മോട്ടോര്‍സിന്റെ 46.3 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരും പ്രമോട്ടര്‍ ഗ്രൂപ്പുകളുമാണ് കൈവശം വെക്കുന്നത്. ബാക്കി പൊതുജനങ്ങളുടെ കൈവശമാണ്. 2017-ല്‍ വിപണി മൂല്യം 1.76 ട്രില്യണ്‍ രൂപയില്‍ എത്തിയ വേളയിലായിരുന്നു ടാറ്റ മോട്ടോര്‍സ് ഇതിന് മുമ്പ് മാരുതി സുസുക്കിയെ മറികടന്ന് ഒന്നാം സ്ഥാനം നേടിയത്. എന്നാല്‍ പിന്നീട് വീണ്ടും മാരുതിയുടെ പിന്നിലാകുകയായിരുന്നു.

2023 tata nexon

ബജാജ് ഓട്ടോ (2.14 ട്രില്യണ്‍ രൂപ), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (2.01 ട്രില്യണ്‍ രൂപ), ഐഷര്‍ മോട്ടോര്‍സ് (1.01 ട്രില്യണ്‍ രൂപ) എന്നിവയാണ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള അഞ്ച് വാഹന നിര്‍മ്മാതാക്കളുടെ പട്ടികയില്‍ ടാറ്റക്കും മാരുതിക്കും പിന്നിലുള്ളത്. രാജ്യത്ത് പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ മൂന്നാം സ്ഥാനക്കാരാണെങ്കിലും വലിയ വാണിജ്യ വാഹനങ്ങളുടെ കാര്യത്തില്‍ നമ്പര്‍ വണ്‍ ടാറ്റ മോട്ടോര്‍സാണ്.

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പിന്റെ ആഗോളതലത്തിലുള്ള മൊത്തവ്യാപാരം 2024 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 3,38,177 യൂണിറ്റുകളായിരുന്നു. ഒമ്പത് ശതമാനമാണ് വളര്‍ച്ച. ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ വിപണി ഭരിക്കുന്നതും ടാറ്റ മോട്ടോര്‍സാണ്. 80 ശതമാനത്തിലധികം വിഹിതവുമായി മൃഗീയ ഭൂരിപക്ഷത്തോടെയാണ് ടാറ്റയുടെ വിളയാട്ടം.

2023 tata nexon ev

2023 കലണ്ടര്‍ വര്‍ഷത്തില്‍ ടാറ്റ മൊത്തം 69,153 ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങളാണ് വിതരണം ചെയ്തത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുതിയ പഞ്ച് ഇവി പുറത്തിറക്കിയ ടാറ്റ തങ്ങളുടെ ഇലക്ട്രിക് പോര്‍ട്‌ഫോളിയോയിലെ വാഹനങ്ങളുടെ എണ്ണം പത്താക്കി ഉയര്‍ത്താനാണ് പദ്ധതിയിടുന്നത്. Acti.ev എന്ന പുത്തന്‍ പ്ലാറ്റ്‌ഫോമിലായിരിക്കും പുത്തന്‍ ടാറ്റ ഇവികള്‍ പണിതിറക്കുക. വരാനിരിക്കുന്ന ഹാരിയര്‍, ആള്‍ട്രോസ്, കര്‍വ്, സിയറ എന്നിവയ്ക്ക് പുതിയ Acti.ev പ്ലാറ്റ്ഫോമായിരിക്കും അടിത്തറയൊരുക്കുക.

More from DriveSpark

Article Published On: Thursday, February 1, 2024, 8:30 [IST]
English summary
Tata motors becomes indias most valued automaker surpassed maruti suzuki after 7 years
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X